- Trending Now:
വാള്‍സ്ട്രീറ്റ് ജേണല്‍ പ്രസിദ്ധീകരിച്ച വാര്‍ത്തകളാണ് ഓഹരി വിപണിയില്‍ തിരിച്ചടി നേരിടാന്‍ കാരണമായത്
സമൂഹമാധ്യമില്ലാതെ ഒരു മണിക്കൂര്‍ പോലും ജീവിക്കാന്‍ സാധിക്കാത്ത ഈ കാലഘട്ടത്തില്‍ 10 മണിക്കൂറോളമാണ് ഫേസ്ബുക്ക് കുടുംബത്തിലെ ആപ്പുകളെല്ലാം ഒരുമിച്ച് നിശ്ചമായത്. ലോകത്തിന്റെ പലഭാഗത്തും ഫേസ്ബുക്കിന് കീഴിലുള്ള എല്ലാ സാമൂഹ്യ മാധ്യമങ്ങളും നിശ്ചലമായതിന്റെ അലയൊലികള്‍ ഇപ്പോഴും ഒടുങ്ങിയിട്ടില്ല. എന്നാല്‍ വാട്സ് ആപ്പ്, ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം എന്നീ സാമൂഹിക മാധ്യമങ്ങള്‍ തകരാറിലായതോടെ ലോകത്ത് ഏറ്റവും കൂടുതല്‍ നഷ്ടമുണ്ടായത് സുക്കര്‍ബര്‍ഗിനാണ്, അതും 52000 കോടി രൂപയിലേറെ.
ഇന്നലെ രാത്രി ഒന്‍പത് മണിയോടെയാണ് വാട്‌സാപ്പും ഇന്‍സ്റ്റഗ്രാമും മെസഞ്ചറുമടക്കം ഫേസ്ബുക്ക് കുടുംബത്തിലെ ആപ്പുകളെല്ലാം ഒരുമിച്ച് നിശ്ചമായത്. ഇന്റര്‍നെറ്റ് തകരാറിലായെന്ന സംശയത്തിലായിരുന്നു പലരും. സാങ്കേതിക പ്രശ്‌നം നേരിടുണ്ടെന്ന് ട്വീറ്റുകള്‍ വന്നതോടെയാണ് ഫേസ്ബുക്കിന്റെ ആപ്പുകള്‍ കൂട്ടത്തോടെ പണിമുടക്കിയതാണെന്ന് വ്യക്തമായത്. വാട്‌സ് ആപ്പ് പ്രവര്‍ത്തനങ്ങള്‍ തടസപ്പെട്ടിരിക്കുകയാണെന്ന് ട്വിറ്ററിലൂടെയാണ് കമ്പനി സ്ഥിരീകരിച്ചത്. പ്രശ്‌നം എത്രയും പെട്ടന്ന് പരിഹരിക്കുമെന്നും ഉപയോക്താക്കളുടെ ക്ഷമയ്ക്ക് നന്ദിയെന്നും വാട്‌സാപ്പ് ട്വീറ്റ് ചെയ്തു.
പക്ഷെ അതോടെ ഫെയ്‌സ്ബുക്കിന്റെ ഓഹരികളുടെ മൂല്യം ഇടിയാന്‍ തുടങ്ങി. കൈയ്യിലുണ്ടായിരുന്ന ഓഹരികള്‍ ആളുകള്‍ ഒന്നൊന്നായി വിറ്റൊഴിഞ്ഞതോടെ സുക്കര്‍ബര്‍ഗിന് മണിക്കൂറുകളുടെ വ്യത്യാസത്തില്‍ ഏഴ് ബില്യണ്‍ ഡോളര്‍ നഷ്ടമായി. 52000 കോടി രൂപയിലേറെ വരും ഈ തുക.
സെപ്തംബര്‍ മാസത്തിന്റെ പകുതി മുതല്‍ സുക്കര്‍ബര്‍ഗിന് തിരിച്ചടിയാണ്. ഓഹരി വില 15 ശതമാനത്തോളം താഴേക്ക് പോയി. ഇന്നലെ മാത്രം 4.9 ശതമാനമാണ് ഓഹരി വില ഇടിഞ്ഞത്. ഇതോടെ സുക്കറിന്റെ ആസ്തി 121.6 ബില്യണ്‍ ഡോളറായി. ബ്ലൂംബെര്‍ഗ് ബില്യണയേര്‍സ് ഇന്റക്‌സില്‍, അതിസമ്പന്നരില്‍ ബില്‍ ഗേറ്റ്‌സിന് പുറകില്‍ അഞ്ചാം സ്ഥാനത്തേക്ക് സുക്കര്‍ബര്‍ഗ് വീണു. ആഴ്ചകള്‍ക്കിടയില്‍ അദ്ദേഹത്തിന് നഷ്ടമായത് 20 ബില്യണ്‍ ഡോളറോളമാണ്.
സെപ്തംബര്‍ 13 മുതല്‍ ഫെയ്‌സ്ബുക്കിനെതിരെ വാള്‍സ്ട്രീറ്റ് ജേണല്‍ പ്രസിദ്ധീകരിച്ച വാര്‍ത്തകളാണ് ഓഹരി വിപണിയില്‍ തിരിച്ചടി നേരിടാന്‍ കാരണമായത്. ഇന്നലെ ആഭ്യന്തര രേഖകളെ അടിസ്ഥാനമാക്കിയുള്ള ഈ വാര്‍ത്തകളുടെ പിന്നില്‍ പ്രവര്‍ത്തിച്ച വ്യക്തി സ്വയം മുന്നോട്ട് വന്നു. ഇതിന് പിന്നാലെയാണ് ടെക്‌നിക്കല്‍ തകരാറുണ്ടായത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.