Sections

സബ്‌സിഡികള്‍ പരമാവധി പ്രയോജനപ്പെടുത്താന്‍ ഇവയൊക്കെ ശ്രദ്ധിക്കുമല്ലോ

Wednesday, Aug 18, 2021
Reported By Aswathi Nurichan
subsidy

ഓരോ സബ്‌സിഡിയ്ക്കും വ്യക്തമായ നിയമാവലി ഉണ്ട്. അതുകൊണ്ട് കൃത്യമായി അവ അറിഞ്ഞിരിക്കേണ്ടതാണ്


സര്‍ക്കാര്‍, ഫണ്ടിംഗ് നല്‍കുന്ന സ്ഥാപനങ്ങള്‍, പൊതു മേഖല സ്ഥാപനങ്ങള്‍, വന്‍കിട സ്ഥാപനങ്ങള്‍ തുടങ്ങിയവ ചെറുകിട സംരംഭങ്ങളെ സഹായിക്കാന്‍ നല്‍കുന്ന സാമ്പത്തിക സഹായത്തിനെയാണ് സബ്‌സിഡി എന്നു പറയുന്നത്. വായ്പ അനുവദിച്ചതിന് ശേഷവും വായ്പ അനുവദിക്കുന്നതിന് മുന്‍പും വായ്പ ഇല്ലാതെയും വായ്പ ഉണ്ടെങ്കിലും സബ്‌സിഡി നല്‍കാറുണ്ട്. 

അതാത് സബ്‌സിഡി അനുവദിക്കുന്ന സ്ഥാപനങ്ങളില്‍ നേരിട്ട് പോയി സബ്‌സിഡിയുടെ വിശദാംശങ്ങള്‍ അന്വേഷിക്കുക. ചില കാര്യങ്ങളില്‍ പ്രൊജക്ട് സമര്‍പ്പിച്ച് അനുമതി വാങ്ങിച്ചതിന് ശേഷം മാത്രമേ സ്ഥാപനം തുടങ്ങാവൂ എന്ന കര്‍ശന വ്യവസ്ഥ ഉണ്ടാകും. അങ്ങനെയുള്ള സാഹചര്യത്തില്‍ നിങ്ങള്‍ സ്ഥാപന തുടങ്ങിയതിന് ശേഷം സബ്‌സിഡിയ്്ക്ക് അര്‍ഹനായിരിക്കില്ല. 

സബ്‌സിഡി നല്‍കുന്നത് ബാങ്ക് അല്ല. മറിച്ച് സര്‍ക്കാരോ മറ്റ് ഫണ്ടിംഗ് ഏജന്‍സികളോ ആണ്. ഏത് സബ്‌സിഡിക്കാണോ നിങ്ങള്‍ അപേക്ഷിക്കുന്നത് ആ സ്ഥാപനത്തിന്റെ വെബ്‌സൈറ്റില്‍ നിന്നോ ഓഫീസില്‍ നിന്നോ കാര്യങ്ങള്‍ തേടുക. ഓരോ സബ്‌സിഡിയ്ക്കും വ്യക്തമായ നിയമാവലി ഉണ്ട്. അതുകൊണ്ട് കൃത്യമായി അവ അറിഞ്ഞിരിക്കേണ്ടതാണ്.

രണ്ട് തരം സബ്‌സിഡികളാണ ഉള്ളത്. ഫ്രണ്ട് എന്‍ഡ് സബ്‌സിഡിയും ബാങ്ക് എന്‍ഡ് സബ്‌സിഡിയുമാണ് അവ. സബ്‌സിഡി ലഭിക്കുമ്പോള്‍ തന്നെ സംരംഭത്തിലേക്ക് ഉപയോഗിക്കാവുന്ന രീതിയാണ് ഫ്രണ്ട് എന്‍ഡ് സബ്‌സിഡി. നിശ്ചിത കാലത്തിന് ശേഷം സംരംഭം വിജയിച്ചതിന് ശേഷം മാത്രം സബ്‌സിഡി അനുവദിക്കുന്ന രീതിയാണ് ബാങ്ക് എന്‍ഡ സബ്‌സിഡി. 

സബ്സിഡിയെ കുറിച്ചും സബ്‌സിഡി നല്‍കുന്ന ഏജന്‍സികളെയും കുറിച്ചും അറിയാന്‍ ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും വ്യവസായ വകുപ്പിന്റെയും വെബ്‌സൈറ്റില്‍ നോക്കിയാല്‍ മതി. ഖാതി ആന്‍ഡ് വില്ലേജ് ഇന്റസ്ട്രീസ് ബോര്‍ഡ്, എപ്ലോയിന്‍മെന്റ് വകുപ്പ്, നോര്‍ക്ക വകുപ്പ് തുടങ്ങി വിവിധ വകുപ്പുകള്‍ സബ്‌സിഡികള്‍ നല്‍കുന്നുണ്ട്. കൃത്യമായ വിവരങ്ങള്‍ അന്വേഷിച്ച് പൊതുജനങ്ങള്‍ക്കായി അനുവദിക്കുന്ന എല്ലാ സബ്‌സിഡികളും പരമാവധി പ്രയോജനപ്പെടുത്തുക.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.