Sections

ഈ ബാങ്ക് ഇടപാടുകള്‍ക്ക് ഇനി പാന്‍, ആധാര്‍ നിര്‍ബന്ധം

Thursday, May 12, 2022
Reported By admin
pan and aadhar

കറന്റ്, ക്രെഡിറ്റ് അക്കൗണ്ട് എന്നിവ തുറക്കുന്നതിനും ഇതേ നിബന്ധന ബാധകം


ന്യൂഡല്‍ഹി: 20 ലക്ഷത്തിന് മുകളിലുള്ള നിക്ഷേപത്തിനും പിന്‍വലിക്കലിനും പാന്‍, ആധാര്‍ നമ്പര്‍ നിര്‍ബന്ധമാക്കി കേന്ദ്രം. ഇതുസംബന്ധിച്ച വിജ്ഞാപനം ബുധനാഴ്ച കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് (സി.ബി.ഡി.ടി) പുറത്തിറക്കി.

വാണിജ്യ ബാങ്കുകള്‍, സഹകരണ ബാങ്കുകള്‍, പോസ്റ്റ് ഓഫിസ് എന്നിവിടങ്ങളില്‍ ഒരു സാമ്പത്തിക വര്‍ഷത്തില്‍ ഒന്നോ അതിലധികമോ അക്കൗണ്ടുകളില്‍നിന്ന് 20 ലക്ഷത്തില്‍ കൂടുതല്‍ തുക പിന്‍വലിക്കുന്നതിനും നിക്ഷേപിക്കുന്നതിനും പാന്‍, ആധാര്‍ വിവരങ്ങള്‍ സമര്‍പ്പിക്കണം. കറന്റ്, ക്രെഡിറ്റ് അക്കൗണ്ട് എന്നിവ തുറക്കുന്നതിനും ഇതേ നിബന്ധന ബാധകം.

20 ലക്ഷത്തിന് മുകളിലെ ഇടപാടുകള്‍ ധനകാര്യ സ്ഥാപനത്തിന്റെ ഡയറക്ടര്‍ ബോര്‍ഡിന്റെ അംഗീകാരത്തോടൊപ്പം ആദായ നികുതി പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ ജനറലിനോ ഡയറക്ടര്‍ ജനറലിനോ സമര്‍പ്പിക്കണം. ഇവര്‍ ഇത് പരിശോധിച്ച് ഉറപ്പുവരുത്തുകയും വേണം.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.