- Trending Now:
മാർക്കറ്റ് എപ്പോഴും മാറിക്കൊണ്ടിരിക്കുന്ന ഒരു മേഖലയാണ്. കസ്റ്റമർ, പ്രോഡക്റ്റ്, അഭിരുചി എന്നിവ എപ്പോഴും മാറിക്കൊണ്ടേയിരിക്കും. അതുകൊണ്ട് സെയിൽസ് അറിവുകൾ എപ്പോഴും ഒരേപോലെയല്ല. അതുകൊണ്ടുതന്നെ എനിക്ക് എല്ലാം അറിയാം എന്നുള്ള മനോഭാവം ഉപേക്ഷിക്കണം. ഈ മനോഭാവം ഉപേക്ഷിക്കാൻ വേണ്ടിയുള്ള ചില കാര്യങ്ങളാണ് താഴെ പറയുന്നത്.
മാറ്റം എന്ന വാക്കിന് മാത്രമാണ് മാറ്റമില്ലാത്തത് എന്ന് പലപ്പോഴും പറയാറുണ്ട്. അതുകൊണ്ട് മാറ്റങ്ങളെ നിങ്ങൾ എപ്പോഴും മനസ്സിലാക്കിക്കൊണ്ടേയിരിക്കണം. പ്രോഡക്റ്റിനെക്കുറിച്ചുള്ള മാറ്റങ്ങൾ, ആൾക്കാരുടെ അഭിരുചിയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ, സാമ്പത്തിക മാറ്റങ്ങൾ എല്ലാം നിങ്ങൾ നിരീക്ഷിച്ചു കൊണ്ടിരിക്കണം.
സെയിൽസ് രംഗത്തുള്ള ആളുകൾ പഠിക്കുവാൻ വേണ്ടി സമയം കണ്ടെത്തണം. അറിവ് ശക്തിയാണ് അത് എപ്പോഴും ശരിയായ രീതിയിൽ പ്രവർത്തിപ്പിക്കാനുള്ള പ്രാപ്തി തന്നുകൊണ്ടേയിരിക്കും. ആധുനിക കാലത്ത് ഇത് ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യമാണ്.
നിങ്ങൾ അറിയുന്ന കഴിവുള്ള സെയിൽസ്മാരിൽ നിന്നും കാര്യങ്ങൾ എപ്പോഴും പഠിച്ചു കൊണ്ടിരിക്കുക. അങ്ങനെയുള്ള ആൾക്കാരിൽ നിന്നും മികച്ച ഉപദേശങ്ങളും നിങ്ങൾ നേടണം. അവരുടെ അനുഭവങ്ങളിൽ നിന്ന് കിട്ടുന്ന പാഠങ്ങൾ നിങ്ങളെ വളരെയധികം സഹായിക്കും. ഇതിനു പുറമേ നിരവധി പുസ്തകങ്ങൾ വായിക്കുവാനും, കോഴ്സുകളിലും പങ്കെടുക്കാനും വേണ്ടി ശ്രമിക്കുക. ഇതിനുവേണ്ടി കുറച്ചു പണം മാറ്റിവയ്ക്കുന്നതിൽ തെറ്റില്ല.
സെയിൽസ് രംഗത്ത് വിജയിച്ച് കുറച്ച് സമ്പത്ത് വരുന്ന സമയത്ത് നിങ്ങൾക്ക് ചില സുഹൃത്തുക്കൾ വരികയും അവരുടെ കൂടെയുള്ള സഹവാസം കൊണ്ട് സെയിൽസിലുള്ള നിങ്ങളുടെ ഫോക്കസ് നഷ്ടപ്പെടുവാൻ സാധ്യതയുണ്ട്. അങ്ങനെയുള്ള ടോക്സികായ ആൾക്കാരിൽ നിന്നും പാടെ മാറി നിൽക്കുക. അങ്ങനെ മാറിയില്ലെങ്കിൽ നിങ്ങളുടെ സമ്പത്തും സമയവും നഷ്ടപ്പെട്ട് സെയിൽസിൽ നിന്നും വളരെ പുറകിലോട്ട് പോകാൻ സാധ്യതയുണ്ട്. ഇങ്ങനെ വഴിതെറ്റുന്നുണ്ട് എന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടെങ്കിൽ ഉടൻ തന്നെ പിന്മാറുക.
സെയിൽസിനെക്കുറിച്ചുള്ള ടിപ്പുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.