- Trending Now:
കേന്ദ്രസര്‍ക്കാര്‍ കാര്‍ഷിക മേഖലയിലെ സംരംഭകര്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതിനായി രൂപീകരിച്ചിട്ടുള്ള ഒരു പദ്ധതിയുണ്ട് 'വെഞ്ച്വര്‍ ക്യാപിറ്റല്‍ അസിസ്റ്റന്‍സ് സ്‌കീം' എന്താണ് ഈ പദ്ധതിയുടെ പ്രത്യേകതകളെന്ന് നമുക്ക് ഈ ലേഖനത്തിലൂടെ തുടര്‍ന്ന് വായിക്കാം.
സ്മാള്‍ ഫാര്‍മേഴ്‌സ് അഗ്രി ബിസിനസ് കണ്‍സോര്‍ഷ്യം (എസ്എഫ്എസി) കര്‍ഷക സംരംഭകരുടെ ക്ഷേമത്തിനായി, കാര്‍ഷിക സംരംഭങ്ങള്‍ വികസിപ്പിക്കുന്നതിനായി ആരംഭിച്ച പദ്ധതിയാണ് വെഞ്ച്വര്‍ ക്യാപിറ്റല്‍ അസിസ്റ്റന്‍സ്(വിസിഎ).പദ്ധതിയുടെ നടത്തിപ്പിന് ആവശ്യമായ മൂലധന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി കര്‍ഷകരുടെ പ്രൊജക്ടുകള്‍ക്ക് ടേം ലോണിന്റെ രൂപത്തിലുള്ള സാമ്പത്തിക സഹായം ആണ് ഈ പദ്ധതി അനുവദിച്ചു നല്‍കുന്നത്.ചുരുക്കി പറഞ്ഞാല്‍ മൂലധനത്തിലെ കുറവ് പരിഹരിക്കാന്‍ യോഗ്യതയുള്ള പ്രൊജക്ടുകള്‍ക്ക് എസ്എഫ്എസി നല്‍കുന്ന പലിശ രഹിത വായ്പയുടെ രൂപത്തിലുള്ള സാമ്പത്തിക പിന്തുണയാണിത്.
ലക്ഷ്യങ്ങള്‍:
ആര്‍ബിഐ നിയന്ത്രിക്കുന്ന ബാങ്കുകളുടെയും ധനകാര്യസ്ഥാപനങ്ങളുടെയും അംഗീകാരമുള്ള ഒരു കാര്‍ഷിക സംരംഭം ആരംഭിക്കുന്നതിന് സംരംഭകരെ പിന്തുണയ്ക്കുക.
പ്രൊജക്ട് ഡെവലപ്‌മെന്റ് ഫെസിലിറ്റി വഴി കര്‍ഷകരെയും കാര്‍ഷിക ഉത്പാദനസംഘങ്ങളെയും കാര്‍ഷിക ബിരുദധാരികളെയും പങ്കാളികളാക്കുകയും അവരെ കാര്‍ഷിക മേഖലയില്‍ സഹായിക്കുകയും ചെയ്യുക.
സാമ്പത്തിക പങ്കാളിത്തതിലൂടെ അഗ്രി ബിസിനസ് പ്രൊജക്ടുകള്‍ നടപ്പിലാക്കാന്‍ നിക്ഷേപം നടത്താന്‍ കര്‍ഷകരെ സഹായിക്കുക.
പ്രൊജക്ട് ഡെവലപ്‌മെന്റ് ഫെസിലിറ്റി വഴി വിശദമായ പ്രൊജക്ട് റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുന്നതിന് സാമ്പത്തിക സഹായം നല്‍കുക.
സംസ്ഥാന കേന്ദ്ര എസ്എഫ്എസിയുടെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുക
ഗ്രാമീണ വരുമാനവും തൊഴിലും വര്‍ദ്ധിപ്പിക്കുന്നതിന് ഉത്പാദകര്‍ക്ക് ഉറപ്പുള്ള വിപണികള്‍ ലഭ്യമാക്കുക.
സവിശേഷതകള്‍:
പദ്ധതിക്ക് ധനസഹായം നല്‍കുന്ന ബാങ്കുകള്‍/ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവ യോഗ്യതയുള്ള പ്രൊജക്ടുകള്‍ക്ക് മാത്രമാണ് വെഞ്ച്വര്‍ സ്‌കീമിലൂടെ മൂലധനം നല്‍കുന്നത്.
തിരിച്ചടവ് കാലാവധി അനുസിച്ച് നിശ്ചിത കാലയളവിനുള്ളില്‍ വെഞ്ച്വര്‍ ക്യാപിറ്റല്‍സ് എസ്എഫ്എസിക്ക് തിരിച്ചടച്ചാല്‍ മതിയാകും.
യോഗ്യത മാനദണ്ഡം:
എസ്എഫ്എസിയില്‍ നിന്ന് ലോണ്‍ ലഭിക്കുന്നതിന് അര്‍ഹരായവര്‍ താഴെ പറയുന്നവരാണ്
വ്യക്തികള്‍
കര്‍ഷകര്‍
പ്രൊഡ്യൂസര്‍ ഗ്രൂപ്പ്
പങ്കാളിത്ത സ്ഥാപനം
സ്വയം സഹായ സംഘങ്ങള്‍
കമ്പനി
അഗ്രിപ്രീനേഴ്‌സ്
കാര്‍ഷിക കയറ്റുമതി മേഖല യൂണിറ്റുകള്‍
കാര്‍ഷിക ബിരുദധാരികള്‍
അപേക്ഷിക്കേണ്ട വിധം:
ഒരാള്‍ക്ക് ഓണ്‍ലൈന്‍ വഴി മാത്രമാണ് അപേക്ഷ സമര്‍പ്പിക്കാന്‍ സാധിക്കുന്നത്.ഓഫ്‌ലൈന്‍ അപേക്ഷ ഫോമുകള്‍ സ്വീകരിക്കുന്നതല്ല.കൂടാതെ സ്‌കീമിലേക്ക് അപേക്ഷിക്കുമ്പോള്‍ ആവശ്യമായ രേഖകള്‍ ഇനി പറയുന്നു
സ്ഥാപനത്തിന്റെ/കമ്പനിയുടെ യഥാര്‍ത്ഥ ലെറ്റര്‍ഹെഡില്‍ മാനേജിംഗ് ഡയറക്ടര്‍,ന്യൂഡല്‍ഹി എസ്എഫ്എസിക്ക് അയച്ച പ്രൊമോട്ടറുടെ അഭ്യര്‍ത്ഥന കത്ത്
വെഞ്ച്വര്‍ ക്യാപിറ്റല്‍ സഹായത്തിനുള്ള വായ്പയുടെ അളവ് പദ്ധതിച്ചെലവ് അനുസരിച്ച് നല്‍കും.പ്രമോട്ടറുടെ ഇക്വിറ്റിയുടെ 26% ആയിരിക്കും ലോണിന്റെ അളവ്.ഈ സ്‌കീമിന് കീഴില്‍ നല്‍കുന്ന പരമാവധി വായ്പ തുക 50 ലക്ഷം രൂപ ആയിരിക്കും.വടക്ക് കിഴക്കന്‍ ഭാഗങ്ങളിലും മലയോര മേഖലയിലും സ്ഥാപിച്ചിട്ടുള്ള പദ്ധതികളുടെ വായ്പ ഇപ്രകാരമാണ്.ലോണിന്റെ അളവ് പ്രൊമോട്ടറുടെ ഇക്വിറ്റിയുടെ 40% ആയിരിക്കും.ഈ സ്‌കീമിന് കീഴില്‍ നല്‍കുന്ന പരമാവധി വായ്പ തുക 50 ലക്ഷം രൂപ ആയിരിക്കും.
ഉപാധികളും നിബന്ധനകളും:
ഈ സ്‌കീമിന് കീഴില്‍ വായ്പ ലഭിക്കുന്നതിന് പാലിക്കേണ്ട വ്യവസ്ഥകള്‍ ഇനിപ്പറയുന്നവയാണ്.
പദ്ധതി കാര്‍ഷിക മേഖലയിലോ കാര്‍ഷിക രീതികളുമായി ബന്ധപ്പെട്ട മറ്റേതെങ്കിലും മേഖലയിലോ ആയിരിക്കണം.പ്രൊജക്റ്റ് ഉല്‍പ്പാദകനോ കര്‍ഷകനോ ഉറപ്പായ വിപണി നല്‍കുന്നതായിരിക്കണം.പദ്ധതിക്ക് വായ്പ അനുവദിക്കുന്നതിന് ബാങ്കുകളോ ധനകാര്യ സ്ഥാപനമോ പദ്ധതിക്ക് അനുമതി നല്‍കണം.കര്‍ഷകന്റെ വരുമാനം വര്‍ധിപ്പിക്കുന്നതിന് ഉയര്‍ന്ന മൂല്യമുള്ള വിളകള്‍ നല്‍കുന്നതിന് പദ്ധതി കര്‍ഷകരെ പ്രോത്സാഹിപ്പിക്കണം.
ഹൈ വെഞ്ച്വര്‍ ക്യാപിറ്റല്‍:
എസ്എഫ്എസിയുടെ കീഴിലുള്ള എക്സിക്യൂട്ടീവ് കമ്മിറ്റിക്ക്, താഴെപ്പറയുന്ന വ്യവസ്ഥകള്‍ പാലിക്കുന്ന പ്രൊജക്ടുകള്‍ക്ക്
ഹൈ വെഞ്ച്വര്‍ കാപ്പിറ്റലിന് ശുപാര്‍ശ ചെയ്യാന്‍ അധികാരമുണ്ട്.പദ്ധതിയുടെ മൊത്തം മൂല്യം 10 കോടിയില്‍ കവിയരുത്.
പദ്ധതികള്‍ വടക്കുകിഴക്കന്‍ മേഖലയിലാണ് സ്ഥിതി ചെയ്യുന്നതെങ്കില്‍, ആസൂത്രണ കമ്മീഷന്‍ പിന്നോക്ക മേഖലകളായി പ്രഖ്യാപിക്കുന്ന മലയോര സംസ്ഥാനങ്ങള്‍ പിന്നാക്ക മേഖലകള്‍ക്ക് ഫണ്ട് സ്‌കീം നല്‍കുന്നു.പരമാവധി 3 കോടി രൂപ വരെ ഹൈ വെഞ്ച്വര്‍ കാപ്പിറ്റലിനുള്ള വ്യവസ്ഥയ്ക്ക് അനുമതി നല്‍കാന്‍ സാധിക്കും.വെഞ്ച്വര്‍ ക്യാപിറ്റല്‍ അസിസ്റ്റന്‍സ് സ്‌കീമില്‍ അപേക്ഷിക്കാനായി VCA ക്ലിക്ക് ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.