- Trending Now:
ഓഹരി വിപണിയെ നിയന്ത്രിക്കുന്നത് സെക്യൂരിറ്റി എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) യാണ്. സെബി കമ്പനിയുടെ പ്രവര്‍ത്തനവും മൂല്യവുമെല്ലാം നിശ്ചയിച്ചതിന് ശേഷം ഈ കമ്പനിയെ ഇനീഷ്യല്‍ പബ്ലിക് ഓഫറിംഗ് വഴി ജനങ്ങളിലേക്ക് എത്തിക്കാനുള്ള നടപടികള്‍ ചെയ്യും
ഓഹരി വിപണി അല്ലെങ്കില്‍ സ്റ്റോക്ക് മാര്‍ക്കറ്റ് എന്ന് എല്ലാവരും കേട്ടിട്ടുള്ള വാക്കാണ്. എന്നാല്‍ പലര്‍ക്കും അതിനെക്കുറിച്ച് വ്യക്തമായ ഒരു ധാരണയില്ലെന്നതാണ് വാസ്തവം. കാരണം ഓഹരി വിപണി വലിയ സങ്കീര്‍ണമായ ഒന്നാണ് എന്ന തെറ്റിദ്ധാരണയിലാണ് ഇതിനെ സമീപിക്കാന്‍ പലരും ഭയക്കുന്നത്.
പബ്ലിക്കലി ലിസ്റ്റ് ചെയ്യുന്ന കമ്പനികളുടെ ഓഹരികള്‍ വില്‍ക്കപ്പെടുന്ന ഒരു സംവിധാനത്തെയാണ് ഓഹരി വിപണിയെന്നു പറയുന്നത്. ഇതില്‍ പബ്ലിക്കലി ലിസ്റ്റ് ചെയ്യുന്ന കമ്പനികള്‍, ഓഹരി എന്നീ കാര്യത്തെ കുറിച്ച് മനസിലാക്കിയാല്‍ മാത്രമേ നമ്മുക്ക് ഓഹരി വിപണിയെ കുറിച്ച് കൃത്യമായ ധാരണയുണ്ടാകുകയുള്ളൂ.
ഉദാഹരണത്തിന് ഒരു സംരംഭകര്‍ 1 ലക്ഷം രൂപ മുതല്‍ മുടക്കി ഒരു കമ്പനി ആരംഭിച്ചു. തുടക്കത്തില്‍ കമ്പനി തുടങ്ങുന്നതിന് ആവശ്യമായ മുതല്‍ മുടക്ക് മുഴുവന്‍ ആ ഒരു സംരംഭകന്റേത് മാത്രമായത് കൊണ്ട് ആ കമ്പനിയുടെ മുഴുവന്‍ അവകാശിയും അദ്ദേഹം തന്നെയായിരുന്നു. പിന്നീട് വിജയം നേടിയ കമ്പനിയെ കുറച്ച് കൂടി ഉല്‍പാദനം വര്‍ദ്ധിപ്പിച്ച് വളര്‍ത്തിയെടുക്കാന്‍ സംരംഭകന്‍ ആഗ്രഹിച്ചു.
പക്ഷേ അതിന് ആവശ്യമായുള്ള തുക അദ്ദേഹത്തിന്റെ കൈവശം ഉണ്ടായിരുന്നില്ല. അതിനാല്‍ അദ്ദേഹം കമ്പനിയെ പബ്ലിക്കലി ലിസ്റ്റ് ചെയ്യാന്‍ തീരുമാനിച്ചു. കമ്പനികള്‍ പബ്ലിക്കലി ലിസ്റ്റു ചെയ്തു കഴിഞ്ഞാന്‍ അദ്ദേഹത്തിന് ഓഹരികള്‍ ഓഹരി വിപണിയിലൂടെ ജനങ്ങള്‍ക്ക് വില്‍ക്കാന്‍ സാധിക്കും. ഓരോ ഓഹരിക്കും ലഭിക്കുന്ന നിശ്ചിത തുകയിലൂടെ കമ്പനിയെ വളര്‍ത്താനും അദ്ദേഹത്തിന് സാധിക്കും.
40 ശതമാനം ഓഹരികള്‍ വില്‍ക്കാനാണ് അദ്ദേഹം ഓഹരി വിപണിയെ സമീപിക്കുന്നത്. ഓഹരി വിപണിയെ നിയന്ത്രിക്കുന്നത് സെക്യൂരിറ്റി എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) യാണ്. തുടര്‍ന്ന് സെബി ഈ കമ്പനിയുടെ പ്രവര്‍ത്തനവും മൂല്യവുമെല്ലാം നിശ്ചയിച്ചതിന് ശേഷം ഈ കമ്പനിയെ ഇനീഷ്യല്‍ പബ്ലിക് ഓഫറിംഗ് വഴി ജനങ്ങളിലേക്ക് എത്തിക്കാനുള്ള നടപടികള്‍ ചെയ്യും.
ഒരു കമ്പനി ഇനീഷ്യല്‍ പബ്ലിക് ഓഫറിംഗ്ം വഴി രജിസ്റ്റര്‍ ചെയ്ത് കഴിഞ്ഞാല്‍ സാധാരണ ജനങ്ങള്‍ക്ക് ആ ഓഹരി വാങ്ങാന്‍ ആഗ്രഹമുണ്ടെങ്കില്‍ ആ ഓഹരിക്കായി അപേക്ഷിക്കാം. അപേക്ഷിക്കാന്‍ കാലയളവ് ഉണ്ടാകാം. കൂടുതല്‍ അപേക്ഷകര്‍ ഉണ്ടെങ്കില്‍ അപേക്ഷകളിലെ മുന്‍ഗണന അനുസരിച്ച് ഓഹരി ജനങ്ങള്‍ക്ക് നല്‍കും. ഈ 40 ശതമാനം ഓഹരി ജനങ്ങള്‍ക്ക് നല്‍കുന്നത് വഴി കമ്പനി വളര്‍ത്താനും ഉല്‍പാദനം കൂട്ടാനും ശാഖകള്‍ തുടങ്ങാനും സാധിക്കും. പിന്നീട് ഈ കമ്പനികളുടെ ലാഭം വര്‍ദ്ധിക്കുന്നതിന് അനുസരിച്ച് ഓഹരി ഉടമകള്‍ക്ക് അവരുടെ ഓഹരികള്‍ മറ്റുള്ളവര്‍ക്ക് വിറ്റ് കൂടുതല്‍ വരുമാനം നേടാനും സാധിക്കും.
ലളിതമായി പറഞ്ഞാല്‍ ഇതാണ് ഓഹരി വിപണിയില്‍ നടക്കുന്നത്. ചിലപ്പോള്‍ ഓഹരി വിപണിയില്‍ മാറ്റങ്ങള്‍ സംഭവിക്കാറുണ്ട്. മാര്‍ക്കറ്റില്‍ ഉണ്ടാകുന്ന വാങ്ങാനും വില്‍ക്കാനുമുള്ള ആളുകളുടെ വ്യതിയാനം, മാര്‍ക്കറ്റ് നടപടികള്‍ എന്നിവ കാരണമാണ് ഓഹരി വിപണിയില്‍ കമ്പനികളുടെ വില കൂടുകയും കുറയുകയും ചെയ്യുന്നത്. ഇത്രയും കാര്യങ്ങളാണ് ഓഹരി വിപണിയിലേക്ക് കടന്നു വരുന്നയാള്‍ ഏറ്റവും അടിസ്ഥാനപരമായി അറിഞ്ഞിരിക്കേണ്ടത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.