- Trending Now:
കേന്ദ്ര മന്ത്രാലയം ഇതു സംബന്ധിച്ച നിർദേശം പുറപ്പെടുവിച്ചിരുന്നു
ആധാർ വെരിഫിക്കേഷൻ സംവിധാനം സ്വകാര്യ മേഖലയിലേയ്ക്കു കൂടി നൽകുന്ന വിഷയത്തിൽ പൊതുജനങ്ങൾക്ക് അഭിപ്രായം അറിയിക്കാൻ കേന്ദ്രം സമയം നീട്ടിനൽകി. നേരത്തെ കേന്ദ്ര ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയം ഇതു സംബന്ധിച്ച നിർദേശം പുറപ്പെടുവിച്ചിരുന്നു. പൊതുജനങ്ങൾക്ക് അഭിപ്രായം രേഖപ്പെടുത്താൻ കരട് വെബ്സൈറ്റിൽ പ്രസിദ്ധികരിക്കുകയും മെയ് അഞ്ചു വരെ സമയം അനുവദിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇത് 15 ദിവസം കൂടി നീട്ടി നൽകിയിരിക്കുകയാണ്.
സംസ്ഥാന ക്ഷേമ ആവശ്യങ്ങൾക്കായി ഉപയോക്താക്കളെ തിരിച്ചറിയാൻ ആധാർ വിവരങ്ങൾ ഉപയോഗിക്കാമെങ്കിലും സ്വകാര്യ സ്ഥാപനങ്ങൾക്ക് അത്തരം പരിശോധന നടത്താൻ കഴിയില്ലെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ടാറ്റ, മഹീന്ദ്ര, ആമസോൺ, ഹീറോ എന്നിവയുൾപ്പെടെ 22 കമ്പനികൾക്ക് ആധാർ നമ്പറുകൾ ഉപയോഗിച്ച് ഉപഭോക്തൃ ഐഡന്റിറ്റികൾ പരിശോധിക്കാനും ധനമന്ത്രാലയം മുമ്പ് ഒരു വിജ്ഞാപനം വഴി അനുമതി നൽകിയിരുന്നു. ഗോദ്റെജ് ഫിനാൻസ്, ആമസോൺ പേ (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡ്, ആദിത്യ ബിർള ഹൗസിംഗ് ഫിനാൻസ്, ടാറ്റ മോട്ടോഴ്സ് ഫിനാൻസ് സൊല്യൂഷൻസ്, ഐഐഎഫ്എൽ ഫിനാൻസ്, മഹീന്ദ്ര റൂറൽ ഹൗസിംഗ് ഫിനാൻസ് ലിമിറ്റഡ്, യൂണിയോർബിറ്റ് പേയ്മെന്റ് സൊല്യൂഷൻസ് ലിമിറ്റഡ്, എസ് വി ക്രെഡിറ്റ്ലൈൻ ലിമിറ്റഡ് എന്നിവ ഈ കമ്പനികളിൽ ഉൾപ്പെടുന്നു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.