- Trending Now:
കേരളത്തില്‍ ദിനം പ്രതി നൂറോളം സ്റ്റാര്‍ട്ടപ്പുകളാണ് മുളയ്ക്കുന്നത് എന്നാല്‍ ഇവയില്‍ ഭൂരിഭാഗവും അപ്രതീക്ഷിതമായി പരാജയപ്പെടുന്ന കാഴ്ചയാണ് കാണാന്‍ സാധിക്കുന്നത്.എന്തുകൊണ്ടാണ് കേരളത്തിന്റെ പരിസ്ഥിതിയില്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പിഴവ് സംഭവിക്കുന്നത്.
കേരളത്തില്‍ ഏകദേശ കണക്കെടുത്താല്‍ തന്നെ 3000ത്തോളം സ്റ്റാര്‍ട്ടപ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.ഇതില്‍ തന്നെ ആകെ 3 ലക്ഷത്തിലേറെ പ്രൊഫഷണലുകള്‍ ജോലി ചെയ്യുന്നു.സ്റ്റാര്‍ട്ടപ്പുകള്‍ എന്ന് പറയുമ്പോള്‍ അത് എപ്പോഴും ഒരു സ്റ്റാര്‍ട്ടപ്പ് ആയിരിക്കുക എന്നതല്ല മറിച്ച് വളര്‍ന്ന് വലുതാകുകയും ഒരു യൂണികോണ്‍ ആയി അറിയപ്പെട്ട ശേഷം വലിയ ഒരു കോര്‍പറേഷന്‍ ആയി മാറേണ്ടതുണ്ട് അപ്പോഴാണ് യഥാര്‍ത്ഥത്തില്‍ സ്റ്റാര്‍ട്ടപ്പുകള്‍ വിജയിച്ചു എന്ന് കരുതാനാകു.
ഈ സക്‌സസ് റേഷ്യോ പരിശോധിക്കുമ്പോഴാണ് കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകളില്‍ ബഹുഭൂരിപക്ഷവും തകര്‍ച്ചയിലേക്ക് ആണെന്ന് മനസിലാക്കാന്‍ സാധിക്കുന്നത്.കേരള സര്‍ക്കാര്‍ വളരെ അധികം പണം നൂതന സംരംഭങ്ങള്‍ക്ക് വേണ്ടിഉപയോഗിക്കുന്നുണ്ട്.അത് മികച്ച രീതിയില്‍ പ്രയോജനപ്പെടുത്താന്‍ സാധിച്ചാല്‍ മാത്രമെ സ്റ്റാര്‍ട്ടപ്പുകളുടെ പരിസ്ഥിതിയില്‍ ഏതെങ്കിലും വിധ മാറ്റം കാണാനാകൂ.
എന്തായിരിക്കാം ഒരു സ്റ്റാര്‍ട്ടപ്പിന്റെ സക്‌സസ് എന്ന് ചിന്തിച്ചിട്ടുണ്ടോ.ഏതൊരു ഓര്‍ഗനൈസേഷനും വിജയിക്കാനുള്ള യഥാര്‍ത്ഥ ഘടകം സ്ട്രാറ്റജി തന്നെയാണ്.എക്‌സിക്യൂഷന്‍ മികച്ചതായിരിക്കുയും വേണം.ഉദാഹരണത്തിന് ഏത് മേഖലയിലാണ് ഒരു സ്റ്റാര്‍ട്ടപ്പ് പ്രവര്‍ത്തിക്കാന്‍ തീരുമാനിക്കുന്നത് ? എന്ത് പ്രശ്‌നങ്ങളാണ് പരിഹരിക്കാന്‍ തീരുമാനിക്കുന്നത് ? അത് ഏത് മാര്‍ഗ്ഗം ഉപയോഗിച്ചാണ് സോള്‍വ് ചെയ്യാന്‍ പോകുന്നത് ? ഈ കാര്യങ്ങളിലൂടെ കടന്നു പോകാന്‍ കഴിയണമെങ്കില്‍ മികച്ച സ്ട്രാറ്റജി വേണം.
പൊതുവെ കേരളത്തില്‍ ഭാവിയിലും സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അനുയോജ്യമായി മാറുമെന്ന് വിദഗ്ധര്‍ പ്രതീക്ഷിക്കുന്ന മേഖലകള്‍ കോര്‍ ടെക്‌നോളജി തന്നെയാണ്,എഐ,ബിഗ് ഡാറ്റാ,ക്ലൗഡ് തുടങ്ങിയവയിലും ശോഭിക്കാന്‍ സാധിക്കും.നിലവില്‍ ക്ലൗഡിന് വലിയ മാറ്റം കൊണ്ടുവരാന്‍ സാധിച്ചിട്ടുണ്ട്.പണ്ട് കാലത്ത് സെര്‍വറുകലും ഫിസിക്കല്‍ ഇന്‍ഫ്രാസ്ട്രക്ചറും നെറ്റ്വര്‍ക്കും ഒക്കെ വച്ചിരുന്ന കാര്യങ്ങള്‍ ആകെ വിര്‍ച്വലൈസ് ചെയ്ത് ഇന്റര്‍നെറ്റില്‍ ഹോസ്റ്റ് ചെയ്യുന്ന ക്ലൗഡിന് ടെക്‌നോളജി രംഗത്ത് വലിയ കുതിച്ചുചാട്ടമാണ്.
പ്രത്യേകിച്ച് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രത്യേകിച്ച് ഒരു എക്‌സിസ്റ്റിങ്ങ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഇല്ല. ഫ്രഷായിട്ട് തുടങ്ങാനുളള ഒരു അവസരം എപ്പോഴും തുറന്നു തന്നെ കിടക്കും.അങ്ങനെ വരുമ്പോള്‍ ഏറ്റവും പുതിയതില്‍ തുടങ്ങുന്നത് കൊണ്ട് ചെലവ് വച്ച് നോക്കുകയാണെങ്കിലും അതുകൊണ്ട് എന്ത് സാധ്യതകള്‍ വച്ച് നോക്കുകയാണെങ്കിലും കൂടുതല്‍ സാധ്യതകളുണ്ടാകും ഇതുപോലെ ഭാവി മുന്നില്‍ കണ്ടുള്ള ടെക്‌നോളജി ഉപോയഗപ്പെടുത്തുമ്പോള്‍ കാര്യമായ നേരത്തെ തയ്യാറാക്കിയ ഇന്‍വെസ്റ്റമെന്റിന്റിയോ ആവശ്യം വരുന്നില്ല.ഏറ്റവും പുതിയതില്‍ തന്നെ സ്റ്റാര്‍ട്ട് ചെയ്യാന്‍ സാധിക്കുന്നു.
കോവിഡിന് മുമ്പ് അത്രയൊന്നും ശ്രദ്ധിക്കപ്പെടാതെ കിടന്ന മേഖലകള്‍ പെട്ടെന്ന് പൊങ്ങിവന്നു. ഇപ്പോള്‍ ഹെല്‍ത്ത്‌ടെക് അതുപോലെ തന്നെ എജ്യുക്കേഷന്‍ ടെക് ഒക്കെ ഇത്ര പെട്ടെന്ന് ഡിജിറ്റൈസ് ആകുമെന്നോ ഇത്ര പുതിയ സാധ്യതകള്‍ ഉയര്‍ന്ന് വരുമെന്നോ നമ്മളാരും ചിന്തിക്കുക പോലും ചെയ്യാത്ത കാര്യങ്ങളാണ്.സമൂഹത്തില്‍ മാറ്റങ്ങള്‍ വരുമ്പോള്‍, ഇങ്ങനെ വലിയ വലിയ വെല്ലുവിളികള്‍ വരുമ്പോള്‍ ചില പുതിയ സെഗ്മെന്റുകള്‍ ഉയര്‍ന്ന് വരും. അപ്പോള്‍ അത് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വീണ്ടുമൊരു അവസരമാണ്.വരുന്ന അഞ്ചു വര്‍ഷത്തേക്ക്, അല്ലെങ്കില്‍ വരുന്ന ഒരു പത്ത് വര്‍ഷത്തേക്കുളള സാധ്യതകളും കൂടി മുന്നില്‍ കണ്ടുകൊണ്ട് തന്നെ വേണം സ്റ്റാര്‍ട്ടപ്പുകള്‍ തീരുമാനങ്ങളെടുക്കാന്‍.സ്റ്റാര്‍ട്ടപ്പ് മിഷന്റെ പിന്തുണയും സര്‍ക്കാര്‍ പ്രോത്സാഹനങ്ങളും കൂടി ആകുന്നതോടെ മികച്ച സ്റ്റാര്‍ട്ടപ്പുകള്‍ കേരളത്തില്‍ വളര്‍ന്ന് കോര്‍പ്പറേറ്റുകളായിമാറുമെന്ന പ്രതീക്ഷയാണ് നിരീക്ഷകര്‍ പങ്കുവെയ്ക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.