Sections

കോടീശ്വരനായിട്ടും രത്തന്‍ ടാറ്റ എന്ത്‌കൊണ്ടാകും സമ്പന്നന്മാരുടെ പട്ടികയില്‍ ഇല്ലാത്തത്?

Thursday, Aug 19, 2021
Reported By admin
ratantata,industrialist,TataGroup
ratan tata

എന്തുകൊണ്ടായിരിക്കാം രത്തന്‍ ടാറ്റ ഇന്ത്യയിലെ ഏറ്റവും ധനികനായ ബിസിനസുകാരന്‍ ആകാത്തത് ?

 

മുകേഷ് അംബാനി,ഗൗതം അദാനി തുടങ്ങിയ ശതകോടീശ്വരന്മാര്‍ ഇന്ത്യയില്‍ തലയയുര്‍ത്തി നില്‍ക്കുമ്പോള്‍ ഈ പട്ടികയിലൊന്നും ഇടംപിടിക്കാത്ത മീഡിയ ഫ്‌ളാഷുകളില്‍ ആകൃഷ്ടനാകാത്ത വ്യവസായിയാണ് രത്തന്‍ ടാറ്റ.ടാറ്റ ഗ്രൂപ്പ് ലോകത്തിലേറ്റവും സമ്പന്നമായ കമ്പനികളിലൊന്നാണ് പക്ഷെ എന്നിട്ടും എന്തുകൊണ്ടായിരിക്കാം രത്തന്‍ ടാറ്റ ഇന്ത്യയിലെ ഏറ്റവും ധനികനായ ബിസിനസുകാരന്‍ ആകാത്തത് ?


സോഷ്യല്‍മീഡിയയും മാധ്യമങ്ങളും അംബാനി കുടുംബത്തിന്റെ കഥകള്‍ക്ക് വലിയ പ്രാധാന്യം നല്‍കുകയും ചെയ്യുമ്പോള്‍ ഇന്ത്യയിലേറ്റവും ധനികനായ മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ആണ് ഏറ്റവും മൂല്യമുള്ള കമ്പനിയെന്ന് ധരിച്ചുവെച്ചിരിക്കുന്നവരുണ്ട്.എന്നാല്‍ സാമ്പത്തിക വിദഗ്ധരുടെ അനുമാനത്തില്‍ രത്തന്‍ ടാറ്റയുടെ ടാറ്റ ഗ്രൂപ്പ് തന്നെയാണ് ഏറ്റവും സമ്പന്നം.

 


1868ല്‍ സ്ഥാപിതമായ ഇന്ത്യയിലേ തന്നെ ഏറ്റവും വലിയ കൂട്ടായ്മയാണ്.ഇന്ന് 150 ലേറെ രാജ്യങ്ങളില്‍ ടാറ്റയുടെ ഉത്പന്നങ്ങളും സേവനങ്ങളുമെത്ുന്നു.ആറ് ഭൂഖണ്ഡങ്ങളിലായി 100 ഓളം രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്നു. ടാറ്റാഗ്രൂപ്പിന് ആകെ നൂറിലേറെ ഓപ്പറേറ്റിംഗ് കമ്പനികളുണ്ട് ഇവയില്‍ തന്നെ 29 എണ്ണം ഇന്ത്യയില്‍ പരസ്യമായി ലിസ്റ്റ് ചെയ്യപ്പെട്ടവയാണ്. ജീവനക്കാരുടെ എണ്ണം 7 ലക്ഷത്തോളം വരും.അതായത് ഇന്ത്യന്‍ പ്രതിരോധ മേഖളയും,ഇന്ത്യന്‍ റയില്‍വേയും കഴിഞ്ഞാല്‍ രാജ്യത്ത് ഏറ്റവും വലിയ മൂന്നാമത്തെ തൊഴില്‍ദാതാക്കളാണ് ടാറ്റാ ഗ്രൂപ്പ്.

കമ്പനിയുടെ ആഖെ വരുമാണ് 6.75 ലക്ഷം കോടി രൂപ കവിഞ്ഞിരിക്കുന്നു.ഗ്രൂപ്പിന്റെ വരുമാനത്തില്‍ ഏറിയ പങ്കും ഇന്റര്‍നാഷണല്‍ പ്രവര്‍ത്തനങ്ങളില്‍ നിന്ന് വരുന്നതാണ്.വിപണിയിമൂല്യം തന്നെ ഏകദേശം 9.45 ലക്ഷം കോടി രൂപയോളം വരും.മുംബൈ എക്‌സ്‌ചേഞ്ചില്‍ ഇന്ത്യയിലേറ്റവും ഉയര്‍ന്ന മാര്‍ക്കറ്റ് ക്യാപിറ്റലൈസേഷന്‍ ഉള്ള ടാറ്റ ഇന്ത്യന്‍ സാമ്പത്തിക വളര്‍ച്ചയില്‍ വലിയ സ്വാധീനം ചെലുത്തുന്നുണ്ട്.2018ലെ കണക്ക് അനുസരിച്ച് രാജ്യത്തിന്റെ ജിഡിപിയില്‍ ഏകദേശം 4 ശതമാനം സംഭാവന ചെയ്തിരിക്കുന്നത് ടാറ്റാ ഗ്രൂപ് ആണ്.

ഇനി രത്തന്‍ ടാറ്റായുടെ കാര്യത്തിലേക്ക് വരാം.വന്‍കിട കമ്പനികള്‍ സമ്പന്നതിയിലേക്ക് കടക്കുമ്പോള്‍ അവയുടെ അമരക്കാരും സാമ്പത്തികമായി വളരുന്നു.ഉദാഹരണത്തിന് ജെഫ് ബെസോസ്,ബില്‍ഗേറ്റ്‌സ്,വാറന്‍ ബഫറ്റ്, മുകേഷ് അംബാനി.കമ്പനികളില്‍ സ്ഥാപകരായ നേതാക്കന്മാരുടെ ഓഹരി പങ്കാളിത്തം തന്നെയാണ് ഈ സാമ്പത്തിക വളര്‍ച്ചയുടെ പ്രധാന കാരണം എന്ന് ആലോചിച്ചാല്‍ നിങ്ങള്‍ക്കും മനസിലാകും.

എന്നാല്‍ ടാറ്റാ ഗ്രൂപ്പിന്‍രെ കാര്യത്തില്‍, ടാറ്റാ കുടുംബമോ കമ്പനിയുടെ നടത്തിപ്പുകാരനായ രത്തന്‍ ടാറ്റായോ ഇന്ത്യയിലെ സമ്പന്നരുടെ കുടുംബങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുന്നില്ല.രത്തന്‍ ടാറ്റായുടെ കാലത്ത് മാത്രമല്ല ടാറ്റാഗ്രൂപ്പിന്റെ മുന്‍ ചെയര്‍മാന്‍ ജെ.ആര്‍.ഡിയുടെ കാര്യത്തിലും ഇതുപോലെ തന്നെയായിരുന്നു സാഹചര്യം.

1985ല്‍ ബോംബൈ മാസികയില്‍ പ്രസിദ്ധപ്പെടുത്തിയ ഒരു ലേഖനത്തില്‍ ജെ.ആര്‍.ഡി ടാറ്റായുടെ സമ്പത്ത് 28 കോടിയായിരുന്നു.എന്നാല്‍ പിന്നീട് ജെആര്‍ഡി വെളിപ്പെടുത്തിയത് അനുസരിച്ച് അദ്ദേഹത്തിനും ഭാര്യയ്ക്കും ഉള്‍പ്പെടെ 60 ലക്ഷത്തിന്റെ ആസ്തി മാത്രമാണ് ഉള്ളത്. മറ്റെല്ലാ നിക്ഷേപങ്ങളും ഓഹരികളും അടങ്ങുന്ന പൊതു ചാരിബിള്‍ ട്രസ്റ്റുകളുടെ ട്രസ്റ്റി മാത്രമായിട്ടാണ് ജെആര്‍ഡി ടാറ്റ ജീവിച്ചിരുന്നത്. ഭാരതരത്‌ന ലഭിച്ച അദ്ദേഹം ലാളിത്യത്തിന്റെയും സൂതാര്യതയുടെയും പ്രതീകമായി അറിയപ്പെട്ടു.

ജംസെറ്റ്ജി നുസര്‍വാന്‍ജി ടാറ്റയുടെ പിന്‍ഗാമിയായ ആയ രത്തന്‍ ടാറ്റ തന്റെ സമ്പത്തിന്റെ ഭൂരിഭാഗം സര്‍ രത്തന്‍ ടാറ്റ ട്രസ്റ്റിലേക്ക് സംഭാവന ചെയ്തു.ട്രസ്റ്റിമാര്‍ക്ക് പൊതുജനക്ഷേമ പദ്ധതികള്‍ക്ക് ധനസഹായം നല്‍കുന്നതിനായി ആഭരണങ്ങളും സ്വത്തും വില്‍ക്കാനുള്ള അധികാരം കൂടിയുണ്ട്.

2018ല്‍ ടാറ്റാ ഗ്രൂപ്പിലെ ഏറ്റവും വലിയ കമ്പനികളആയ ടിസിഎസ്,ടാറ്റാ സ്റ്റീല്‍സ്,ടാറ്റാ മോട്ടോഴ്‌സ്,ടാറ്റാ പവര്‍ എന്നിവയില്‍ യഥാക്രമം 73ശതമാനം.30 ശതമാനം,32 ശതമാനം ,31 ശതമാനം ഓഹരികള്‍ മാതൃകമ്പനിയായ ടാറ്റാ സണ്‍സിനുണ്ടായിരുന്നു.ടാറ്റാ സണ്‍സിന്റെ നിക്ഷേപങ്ങള്‍ക്ക് 5 ലക്ഷം കോടി രൂപയും ഏകീകൃത വരുമാനം 1.73 ലക്ഷം കോടി രൂപയും ലാഭം 18431 കോടി രൂപയുമാണ്.


ടാറ്റാ കമ്പനികളെ സാധാരണയായി ടാറ്റാ ഗ്രൂപ്പ് എന്നാണ് വിളിക്കുന്നത്.ടാറ്റാ സണ്‍സ് ബോര്‍ഡിന്റെ തെരഞ്ഞെടുക്കപ്പെട്ട ചെയര്‍മാന്‍ ടാറ്റാ ഗ്രൂപ് ചെയര്‍മാനായി അറിയപ്പെടുന്നു.2018ലെ നിയമ ഭേദഗതി അനുസരിച്ച് ടാറ്റാ സണ്‍സ് ഒരു പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായി മാറി. 


കമ്പനിയുടെ 66 ശതമാനം ഓഹരി മൂലധനം തലമുറകളിലായി ടാറ്റാ കുടുംബത്തിലെ അംഗങ്ങള്‍ തുടങ്ങിവെച്ച പതിനഞ്ച് ജീവകാരുണ്യ ട്രസ്റ്റുകളിലേക്ക പോയി.ഇങ്ങനെ പലവഴിക്കും കൈമാറി ഒടുവില്‍ രത്തന്‍ ടാറ്റയുടെ കൈവശം 0.83 ശതമാനം മാത്രമാണ് ഉള്ളത്.ടാറ്റാ ട്രസ്റ്റുകള്‍ ലാഭവിഹിതത്തിന്റെ 85 ശതമാനം സാമൂഹിക ക്ഷേമ പദ്ധതികള്‍ക്കായി ചെലവഴിക്കാന് നിര്‍ബന്ധിതരാണ്.

1990മുതല്‍ 2012വരെ രത്തന്‍ ടാറ്റയായിരുന്നു ടാറ്റആ ഗ്രൂപ്പിന്റെ ചെയര്‍മാന്‍.ശേഷം അദ്ദേഹം ട്രസ്റ്റുകളുടെ ചെയര്‍മാന്‍ പദവിയില്‍ തുടര്‍ന്നു.ആരോഗ്യപരിപാലനം മുതല് വിദ്യാഭ്യാസം വരെ അഞ്ചോളം മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പതിനഞ്ച് വ്യത്യസത് ട്രസ്റ്റുകളാണ് ടാറ്റാ ട്രസ്റ്റുകളില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.

വിശാലമായ കാഴ്ചപ്പാടുകളുമായി കഠിനമായി പ്രയത്‌നിക്കുന്ന ടാറ്റാ ഗ്രൂപ്പില്‍ അതുകൊണ്ട് തന്നെ സമ്പന്നതയുടെ കൊടുമുടികള്‍ കീഴടക്കാനുള്ള നെട്ടോട്ടം നമുക്ക് കാണാന്‍ സാധിക്കില്ല.സംരംഭക മികവിന് ഏറ്റവും മികച്ച ഉദാഹരണം തന്നെയാണ് രത്തന്‍ ടാറ്റായും ടാറ്റാഗ്രൂപ്പും.

 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.