Sections

ഇന്ധനവില ജിഎസ്ടി പരിധിയില്‍ വന്നാല്‍ സര്‍ക്കാരിന് നഷ്ടമുണ്ടാകുമോ ?

Sunday, Sep 19, 2021
Reported By admin
petrol

പെട്രോള്‍ ഡീസല്‍ വില ജിഎസ്ടിക്ക് കീഴിലാക്കുകയല്ല മറിച്ച് കേന്ദ്രം അധിക സെസ് നീക്കുകയാണ് വേണ്ടതെന്ന് മന്ത്രി ബാലഗോപാല്‍ പറഞ്ഞതിനു പിന്നാലെ സര്‍ക്കാരിന് ജിഎസ്ടി പിന്‍വലിക്കുന്നത് വലിയ നഷ്ടമുണ്ടാക്കുമെന്നതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ തലപൊക്കാന്‍ തുടങ്ങി.ശരിക്കും ഇന്ധനവില ജിഎസ്ടി പരിധിയില്‍ വന്നാല്‍ സര്‍ക്കാരിന് നഷ്ടമുണ്ടാകുമോ ?

പെട്രോള്‍ ഡിസല്‍ ജിഎസ്ടി പരിധിക്ക് കീഴില്‍ കൊണ്ടുവരുന്നത് സംബന്ധിച്ചുള്ള ചര്‍ച്ചകളൊന്നും കഴിഞ്ഞ ദിവസം ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തിലുണ്ടായില്ല.എന്നാല്‍ വിഷയം പരിഗണിക്കുമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറയുകയും ചെയ്തു.കേരള ഹൈക്കോടതി വിഷയത്തെ കുറിച്ച് നേരത്തെ പരാമര്‍ശം നടത്തിയതിനാലാണ് ജിഎസ്ടി കൗണ്‍സില്‍ വിഷയം മുഖവിലയ്‌ക്കെടുത്തത്.

അസംസ്കൃത എണ്ണ, പ്രകൃതിവാതകം, പെട്രോൾ, ഡീസൽ, വ്യോമയാന ടർബൈൻ ഇന്ധനം (ATF) തുടങ്ങിയ സാധനങ്ങൾ GST പരിധിയിൽ നിന്ന് 2017 ജൂലൈ 1 -ന് പുതിയ നികുതി സമ്പ്രദായം നിലവിൽ വന്നപ്പോൾ ഒഴിവാക്കിയിരുന്നു. ഈ ചരക്കുകളിൽ നിന്നുള്ള കേന്ദ്രത്തിന്റെയും സംസ്ഥാന സർക്കാരുകളുടെയും വരുമാനത്തെ ആശ്രയിച്ചാണ് ഇത് ചെയ്തത്.അടുത്തിടെ, ഡിമാൻഡ് റിക്കവറിയുടെ പശ്ചാത്തലത്തിൽ ആഗോള ക്രൂഡ് ഓയിൽ വില വർധിച്ചത് കരാണം പെട്രോൾ, ഡീസൽ വില എക്കാലത്തെയും ഉയർന്ന നിലവാരത്തിലേക്ക് ഉയർന്നു. ഇത് പെട്രോളും ഡീസലും GST -യുടെ പരിധിയിൽ കൊണ്ടുവരണം എന്ന് ആവശ്യം ഉയരാൻ കാരണമായി.


നിലവില്‍, ഇന്ധന വിലയില്‍ നിരവധി ഘടകങ്ങള്‍ ഉള്‍പ്പെടുന്നു. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ചുമത്തുന്ന നികുതി ഘടകങ്ങളാണ് ഇതില്‍ ഒരുപ്രധാന പങ്ക് വഹിക്കുന്നത്. വാസ്തവത്തില്‍, കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ നികുതികള്‍ പെട്രോള്‍ റീട്ടെയില്‍ വിലയുടെ 60 ശതമാനവും, ഡീസല്‍ റീട്ടെയില്‍ നിരക്കിന്റെ 54 ശതമാനവും സംഭാവന ചെയ്യുന്നു.കേന്ദ്ര സർക്കാർ എക്സൈസ് തീരുവയും ചരക്ക് ചാർജുകളും ചുമത്തിയതിനു പുറമേ, മോട്ടോർ ഇന്ധനങ്ങൾക്ക് വ്യത്യസ്ത സംസ്ഥാന സർക്കാരുകളിൽ നിന്നും ഡീലർ കമ്മീഷനുകളിൽ നിന്നും വേരിയബിൾ വാറ്റ് തുകകളും ചുമത്തുന്നു.

ചില സംസ്ഥാനങ്ങൾ പെട്രോളിന്റെയും ഡീസലിന്റെയും GST സ്വാഗതം ചെയ്യുമ്പോൾ ചില സംസ്ഥാനങ്ങൾ ഈ നീക്കത്തെ എതിർക്കുന്നു. പെട്രോളിനും ഡീസലിനും GST ചുമത്തുകയും മോട്ടോർ ഇന്ധനങ്ങൾക്കുള്ള നിലവിലെ നികുതി സംവിധാനം നിർത്തലാക്കുകയും ചെയ്യുന്നത് സംസ്ഥാനങ്ങളുടെ വരുമാനത്തെ ബാധിക്കും.പെട്രോളിനും ഡീസലിനും ഉയർന്ന വാറ്റ് നികുതി ചുമത്തുന്ന സംസ്ഥാനങ്ങൾ മോട്ടോർ ഇന്ധനങ്ങൾക്ക് GST നടപ്പാക്കുന്നത് പ്രതികൂലമായി ബാധിക്കും. രാജസ്ഥാൻ, മധ്യപ്രദേശ്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങൾ ഉയർന്ന വാറ്റ് ചുമത്തുന്നവയിൽ ഉൾപ്പെടുന്നു.ഈ സംസ്ഥാനങ്ങൾക്ക് പെട്രോളിൽ നിന്നും ഡീസലിൽ നിന്നും ഗണ്യമായ വരുമാനം നഷ്ടപ്പെടുമ്പോൾ, മോട്ടോർ ഇന്ധനങ്ങൾക്ക് കുറഞ്ഞ നികുതി ചുമത്തുന്ന മറ്റ് ചില സംസ്ഥാനങ്ങൾ വരുമാനത്തിൽ വർധനവ് കാണും.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.