- Trending Now:
ആധാറുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സംസ്ഥാന തലത്തിൽ സംവിധാനമൊരുങ്ങുന്നു. ഇതിനായി യു.ഐ.ഡി. അതോറിറ്റി തിരുവനന്തപുരത്ത് ഓഫീസ് പ്രവർത്തനമാരംഭിച്ചു. നിലവിൽ ആധാർ അനുബന്ധ പരാതികളും പ്രശ്നങ്ങളും ബംഗളുരുവിലെ റീജ്യണൽ ഓഫീസിലാണ് പരിഹരിക്കുന്നത്.
ശാരീരിക അവശതകൾ നേരിടുന്നവർക്കും കിടപ്പുരോഗികൾക്കും ആധാർ ലഭ്യമാക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കും. അഞ്ച് വയസ്സിനു താഴെയുള്ള കുട്ടികളുടെ ആധാർ രജിസ്ട്രേഷന് ക്യാമ്പുകൾ വ്യാപകമാക്കും. തപാൽ വകുപ്പ്, വനിതാ ശിശുക്ഷേമ വകുപ്പ്, അങ്കണവാടികളുമായി സഹകരിച്ചാണ് ക്യാമ്പുകൾ നടത്തുക.
അഞ്ചു മുതൽ ഏഴുവരെയും 15 മുതൽ 17 വയസ്സ് വരെയുള്ളവരുടെയും ബയോമെട്രിക്സ് അപ്ഡേഷന് വിദ്യാഭ്യാസ വകുപ്പ് അക്ഷയയുമായി ചേർന്ന് സംവിധാനമൊരുക്കും.
ആധാറുമായി ബന്ധപ്പെട്ട സംശയ പരിഹാരത്തിനും സഹായങ്ങൾക്കും ബന്ധപ്പെടാൻ സിറ്റിസൺ കാൾ സെന്റർ 1800-4251-1800, 0471155300, ഹെൽപ് ഡെസ്ക് 0471-2525444. ഇ-മെയിൽ uidhelpdesk@kerala.gov.in
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.