- Trending Now:
ജനസംഖ്യയുടെ 8 ദശലക്ഷം സ്ത്രീകള്‍ മാത്രമാണ് ബിസിനസ്സ് നടത്തുന്നത്
ഇന്ത്യയിലെ ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ (എംഎസ്എംഇ) മികച്ച വിജയമാണ് കൈവരിക്കുന്നത്. എന്നാല്‍ സ്ത്രീ-പുരുഷ സംരംഭകരുടെ എണ്ണം ഇപ്പോഴും തുല്യമല്ല. അടുത്തിടെ നടത്തിയ ഒരു സര്‍വേ പ്രകാരം ഇന്ത്യയിലെ സംരംഭകരില്‍ 13.76 ശതമാനം മാത്രമാണ് സ്ത്രീകള്‍. ജനസംഖ്യയുടെ 8 ദശലക്ഷം സ്ത്രീകള്‍ മാത്രമാണ് ബിസിനസ്സ് നടത്തുന്നത്.
എന്നാല്‍ പുരുഷ സംരംഭകരുടെ എണ്ണം 50 ദശലക്ഷം കവിഞ്ഞുവെന്നും സര്‍വേ പറയുന്നു. ബിസിനസുകള്‍ ആരംഭിക്കുന്നതിന് സാമ്പത്തിക സഹായം ലഭ്യമാക്കുന്നതില്‍ സ്ത്രീകളെ സഹായിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. ഇത്തരത്തില്‍ ആവിഷ്‌കരിച്ച ഒരു കേന്ദ്ര സര്‍ക്കാര്‍ പദ്ധതി പരിചയപ്പെടാം.
വനിത സംരംഭകരെ സഹായിക്കുന്നതിനുളള പദ്ധതിയാണ് മഹിള ഉദയം നിധി. ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് വായ്പ എടുക്കാന്‍ ഈ പദ്ധതി സഹായകമാകും. കുറഞ്ഞ പലിശ നിരക്കിലാണ് ചെറുകിട വ്യവസായ വികസന ബാങ്ക് ഈ പദ്ധതി നടപ്പാക്കുന്നത്.
ബ്യൂട്ടി പാര്‍ലര്‍, കേബിള്‍ ടിവി നെറ്റ് വര്‍ക്ക്, കാന്റീന്‍, റസ്റ്റോറന്റുകള്‍, കംമ്പ്യൂട്ടറൈസ്ഡ് ഡെസ്‌ക് ടോപ്പ് പബ്ലിഷിങ്ങ്, സൈബര്‍ കഫേ, ഡേ കെയര്‍ സെന്റര്‍, അലക്കു, ഡ്രൈ ക്ലീനിങ്ങ്, മൊബൈല്‍ നന്നാക്കല്‍, ഫോട്ടോസ്റ്റാറ്റ് കട, ടിവി നന്നാക്കല്‍, സലൂണുകള്‍, തയ്യല്‍ കടകള്‍, പരിശീലന സ്ഥാപനം, ടൈപ്പിങ്ങ് സെന്റര്‍ എന്നിവയ്ക്കാണ് സഹായം ലഭിക്കുക.
കേന്ദ്ര സര്‍ക്കാരിന്റെ സഹായത്തോടെ ഈ ചെറുകിട സംരംഭം ആരംഭിക്കാം... Read More
ഒരു ലക്ഷം രൂപ വരെ പദ്ധതിയിലൂടെ ലഭ്യമാകും. ചെറുകിട സ്റ്റാര്‍ട്ടപ്പിനായി ഈ സ്‌കീമിന് കീഴില്‍ 10 ലക്ഷത്തോളം രൂപ വായപ ലഭിക്കും. നിലവിലുളള പദ്ധതികളുടെ നവീകരണത്തിനും പദ്ധതിയിലൂടെ സാമ്പത്തിക സഹായം ലഭിക്കും. വായ്പ തിരിച്ചടയ്ക്കുന്നതിനുളള സമയപരിധി 10 വര്‍ഷമാണ്. ഇതില്‍ അഞ്ച് വര്‍ഷത്തെ മൊറട്ടോറിയം കാലയളവും ഉണ്ട്. പലിശ നിരക്ക് മാര്‍ക്കറ്റ് നിരക്കിന് വിധേയമായിരിക്കും. ഓരോ ബാങ്കുകളിലും ഇത് വ്യത്യസ്തമായിരിക്കും.
51 ശതമാനത്തില്‍ കുറയാത്ത ഉടമസ്ഥാവകാശം വേണം. നിലവിലുളളതും, പുതിയതുമായ എംഎസ്എംഇ, ചെറുകിട സംരംഭങ്ങള്‍ ആരംഭിച്ച വനിത സംരംഭകര്‍ക്കാണ് വായ്പ യോഗ്യത. കുറഞ്ഞത് അഞ്ച് ലക്ഷം രൂപയെങ്കിലും നിക്ഷേപമുളള സംരംഭത്തിനാണ് വായ്പ ലഭിക്കുക. ബിസിനസ് വളര്‍ച്ചയുടെ ലോകമാണ് ഇനി വരാന്‍ പോകുന്നത്. അതുകൊണ്ട് സ്ത്രീ പൂരുഷ ഭേദമന്യേ ബിസിനസ് സംരംഭം ആരംഭിച്ചാല്‍ നിങ്ങള്‍ക്കും ആ വളര്‍ച്ചയുടെ ഭാഗമാകാന്‍ സാധിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.