Sections

അഭിഷേക് ബച്ചന്റെ വസതി വിറ്റത് 45.71 കോടി രൂപയ്ക്ക്

Thursday, Aug 12, 2021
Reported By admin
abhishek Bachchan

 ബച്ചന്റെ മുംബൈയിലുള്ള ലക്ഷ്വറി അപ്പാര്‍ട്ട്‌മെന്റിന്റെ വില്‍പ്പനയാണ് സോഷ്യല്‍മീഡിയയെ പിടിച്ചു കുലുക്കിയിരിക്കുന്നത്

 

താരങ്ങളുടെ ആഡംഭര വസതികളെല്ലായിപ്പോഴും വാര്‍ത്തകളില്‍ ശ്രദ്ധനേടാറുണ്ട്.ഇപ്പോഴിതാ ബോളിവുഡ് സൂപ്പര്‍താരം അഭിഷേക്‌ ബച്ചന്റെ മുംബൈയിലുള്ള ലക്ഷ്വറി അപ്പാര്‍ട്ട്‌മെന്റിന്റെ വില്‍പ്പനയാണ് സോഷ്യല്‍മീഡിയയെ പിടിച്ചു കുലുക്കിയിരിക്കുന്നത്. 45.75 കോടി രൂപയ്ക്ക് ആണ് അപ്പാര്‍ട്ട്‌മെന്റ് താരം വില്‍പ്പന നടത്തിയത്.മുംബൈയിലെ റിയല്‍ എസ്റ്റേറ്റ് വിപണിയില്‍ അടുത്തിടെ നടന്ന ഏറ്റവും വലിയ ഇടപാടാണ് ഇതെന്ന് Zapkey.com പുറത്തുവിട്ട രേഖകള്‍ കാണിക്കുന്നു. 7,527 ചതുരശ്ര അടിയില്‍ വ്യാപിച്ചുകിടക്കുന്ന ഭവന യൂണിറ്റ്, വര്‍ളിയിലെ ഒബ്‌റോയ് 360 വെസ്റ്റ് പദ്ധതിയുടെ 37-ാം നിലയിലാണ് സ്ഥിതി ചെയ്യുന്നത്.


വില്‍പ്പന രേഖ 2021 ഓഗസ്റ്റ് 10 ന് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നാല് കാര്‍ പാര്‍ക്കിംഗിനൊപ്പം വരുന്ന അപ്പാര്‍ട്ട്‌മെന്റ് അനുരാഗ് ഗോയല്‍ എന്ന വ്യക്തിക്കാണ് അഭിഷേക് ബച്ചന്‍ വിറ്റത്. ഫ്‌ളാറ്റ് വാങ്ങിയ ഗോയല്‍ 2.28 കോടി രൂപയുടെ സ്റ്റാമ്പ് ഡ്യൂട്ടി അടച്ചതായുള്ള വിവരങ്ങള്‍ കൂടി പുറത്തുവന്നതോടെയാണ് വില്‍പ്പനയുടെ വാര്‍ത്ത സത്യമാണെന്ന് ആരാധകര്‍ വിശ്വസിച്ചത്.


2014ല്‍ ആണ് അഭിഷേക്‌ ബച്ചന്‍ 41.14 കോടി രൂപയ്ക്ക് ഈ അപ്പാര്‍ട്ട്‌മെന്റ് സ്വന്തമാക്കിയത്.
ഒബ്‌റോയ് റിയല്‍റ്റിയുടെ ത്രീ സിക്സ്റ്റി വെസ്റ്റ് 4BHK, 5BHK യൂണിറ്റുകള്‍ അടങ്ങിയ ഫ്‌ലാറ്റ് സമുച്ചയത്തിലാണ് അഭിഷേക് ബച്ചന്റെ ആഡംബര ഭവനം. ഇത് രണ്ട് ഗോപുരങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഈ ഫ്‌ലാറ്റ് സമുച്ചയത്തിലെ ഒരെണ്ണത്തില്‍ റിറ്റ്‌സ്-കാള്‍ട്ടണ്‍ ഹോട്ടലും മറ്റൊന്ന് ആഗോള ഹോസ്പിറ്റാലിറ്റി ചെയിന്‍ നിയന്ത്രിക്കുന്ന ആഡംബര ഭവനങ്ങളുമാണുള്ളത്. 2021 മെയില്‍ അഭിഷേകിന്റെ പിതാവും സൂപ്പര്‍ താരവുമായ അമിതാഭ് ബച്ചന്‍ മുംബൈയില്‍ ടയര്‍ 2 ബില്‍ഡര്‍ ക്രിസ്റ്റല്‍ ഗ്രൂപ്പിന്റെ ഒരു പ്രൊജക്ടില്‍ വസ്തു വാങ്ങിയതായുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു.


 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.