- Trending Now:
ഇന്ത്യയിലെ ഗ്രാമപ്രദേശങ്ങളിലുള്ള ദരിദ്ര കുടുംബങ്ങളെ സഹായിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ചു നടപ്പിലാക്കുന്ന പദ്ധതികളില്‍ വളരെ ശ്രദ്ധേയമായ ഒരു സ്‌കീം ഉണ്ട്.ആം ആദ്മി ഭീമ യോജന.എല്‍ഐസി ആണ് ഈ പദ്ധതി രാജ്യത്ത് നടപ്പിലാക്കുന്നത്.ഇത് മുകളില്‍ സൂചിപ്പിച്ചത് പോലെ ഗ്രാമ പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് വേണ്ടി നടപ്പിലാക്കുന്ന ഒരു സാമൂഹ്യ സുരക്ഷ പദ്ധതിയാണ്.അതായത് ഭൂരഹിതരായ കുടുംബങ്ങള്‍ക്ക് സാമ്പത്തിക സഹായം ഉറപ്പാക്കുകയാണ് ആം ആദ്മി ഭീമ യോജനയുടെ ലക്ഷ്യം.
ഉദാഹരണത്തിന് ഗ്രാമമേഖലയിലുള്ള ഒരു നിര്‍ദ്ദന കുടുംബത്തിലെ കുടുംബ നാഥന്‍ പെട്ടെന്ന് മരണപ്പെടുന്നു.ഈ സാഹചര്യത്തില്‍ കുടുംബം വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് പോകാം.ഈ സാഹചര്യങ്ങളിലൊക്കെ കടന്നു പോകുന്ന കുടുംബങ്ങള്‍ക്ക് ആം ആദ്മി ഭീമ യോജന പദ്ധതിയിലൂടെ ധനസഹായം ലഭിക്കുന്നത് വലിയ ആശ്വാസമാകും.18 വയസ് മുതല്‍ 59 വയസുവരെയുള്ള രാജ്യത്തെ പൗരന്മാര്‍ക്കാണ് പദ്ധതിയുടെ ഗുണം ലഭിക്കുക.ബിപിഎല്‍ പട്ടികയില്‍ ഉള്‍പ്പെടുന്ന കുടുംബമായിരിക്കണം പദ്ധതിയുടെ ഗുണഭോക്താക്കള്‍ എന്ന് കര്‍ശന നിബന്ധനയുണ്ട്.കുടുംബനാഥന്റെ അല്ലെങ്കില്‍ ബിപിഎല്‍ കുടുംബത്തിലെ വരുമാന ശ്രോതസ്സായ വ്യക്തിയുടെ പേരില്‍ പദ്ധതിയില്‍ ചേരാന്‍ സാധിക്കും.അപേക്ഷകന്
സ്വാഭാവിക മരണം സംഭവിച്ചാല്‍ ആ കുടുംബത്തിന് പദ്ധതിയിലൂടെ 30,000 രൂപ അടിയന്തര ധനസഹായം ലഭിക്കും.
അപകടങ്ങളിലൂടെ കുടുംബനാഥന് മരണമോ അംഗവൈകല്യമോ സംഭവിച്ചാല്‍ കുടുംബത്തിന് 75000 രൂപ ധനസഹായം കിട്ടും.പദ്ധതിയില്‍ ചേരുന്ന വ്യക്തിക്ക് മാനസിക വൈകല്യം പോലുള്ള അവസ്ഥകള്‍ വന്നാല്‍ 37500 രൂപയുടെ ആനുകൂല്യമുണ്ട്.ഇനി പദ്ധതിയില്‍ ചേര്‍ന്ന വ്യക്തി മരണപ്പെട്ടാല്‍ കുടുംബത്തിലെ രണ്ട് കുട്ടികള്‍ക്ക് പ്രതിമാസം 100 രൂപ വീതം സ്‌കോളര്‍ഷിപ്പ് ലഭിക്കും.9-ാം ക്ലാസ് മുതല്‍ 12-ാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്കാണ് സ്‌കോളര്‍പഷിപ്പായി ഈ തുക ലഭിക്കുക.
പദ്ധതിയുടെ പ്രീമിയം തുക പ്രതിവര്‍ഷം 200 രൂപമാത്രമാണ്.ഇതില്‍ 50 ശതമാനം കേന്ദ്ര സര്‍ക്കാര്‍ വിഹിതവും ശേഷിക്കുന്ന 50 ശതമാനം സംസ്ഥാന സര്‍ക്കാര്‍ വിഹിതവുമാണ്.അതായത് ആം ആദ്മി ഭീമ യോജന പ്രകാരം നേട്ടം ലഭിക്കുന്ന വ്യക്തിക്ക് യാതൊരു വിധ ചെലവുമില്ലാതെ സൗജന്യമായി ആണ് ധനസഹായം ലഭിക്കുന്നത്.റേഷന്‍ കാര്‍ഡ്,ജനന സര്‍ട്ടിഫിക്കേറ്റ്,സ്‌കൂള്‍ സര്‍ട്ടിഫിക്കേറ്റ്,വോട്ടര്‍ ഐഡി,ആധാര്‍ കാര്‍ഡ് എന്നീ രേഖകളുമായി അപേക്ഷ സമര്‍പ്പിച്ച് ആം ആദ്മി ഭീമ യോജന പദ്ധതിയില്‍ ചേരാവുന്നതാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.