Sections

2025 നീറ്റ്, ജെഇഇ പരീക്ഷകൾക്ക് വേണ്ടി റാപ്പിഡ് റിവിഷൻ കോഴ്സും ക്രാഷ് കോഴ്സുകളും ആരംഭിച്ച് ആകാശ് എജ്യുക്കേഷണൽ സർവീസസ്

Friday, Mar 21, 2025
Reported By Admin
Aakash Launches Free Rapid Revision Course for NEET & JEE 2025 Aspirants via Digital Platform

ഡൽഹി: ടെസ്റ്റ് പ്രിപ്പറേറ്ററി സേവനങ്ങളിലെ മുൻനിരക്കാരായ ആകാശ് എജ്യുക്കേഷണൽ സർവീസസ് ലിമിറ്റഡ് (എഇഎസ്എൽ), 2025 നീറ്റ്, ജെഇഇ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികളെ അവരുടെ അവസാന ഘട്ട തയ്യാറെടുപ്പിൽ ശാക്തീകരിക്കാൻ ലക്ഷ്യമിട്ട് ആകാശ് ഡിജിറ്റൽ പ്ലാറ്റ്ഫോം വഴി സൗജന്യ റാപ്പിഡ് റിവിഷൻ കോഴ്സ് ആരംഭിക്കുന്നു. വിദ്യാർത്ഥികളെ അവരുടെ തയ്യാറെടുപ്പ് മികച്ചതാക്കാനും, നിർണായക പരീക്ഷയ്ക്ക് മുമ്പ് അവരുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കാനും സഹായിക്കുന്നതിനാണ് ഈ തീവ്രമായ കോഴ്സ് പ്രത്യേകം രൂപകൽപ്പന ചെയ്തിരിക്കുന്നത്.

2025 മാർച്ച് 31ന് ആരംഭിക്കുന്ന അടുത്ത ബാച്ചിൽ ചേരുന്ന വിദ്യാർത്ഥികൾക്ക് സൗജന്യ നീറ്റ് റാപ്പിഡ് റിവിഷൻ കോഴ്സ് പ്രയോജനപ്പെടുത്താനുള്ള അവസരം ലഭിക്കും. ക്രാഷ് കോഴ്സിൽ 100+ മണിക്കൂർ ലൈവ് ഓൺലൈൻ അദ്ധ്യാപന സെഷനുകൾ, പ്രധാനപ്പെട്ട അധ്യായങ്ങൾക്കായുള്ള 9 ടെസ്റ്റുകളും പരിശീലന ചോദ്യങ്ങളും ഉൾപ്പെടുന്നു, തന്ത്രപരമായ പുനരവലോകനവും ലക്ഷ്യബോധമുള്ള പരിശീലനവും നൽകുന്നതിന് രൂപകൽപ്പന ചെയ്തിരിക്കുന്നു.

ഇതിനുപുറമെ, ആകാശ് ഡിജിറ്റൽ പ്ലാറ്റ്ഫോമിലൂടെ പഠിപ്പിക്കുന്നതിനായി എഇഎസ്എൽ തങ്ങളുടെ ജനപ്രിയ ഇൻവിക്റ്റസ് ക്രാഷ് കോഴ്സ് ഫോർ ജെഇഇ അഡ്വാൻസ്ഡും പുറത്തിറക്കിയിട്ടുണ്ട്. താങ്ങാവുന്ന നിരക്കിൽ, ഇൻവിക്റ്റസ് ക്രാഷ് കോഴ്സ് ഫോർ ജെഇഇ അഡ്വാൻസ്ഡ്, വിദ്യാർത്ഥികൾക്ക് ഉയർന്ന നിലവാരമുള്ള പരിശീലനവും വിദഗ്ദ്ധ മാർഗ്ഗനിർദ്ദേശവും ഉറപ്പാക്കുന്നു.

എഇഎസ്എൽ എംഡിയും സിഇഒയുമായ ദീപക് മെഹ്റോത്ര പറഞ്ഞു,'വിജയിക്കാൻ ആഗ്രഹിക്കുന്ന ഓരോ വിദ്യാർത്ഥിക്കും ഗുണനിലവാരമുള്ള വിദ്യാഭ്യാസം പ്രാപ്യമായിരിക്കണമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ഈ സംരംഭത്തിലൂടെ, അവരുടെ പരമാവധി പ്രകടനം കാഴ്ചവയ്ക്കുന്നതിന് ആവശ്യമായ ഉപകരണങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും നൽകുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ആകാശിന്റെ മികവിനോടുള്ള പ്രതിബദ്ധത അനുഭവിക്കാനും ഞങ്ങളോടൊപ്പം അവരുടെ പഠന യാത്ര തുടരാനും എല്ലാ വിദ്യാർത്ഥികളെയും ഞങ്ങൾ സ്വാഗതം ചെയ്യുന്നു.'


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.