- Trending Now:
വീടുകള്‍ക്ക് വായ്പ എടുത്തിട്ടുള്ളവര്‍ക്ക് അതെപ്പോഴും വലിയൊരു കീറാമുട്ടിയായി അനുഭവപ്പെടാറുണ്ട്.തന്റെ വീടിന്റെ ലോണ്‍ തിരിച്ചടച്ച് അതിനെ മറ്റൊരു പുതിയ ഹോം ലോണ്‍ ആക്കി മാറ്റുന്ന വിദ്യയെ കുറിച്ച് ശ്രീരാഖ് പറഞ്ഞത് അത്ഭുതത്തോടെയാണ് എല്ലാവരും കേട്ടിരുന്നത്.റീഫൈനാന്‍സിംഗ് എന്ന വിദ്യയാണ് ശ്രീരാഖ് ഉപയോഗിച്ചത്.അതെന്താണെന്ന് നമുക്ക് ഒന്ന് നോക്കിയാലോ ?ആ പേരു സൂചിപ്പിക്കുന്നത് പോലെതന്നെ നിലിവലുള്ള ഹോം ലോണ്‍ തിരിച്ചടച്ച് അതിനെ പുതിയൊരു ലോണ്‍ ആയി മാറ്റുന്നതാണ് ഹോംലോണ്‍ റീ ഫൈനാന്‍സിംഗ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.
പലിശ ലാഭിക്കാം എന്നതാണ് ഇതിന്റെ പ്രത്യേകത.ഇത്തരം റീഫൈനാന്‍സിംഗ് വായ്പകള്‍ നിലവില്‍ ഹോം ലോണ്‍ എടുത്തിട്ടുള്ള ബാങ്കില്‍ നിന്നോ അല്ലെങ്കില്‍ മറ്റു ബാങ്കുകളില്‍ നിന്നോ നേടാന്‍ സാധിക്കും.വളരെ സിംപിളായി പഴയ ഹോം ലോണ്‍ അവസാനിപ്പിച്ച് പുതിയ വായ്പ തിരിച്ചടവ് ആരംഭിക്കുന്നതാണ് പദ്ധതി.
ശ്രീരാഖിന്റെ കാര്യം തന്നെയെടുക്കാം.അയാള്‍ക്ക് 8 ശതമാനം പലിശ നിരക്കില്‍ ആണ് 20 വര്‍ഷകാലാവധിയില്‍ ബാങ്ക് 50 ലക്ഷം രൂപ വായ്പ അനുവദിച്ചത്.ഈ 20 വര്‍ഷ കാലയളവില്‍ ആകെ ശ്രീരാഖ് അടയ്ക്കേണ്ടി വരുന്ന പലിശത്തുക 50.4 ലക്ഷം രൂപയാകും.
ഇനി ശ്രീരാഖ് 7 ശതമാനം പലിശനിരക്കുള്ള മറ്റൊരു ബാങ്കില്‍ നിന്ന് റീഫൈനാന്‍സിംഗ് ചെയ്താല്‍ ആകെ പലിശത്തുക 50.4 എന്നത് 43 ലക്ഷം ആയി കുറയും.അതായത് ഈ കണക്കില്‍ 7 ലക്ഷം രൂപ ലാഭിക്കാന്‍ സാധിക്കുമെന്ന് അര്‍ത്ഥം.
എല്ലായിപ്പോഴും ഹോം ലോണ്‍ റീഫൈനാന്‍സിംഗ് മികച്ച സാധ്യതയാകണം എന്നില്ല.സാധാരണ നിലവിലുള്ള ഭവനവായ്പയുടെ പലിശനിരക്കും വിപണിയില്‍ വാഗ്ധാനം ചെയ്യുന്ന പലിശ നിരക്കും തമ്മില്‍ വലിയ വ്യത്യാസം വരുന്ന സമയത്ത് ഈ ഹോംലോണ്‍ റീഫൈനാന്‍സിംഗ് നടത്താം.
ഇതിനൊപ്പം വായ്പയുടെ ശേഷിക്കുന്ന കാലളവ് കൂടി ഒന്ന് പരിശോധിക്കാം.തിരിച്ചടവ് അവസാനിക്കാറായ ഭവന വായ്പകളെക്കാള്‍ കാലാവധി ഏറെ ബാക്കി നില്‍ക്കുന്ന ഹോംലോണുകള്‍ക്കാണ് റീഫൈനാന്‍സിംഗ് കൂടുതല്‍ പ്രയോജനപ്പെടുക.
തിരിച്ചടവ് മുടങ്ങാതെ ഇരിക്കുന്ന അവസരത്തില് ക്രെഡിറ്റ് സ്‌കോര്‍ ഉയരുന്നതോ അല്ലെങ്കില്‍ നിങ്ങള്‍ ഉയര്‍ന്ന വരുമാനം ഉള്ള വ്യക്തിയോ ആണെങ്കില്‍ ബാങ്കുകള്‍ മികച്ച പലിശനിരക്കില്‍ വായ്പകള്‍ അനുവദിച്ചേക്കും.ഈ അവസരവും റീഫൈനാന്‍സിംഗിനായി ഉപയോഗപ്പെടുത്താവുന്നതാണ്.വീടുകളുടെ ലോണ്‍മാത്രമല്ല മറ്റു വായ്പകള്‍ക്കും ഈ വിദ്യ ഉപയോഗിക്കാന്‍ സാധിക്കും
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.