Sections

തൊഴിലുറപ്പു തൊഴിലാളി പെന്‍ഷന്‍ ആര്‍ക്കൊക്കെ ലഭിക്കും...?  

Tuesday, Nov 02, 2021
Reported By Admin
pension

60 വയസുവരെ അംശാദായം അടച്ചിട്ടുള്ളവര്‍ക്ക് പെന്‍ഷന്‍ ലഭിക്കും


ഇനി ഗ്രാമങ്ങളിലെയും നഗരങ്ങളിലെയും തൊഴിലുറപ്പു തൊഴിലാളികള്‍ക്കും പെന്‍ഷന്‍ ലഭിക്കും. പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ ഉറപ്പാക്കുന്ന കേരള തൊഴിലുറപ്പു തൊഴിലാളി ക്ഷേമനിധി ബില്‍ ഈയിടെയാണ് നിയമസഭ പാസാക്കിയത്.

തൊഴിലുറപ്പു നിയമ പ്രകാരം റജിസ്റ്റര്‍ ചെയ്ത് തൊഴില്‍ കാര്‍ഡ് ലഭിച്ചിട്ടുള്ള 18നും 55നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് ക്ഷേമനിധിയില്‍ അംഗത്വം നേടാം. 60 വയസുവരെ അംശാദായം അടച്ചിട്ടുള്ളവര്‍ക്ക് പെന്‍ഷന്‍ ലഭിക്കും. അംഗങ്ങള്‍ മരിച്ചാല്‍ ആശ്രിതര്‍ക്കു സഹായം ലഭ്യമാകും. നഗരസഭകളിലെ അയ്യന്‍കാളി തൊഴിലുറപ്പു പദ്ധതിയിലെ തൊഴിലാളികള്‍ക്കും ക്ഷേമനിധിയില്‍ അംഗമായി പെന്‍ഷന്‍ ഉറപ്പാക്കാം.

ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയില്‍ അംഗമാകാന്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കാണ് അപേക്ഷ നല്‍കേണ്ടത്. നഗരസഭകളില്‍ അയ്യന്‍കാളി തൊഴിലുറപ്പു പദ്ധതിയില്‍ അംഗമാകാന്‍ നഗരസഭാ സെക്രട്ടറിക്കും അപേക്ഷ നല്‍കണം. അപേക്ഷിച്ച് 15 ദിവസത്തിനുള്ളില്‍ തൊഴില്‍ കാര്‍ഡ് ലഭിക്കും. ഒരു കുടുംബത്തിന് ചുരുങ്ങിയത് 100 ദിവസത്തെ തൊഴില്‍ പദ്ധതിയില്‍ ഉറപ്പാക്കുന്നുണ്ട്.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.