Sections

ടെന്‍ഷന്‍ വേണ്ട...സംരംഭം തുടങ്ങി രണ്ടു വര്‍ഷത്തിനുള്ളില്‍ മുതല്‍ മുടക്ക് തിരിച്ചു പിടിക്കാം

Saturday, Oct 09, 2021
Reported By Aswathi Nurichan
paper bag

ഇന്ന് മാര്‍ക്കറ്റില്‍ വളരെയധികം ഡിമാന്‍ഡുള്ള പേപ്പര്‍ ബാഗുകള്‍ മണിക്കൂറില്‍ 6000 എണ്ണം നിര്‍മ്മിക്കാം

 
പ്രകൃതിയ്ക്ക് വളരെയധികം ദോഷമുണ്ടാക്കുന്ന വസ്തുവാണ് പ്ലാസ്റ്റിക്. കേരളത്തില്‍ പ്ലാസ്റ്റിക് മുഴുവനായും നിരോധിച്ചിരിക്കുന്ന ഈ സാഹചര്യത്തില്‍ പേപ്പര്‍ ബാഗുകള്‍ക്ക് വലിയ പ്രാധാന്യമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ബേക്കറികളിലും, സൂപ്പര്‍മാര്‍ക്കറ്റുകളിലും എന്നുവേണ്ട തുണിക്കടകളില്‍ വരെ പേപ്പര്‍ ബാഗുകള്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ പേപ്പര്‍ ബാഗ് നിര്‍മ്മാണം എങ്ങിനെ തുടങ്ങാമെന്ന് നോക്കാം.

പ്രധാനമായും മൂന്നു രീതിയിലാണ് പേപ്പര്‍ ബാഗുകള്‍ നിര്‍മ്മിക്കുന്നത്. മെഡിക്കല്‍ സ്റ്റോറുകളിലും മറ്റും ഉപയോഗിക്കുന്ന ചെറിയ കവറുകള്‍, ബേക്കറികളിലും മറ്റും ഉപയോഗിക്കുന്ന മിഡില്‍ സൈസ് കവറുകള്‍, ഇതുകൂടാതെ തുണിക്കടകളില്‍ ഉപയോഗിക്കുന്ന ഷോപ്പിംഗ് ബാഗുകള്‍. ഏതു തരം പേപ്പര്‍ ബാഗുകള്‍ ആണെങ്കിലും അത് നല്ല ക്വാളിറ്റിയില്‍ തന്നെ നല്‍കുക എന്നതാണ് ഒരു നല്ല ബിസിനസുകാരന്‍ ചെയ്യേണ്ടത്. 

ഇന്ന് മാര്‍ക്കറ്റില്‍ വളരെയധികം ഡിമാന്‍ഡുള്ള പേപ്പര്‍ ബാഗുകള്‍ മണിക്കൂറില്‍ 6000 എണ്ണം നിര്‍മ്മിക്കാം. ഒരു മെഷീന്‍ ഉപയോഗിച്ച് കൊണ്ട് തന്നെ മൂന്ന് യൂണിറ്റുകള്‍ ഉപയോഗിച്ച് വ്യത്യസ്ത സൈസില്‍ ഉള്ള ബാഗുകള്‍ നിര്‍മ്മിക്കാവുന്നതാണ്. ഏകദേശം ഒരു കിലോ പേപ്പര്‍ ബാഗിന് 100 മുതല്‍ 150 രൂപ വരെ ഈടാക്കാവുന്നതാണ്. 

അതുകൊണ്ടുതന്നെ തീര്‍ച്ചയായും വന്‍ലാഭം നല്‍കുന്ന ഒരു ബിസിനസ് തന്നെയാണ് പേപ്പര്‍ ബാഗ് നിര്‍മ്മാണം. ഇത്തരത്തില്‍ നിര്‍മ്മിക്കുന്ന പേപ്പര്‍ ബാഗുകള്‍ ക്യാരി ബാഗുകള്‍ ആക്കണമെങ്കില്‍ മാനുവല്‍ ആയോ അതല്ല എങ്കില്‍ പ്രത്യേകം മെഷീന്‍ ഉപയോഗിച്ചോ ചെയ്‌തെടുക്കാവുന്നതാണ്. ഇവയെല്ലാം ചേര്‍ത്തുകൊണ്ടാണ് പേപ്പര്‍ ബാഗിന്റെ കോസ്റ്റ് കണക്കാക്കപ്പെടുന്നത. 

പേപ്പര്‍ ബാഗുകള്‍ നിര്‍മ്മിക്കുന്ന മെഷീന് ചിലവായി വരുന്നത് 3 ലക്ഷം രൂപ മുതല്‍ 11 ലക്ഷം രൂപ വരെയാണ്.  എന്നാല്‍ മാര്‍ക്കറ്റില്‍ വന്‍ ഡിമാന്‍ഡുള്ള പേപ്പര്‍ബാഗ് ബിസിനസിന്റെ മുതല്‍മുടക്ക് ഏകദേശം സംരംഭം തുടങ്ങി രണ്ടു വര്‍ഷത്തിനകം തന്നെ തിരിച്ചു പിടിക്കാവുന്നതാണ്. നല്ല രീതിയില്‍ മാര്‍ക്കറ്റ് കണ്ടെത്തുകയാണെങ്കില്‍ പരാജയം സംഭവിക്കാന്‍ സാധ്യതയില്ലാത്ത ബിസിനസ് സംരംഭമാണിത്.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.