- Trending Now:
സംസ്ഥാനത്തെ മികച്ച കായിക താരങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതിനായി കേരള സ്റ്റേറ്റ് സ്പോര്‍ട്സ് കൗണ്‍സില്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി വരുന്ന ഡോ.എ.പി.ജെ അബ്ദുള്‍കലാം സ്‌കോളര്‍ഷിപ്പ് സ്‌കീമില്‍ 2021-22 വര്‍ഷത്തേയ്ക്ക് അപേക്ഷ ക്ഷണിച്ചു. 14 മുതല്‍ 20 വയസുവരെ പ്രായപരിധിയിലുള്ള 11 കായിക താരങ്ങള്‍ക്കായിരിക്കും ആനുകൂല്യം ലഭിക്കുക. അത്ലറ്റിക്സ്, ബോക്സിംഗ്, ഫെന്‍സിംഗ്, സ്വിമ്മിംഗ്, ബാഡ്മിന്റണ്‍, സൈക്ലിംഗ്, കനോയിംഗ്, കയാക്കിംഗ്, റോവിംഗ് എന്നീ കായിക ഇനങ്ങളില്‍ സ്‌കൂള്‍, കോളേജ് തലത്തില്‍ ദേശീയ (സൗത്ത് സോണ്‍) മത്സരത്തില്‍ പങ്കെടുത്ത മൂന്നാം സ്ഥാനം കരസ്ഥമാക്കുകയാണ് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കുന്നതിനുളള കുറഞ്ഞ യോഗ്യത.
ഭിന്നശേഷിയുള്ള കായിക താരങ്ങളില്‍ ഒരാളെ പരിഗണിക്കും. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 10,000 രൂപ നല്‍കും. അപേക്ഷകര്‍ കായിക നേട്ടം തെളിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം സെക്രട്ടറി, കേരളാ സ്റ്റേറ്റ് സ്പോര്‍ട്സ് കൗണ്‍സില്‍, തിരുവനന്തപുരം - 1 എന്ന വിലാസത്തില്‍ നവംബര്‍ 20 മുമ്പ് അപേക്ഷ സമര്‍പ്പിക്കണം. വിവരങ്ങള്‍ക്ക്: www.sportscouncil.kerala.gov.in
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.