Sections

ഒട്ടനവധി പാസ്‌വേര്‍ഡുകള്‍ ഓര്‍ത്ത് വച്ച് മടുത്തോ? വരുന്നു പാസ്‌വേര്‍ഡുകള്‍ ഇല്ലാത്ത ലോകം

Saturday, Oct 15, 2022
Reported By admin
bank

അവരുടെ ഐഡന്റിറ്റി തെളിയിക്കാനുള്ള ഓപ്ഷന്‍ ലഭിക്കും

 

ഇ മെയില്‍, ഫോണ്‍, ബാങ്ക്, ഡീമാറ്റ് അക്കൗണ്ട്, ഷോപ്പിങ് സൈറ്റ് പാസ്വേര്‍ഡുകള്‍ തുടങ്ങി എല്ലാദിവസവും ഒട്ടനവധി പാസ്വേര്‍ഡുകളാണ് നമുക്ക് ഓര്‍ത്തിരിക്കേണ്ടത്. പലതിന്റെയും പാസ്സ്വേര്‍ഡുകള്‍ മറന്നു പോയാലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ വേറെ. ഈ പ്രശ്‌നങ്ങളെല്ലാം  ഇല്ലാതാകാന്‍ പോകുന്നുവെന്ന സന്തോഷ വാര്‍ത്ത ഇപ്പോള്‍ വരുന്നു. 

ആന്‍ഡ്രോയിഡ്, ഗൂഗിള്‍ ക്രോം ഉപയോക്താക്കള്‍ക്ക് വ്യക്തിഗത പാസ്വേഡുകള്‍ ആവശ്യമില്ലാതെ വ്യത്യസ്ത സേവനങ്ങളിലേക്ക് സൈന്‍ ഇന്‍ ചെയ്യാന്‍ ഗൂഗിള്‍ ഒരു പുതിയ ഫീച്ചര്‍ പുറത്തിറക്കി. 'പാസ് കീ' എന്ന പുതിയ ഫീച്ചര്‍ അധിക സുരക്ഷ നല്‍കുകയും പരമ്പരാഗത 'ടു-ഫാക്ടര്‍ ഓഥന്റിക്കേഷന്‍ രീതിക്ക്' എളുപ്പമുള്ള ബദലായി മാറുകയും ചെയ്യും. പാസ്വേഡ് ആവശ്യപ്പെടുന്നതിനു പകരം ഉപയോക്താക്കള്‍ക്ക് ബയോമെട്രിക് ഉപയോഗിച്ച് അവരുടെ ഐഡന്റിറ്റി തെളിയിക്കാനുള്ള ഓപ്ഷന്‍ ലഭിക്കും.

ഈ വര്‍ഷം അവസാനത്തോടെ ഈ ഒരു സൗകര്യം നിലവില്‍ വരുമെന്നാണ് ഗൂഗിള്‍ നല്‍കുന്ന സൂചന. ഓണ്‍ലൈന്‍ കള്ളത്തരങ്ങള്‍ക്കും, മോഷണങ്ങള്‍ക്കും നല്ലൊരു പരിധി വരെ തടയിടാന്‍ പുതിയ സംവിധാനത്തിന് സാധിക്കുമെന്ന് ഗൂഗിള്‍ അവകാശപ്പെടുന്നു. കഴിഞ്ഞ ഏഴ് വര്‍ഷത്തില്‍ ഇന്ത്യന്‍ ബാങ്കുകളില്‍ നിന്നും 100 കോടി രൂപയും, മറ്റ് കള്ളത്തരങ്ങളിലൂടെ രണ്ടര ലക്ഷം കോടി രൂപയും നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ബയോ മെട്രിക് സൗകര്യത്തിലൂടെയുള്ള പാസ് വേര്‍ഡുകള്‍ വന്നാല്‍ നമുക്കല്ലാതെ  മറ്റാര്‍ക്കും  അക്കൗണ്ടുകള്‍ തുറക്കാനാകില്ല.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.