Sections

ഓണ്‍ലൈന്‍ സെറ്റുകളെ പ്രയോജനപ്പെടുത്തി ഈ ബിസിനസിലൂടെ മികച്ച ലാഭം ഉണ്ടാക്കാം

Friday, Oct 29, 2021
Reported By Aswathi Nurichan
online business

വൈറ്റ്, ബ്ലാക്ക്, മിക്‌സഡ് എന്നിങ്ങനെ നിങ്ങള്‍ക്ക് ഇഷ്ടാനുസരണം തിരഞ്ഞെടുക്കാവുന്നതാണ്


മെക്‌സിക്കന്‍ ഒറിജിന്‍ ആയ ഷിയാ അല്ലെങ്കില്‍ ചിയാ സീഡ് ബിസിനസ് ചെയ്ത് എങ്ങിനെ ലാഭം ഉണ്ടാക്കാം എന്ന് നോക്കാം. ഇത്തരമൊരു പേര് സാധാരണക്കാര്‍ക്കിടയില്‍ സുപരിചിതമല്ലെങ്കിലും മാര്‍ക്കറ്റില്‍ വളരെയധികം ഡിമാന്‍ഡ് ഉള്ള ഒരു വസ്തുവാണ് ഇത്. ഇന്ത്യയില്‍ കര്‍ണാടകയില്‍ ആണ് ഏറ്റവും കൂടുതല്‍ ഷിയാ സീഡ്സ് കാണപ്പെടുന്നത്.

എന്നാല്‍ വളരെ കുറഞ്ഞ അളവില്‍ മാത്രമാണ് ഇവിടെ ഇത് ഉല്‍പാദിപ്പിക്കപ്പെടുന്നുത് എന്നുള്ളതുകൊണ്ട് തന്നെ ആവശ്യമായി വരുന്നത് മറ്റു രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലേക്ക് ഇംപോര്‍ട്ട് ചെയ്യുകയാണ് ചെയ്യുന്നത്. ബ്ലാക്ക്, വൈറ്റ്, മിക്‌സഡ് എന്നിങ്ങനെ മൂന്ന് രീതിയിലാണ് ഷിയാ സീഡ്സ് പ്രധാനമായും മാര്‍ക്കറ്റില്‍ എത്തപ്പെടുന്നത്.

ഹൃദയാരോഗ്യത്തിന്റെ സംരക്ഷണം, വെയിറ്റ് ലോസ്, ടൈപ്പ് 2 ഡയബറ്റിക്‌സ് എന്നിവയ്‌ക്കെല്ലാം ഉള്ള ഒരു നാച്ചുറല്‍ റെമഡി ആണ് ഷിയാ സീഡ്‌സ് എന്ന് മാത്രമല്ല ധാരാളം ആന്റി ഓക്‌സിഡന്റ്‌സും ഇതില്‍ അടങ്ങിയിട്ടുണ്ട്. ബ്രെസ്റ്റ് ക്യാന്‍സറിന് ഇല്ലാതാക്കുന്നതിന് ഇത്തരം സീഡ് വളരെയധികം ഉപകരിക്കുന്നു. ചെറുപ്പക്കാര്‍ക്കിടയില്‍ ഒരു എനര്‍ജി ബൂസ്റ്റര്‍ ആയും ഇവ ഉപയോഗിക്കപ്പെടുന്നു.

യാതൊരുവിധ രീതിയിലുള്ള പാചകം ചെയ്യാതെ തന്നെ 15 ഗ്രാം വീതം ഷിയാ സീഡ്‌സ് ഒരു ദിവസം കഴിക്കുകയാണെങ്കില്‍ കുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ എല്ലാവര്‍ക്കും മുകളില്‍ പറഞ്ഞ എല്ലാവിധ അസുഖങ്ങളില്‍ നിന്നും മോചനം നേടാവുന്നതാണ്. ഇത് പര്‍ച്ചേസ് ചെയ്യാനായി ഇന്ത്യ മാര്‍ട്ട് പോലെയുള്ള  ഓണ്‍ലൈന്‍ സൈറ്റുകളെ ആശ്രയിക്കാവുന്നതാണ്. ഇന്ത്യ മാര്‍ട്ടില്‍ ഇവ ഒരു കിലോ 160 രൂപ 200 രൂപ 300 രൂപ എന്നിങ്ങനെ വ്യത്യസ്ത വിലകളില്‍ ലഭിക്കുന്നതാണ്.

വൈറ്റ്, ബ്ലാക്ക്, മിക്‌സഡ് എന്നിങ്ങനെ നിങ്ങള്‍ക്ക് ഇഷ്ടാനുസരണം തിരഞ്ഞെടുക്കാവുന്നതാണ്. ഇവ റീ പാക്ക് ചെയ്തു ഓണ്‍ലൈന്‍ ആയി വില്‍ക്കപ്പെടുമ്പോള്‍ ആമസോണ്‍ പോലുള്ള വെബ്‌സൈറ്റുകളില്‍ 300 ഗ്രാമിന് വിലയായി ഈടാക്കുന്നത് 229 രൂപ നിരക്കിലാണ്. ഇതില്‍നിന്നുതന്നെ മാര്‍ക്കറ്റില്‍ ഇവക്ക് എത്രമാത്രം ഡിമാന്‍ഡ് ഉണ്ടെന്ന് മനസ്സിലാക്കാവുന്നതാണ്.
 

ഇത്തരത്തില്‍ ബള്‍ക്ക് ആയി ഓണ്‍ലൈന്‍ പര്‍ച്ചേസ് നടത്തി നല്ല രീതിയില്‍ പാക്കിങ് ചെയ്തു ഓണ്‍ലൈന്‍ സൈറ്റുകള്‍ വഴി തന്നെ ഇവ വില്‍ക്കാവുന്നതാണ്. അതായത് 150 രൂപയ്ക്ക് വാങ്ങി ഏകദേശം 1000 രൂപയ്ക്ക് നിങ്ങള്‍ക്ക് വില്‍ക്കാന്‍ സാധിക്കുന്നതാണ്.

ഒരു FSSI  ലൈസന്‍സ്, പാകിങ്  ലൈസന്‍സ്, ഓണ്‍ലൈന്‍ സൈറ്റുകളില്‍ വില്‍ക്കുന്നതിന് ആവശ്യമായ ജിഎസ്ടി ഇത്രയും മാത്രമാണ് ചിലവായി വരുന്നുള്ളൂ. ഇതിനു പുറമേ ലോക്കലായി വില്‍ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഫോസ്‌കോസ് ലൈസന്‍സ് മാത്രമാണ് ആവശ്യമായിട്ട് വരുന്നുള്ളൂ. തുടക്കത്തില്‍ ചെറിയ ഒരു സംരംഭമായി തുടങ്ങി കൊണ്ട് ഭാവിയില്‍ വലിയ വിജയം നേടാന്‍ സാധിക്കുന്ന ഒരു ബിസിനസ് തന്നെയാണ് ഷിയാ സീഡ്സ്.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.