Sections

യുവ സംരംഭകരെ പണം കൈകാര്യം ചെയ്യുമ്പോള്‍ ഇവ ശ്രദ്ധിക്കാന്‍ മറക്കല്ലേ

Thursday, Aug 19, 2021
Reported By Aswathi Nurichan
money dealing

ചില ആളുകള്‍ക്ക് ബിസിനസിന്റെ തുടക്കത്തില്‍ ധനപരമായ കാര്യങ്ങളില്‍ ചില അബദ്ധങ്ങള്‍ സംഭവിക്കാറുണ്ട്. തുടക്കത്തില്‍ ആണെങ്കിലും ഇത്തരം അബദ്ധങ്ങള്‍ കാരണം ബിസിനസില്‍ പരാജയങ്ങള്‍ വരെ സംഭവിക്കും

ഒരു ബിസിനസ് തുടങ്ങുമ്പോള്‍ ഏറ്റവും ശ്രദ്ധ കൊടുക്കേണ്ട ഭാഗമാണ് ധനപരമായ കാര്യങ്ങള്‍. ബിസിനസില്‍ ബന്ധങ്ങള്‍ സ്ഥാപിക്കുന്നതിന്റെയും ബന്ധങ്ങള്‍ തകര്‍ന്നു പോകുന്നതിന്റെയും പ്രധാന കാരണം പണമായിരിക്കും. അതിനാല്‍ ധനകാര്യം നിര്‍ബന്ധമായും ശ്രദ്ധ കൊടുക്കേണ്ട ഒരു ഭാഗമാണ്. ചില ആളുകള്‍ക്ക് ബിസിനസിന്റെ തുടക്കത്തില്‍ ധനപരമായ കാര്യങ്ങളില്‍ ചില അബദ്ധങ്ങള്‍ സംഭവിക്കാറുണ്ട്. തുടക്കത്തില്‍ ആണെങ്കിലും ഇത്തരം അബദ്ധങ്ങള്‍ കാരണം ബിസിനസില്‍ പരാജയങ്ങള്‍ വരെ സംഭവിക്കും. അതിനാല്‍ യുവ സംരംഭകര്‍ പണം കൈകാര്യം ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഇതാ.

സൗജന്യമായ സര്‍വീസുകള്‍ ഒഴിവാക്കുക

ബിസിനസിന്റെ തുടക്കത്തില്‍ ചില ആളുകള്‍ ചെയ്യുന്ന അബദ്ധമാണ് സൗജന്യമായ സര്‍വീസുകള്‍ ആവശ്യപ്പെടുന്നത്. നമ്മുക്ക് ഒന്നും തന്നെ സൗജന്യമായി ലഭിക്കില്ല. എല്ലാവരും ബിസിനസ് ചെയ്യുന്നത് പണം ഉണ്ടാക്കാന്‍ വേണ്ടിയാണ്. നിങ്ങളുടെ ബിസിനസിന് സ്ഥിരമായ ആവശ്യമായ ഒരു സര്‍വീസ് ആണെങ്കില്‍ അവര്‍ നിങ്ങള്‍ക്ക് എല്ലായിപ്പോഴും സൗജന്യമായി സര്‍വീസ് ചെയ്യുകയില്ല. ബിസിനസ് വളരണമെങ്കില്‍ പല സ്ഥാപനങ്ങളുമായി നല്ല രീതിയിലുള്ള ബന്ധം നിലനിര്‍ത്തേണ്ടതുണ്ട്. അതിനാല്‍ സൗജന്യ സര്‍വീസുകള്‍ കൂടുതലായും ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.

പണം കൃത്യമായി നല്‍കുക

നിങ്ങളുടെ ബിസിനസുമായി ബന്ധപ്പെടുന്ന പണം കൊടുക്കല്‍ വാങ്ങല്‍ കൃത്യമായി ചെയ്യുക. നിങ്ങള്‍ വേറൊരു സ്ഥാപനത്തിന് പണം നല്‍കേണ്ടതുണ്ടെങ്കില്‍ അത് കൃത്യമായി നല്‍കുക. എന്തെങ്കിലും പ്രതിസന്ധികള്‍ ഉണ്ടായാല്‍ അവരെ കൃത്യമായി ആ വിവരം അറിയിക്കുകയും വേറൊരു തീയതി ആ പണം നല്‍കുകയും ചെയ്യുക. അങ്ങനെ നിങ്ങള്‍ പണം കൃത്യമായി നല്‍കിയില്ലെങ്കില്‍ നിങ്ങളോടുള്ള വിശ്വാസം അവര്‍ക്ക് നഷ്ടമാകും. പിന്നീട് ആ സ്ഥാപനം നിങ്ങളോട് ബന്ധം പുലര്‍ത്താന്‍ തയ്യാറാകുകയില്ല.

ലാഭ വ്യതിയാനങ്ങള്‍ മനസിലാക്കുക

നിങ്ങള്‍ ഒരു ബിസിനസ് ആരംഭിച്ചു കഴിഞ്ഞാല്‍ ലാഭത്തില്‍ ഓരോ മാസവും വ്യതിയാനങ്ങള്‍ സംഭവിക്കാം. കോവിഡ് പോലെയുള്ള ചില പ്രതിസന്ധികളില്‍ ലാഭം കുറയുകയും ഉത്സവ പോലെയുള്ള സമയങ്ങളില്‍ ലാഭം കൂടുകയും ചെയ്യുന്നു. ഇങ്ങനെ വ്യതിയാനങ്ങള്‍ സംഭവിക്കുമ്പോള്‍ ബിസിനസ് നഷ്ടത്തിലാണെന്ന് ചിന്തിക്കാതെ അവ മനസിലാക്കാന്‍ ശ്രമിക്കണം. ഒരു വര്‍ഷത്തെ കണക്കുകള്‍ നോക്കി മാത്രമേ ബിസിനസ് നഷ്ടത്തിലാണോ എന്നു തീരുമാനിക്കാവൂ. പക്ഷേ ഒരു വര്‍ഷമായിട്ടും നിങ്ങളുടെ ബിസിനസിന്റെ ലാഭത്തിന്റെ ഗ്രാഫ് കുറച്ചെങ്കിലും വര്‍ദ്ധിക്കാതെ  കുത്തനെ താഴേക്കാനാണ് പോകുന്നതെങ്കില്‍ ബിസിനസ് നഷ്ടത്തിലാണ് പോകുന്നതെന്ന് മനസിലാക്കാം.  

എല്ലാവര്‍ക്കും സംഭവിക്കാവുന്ന പ്രശ്‌നങ്ങളാണ് ഇവയൊക്കെ. എന്നാല്‍ പണം കൈകാര്യം ചെയ്തുള്ള പരിചയക്കുറവ് കാരണം യുവ സംരംഭകര്‍ക്കാണ് ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാകാറുള്ളത്. അതിനാല്‍ ബിസിനസിന്റെ തുടക്കത്തില്‍ അബദ്ധങ്ങള്‍ സംഭവിക്കാതെ ഇരിക്കണമെങ്കില്‍ ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കണം. ചെറിയ കാര്യങ്ങള്‍ പോലും ശ്രദ്ധിച്ച് മുന്നോട്ട് പോയാല്‍ ബിസിനസില്‍ പരാജയങ്ങള്‍ ഒഴിവാക്കാം. 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.