- Trending Now:
ചരക്ക് സേവന നികുതി സമ്പ്രദായത്തിലെ പ്രധാന രേഖയാണ് ഇ-വേ ബില്ല്.ഇതെന്താണെന്ന് ഇപ്പോഴും പലര്‍ക്കും അറിയില്ല.ജിഎസ്ടി നിയമപ്രകാരം 5000 രൂപയില്‍ കൂടുതല്‍ വിലയുള്ള സാധനസാമഗ്രഹികള്‍ ഒരിടത്തു നിന്നും 10 കിലോമീറ്ററില്‍ അധികം ദൂരെയുള്ള മറ്റൊരിടത്തേക്ക് കൊണ്ടുപോകേണ്ടി വരുന്ന സാഹചര്യങ്ങളില്‍ ഉപയോഗിക്കേണ്ട യാത്രാരേഖയാണ് ഇ-വേ ബില്ല്.ചരക്ക് നീക്കത്തിന് ഉപയോഗിക്കുന്ന വാഹനത്തിന്റെ വിവരം അടക്കം രേഖപ്പെടുത്തി ഗതാഗതം ആരംഭിക്കുന്നതിന് മുന്‍പായി ഇന്റര്‍നെറ്റ് വഴി ഇ-വേ ബില്ലുണ്ടാക്കി വാഹനത്തില്‍ സൂക്ഷിക്കണം.
സാധാന സാമഗ്രികള്‍ ജോലികള്‍ക്കായി അയയ്ക്കുമ്പോഴും ജിഎസ്ടി രജിസ്‌ട്രേഷന്‍ എടുക്കേണ്ടാത്തവര്‍ കരകൗശലവസ്തുക്കള്‍ പോലെയുള്ള സാമഗ്രികള്‍ മറ്റ് സംസ്ഥാനങ്ങളിലേക്ക് അയയ്ക്കുന്ന സന്ദര്‍ഭങ്ങളിലും ഇ-വേ ബില്ല് നിര്‍ബന്ധമാണ്.
എങ്ങനെയാണ് ഒരു ഇ-വേ ബില്ല് തയ്യാറാക്കുന്നത് ?
ഗുഡ്‌സ് അയയ്ക്കുന്ന ആളിനും സ്വീകര്‍ത്താവിനും ട്രാന്‍സ്‌പോര്‍ട്ടര്‍ക്കും ഇ-വേ ബില്ല് തയ്യാറാക്കാവുന്നതാണ്.ഒരു വാഹനത്തില്‍ താന്‍ നടത്താന്‍ ഉദ്ദേശിക്കുന്ന ചരക്കു നീക്കവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ewaybill.nic.in എന്ന ലിങ്കിലൂടെ അപ്ലോഡ് ചെയ്യുന്നു.ഈ വിവരങ്ങള്‍ പ്രകാരം ജിഎസ്ടി സെര്‍വര്‍ ഒരു12 അക്ക യുണീക്ക് നമ്പറും ക്യുആര്‍ കോഡും രേഖപ്പെടുത്തിയുള്ള വേ ബില്ല് ഓട്ടോമെറ്റിക്കായി തന്നെ ജനറേറ്റ് ചെയ്യും.ഈ രേഖ പ്രസ്തുത ചരക്കുവാഹനത്തിന്റെ യാത്രയ്ക്കുള്ള അംഗീകൃത രേഖയായി ഇന്ത്യയിലുടനീളം കണക്കാക്കുന്നതാണ്.
ഒരൊറ്റ ഇ-വേ ബില്ല് ഉപയോഗിച്ച് ഇന്ത്യയിലെവിടേക്കും ചരക്ക് നീക്കം നടത്താന്‍ ഈ പ്രക്രിയ സഹായിക്കുന്നു.അതുപോലെ കച്ചവടക്കാര്‍ക്കും തങ്ങള്‍ക്ക് ആവശ്യമായ ഇ-വേ ബില്ലുകള്‍ അതാത് സമയങ്ങളില്‍ ഓണ്‍ലൈന്‍ വഴി തയ്യാറാക്കാവുന്നതാണ്.
ഇവേ ബില്ലില്‍ പ്രധാനമായും രണ്ട് ഭാഗങ്ങളാണുള്ളത്.ആദ്യത്തെ ഭാഗത്ത് സ്വീകര്‍ത്താവിന്റെ രജിസ്‌ട്രേഷന്‍ വിവരങ്ങളും ഗുഡ്‌സ് എത്തിക്കേണ്ട സ്ഥലവും,ഇന്‍വോയ്‌സ് നമ്പറും,തീയതി,വില,എച്ച്എസ്എന്‍ കോഡ്,ഗതാഗത ഉപാധി വിവരങ്ങള്‍ എന്നിവയാണ് ചേര്‍ക്കേണ്ടത്.രണ്ടാം ഭാഗത്തില്‍ വാഹനത്തിന്റെ രജിസ്റ്റര്‍ നമ്പര്‍ അടക്കമുള്ള വിവരങ്ങള്‍ ചേര്‍ക്കണം.
ഇ വേ ബില്ല് സംബന്ധിച്ച് ഓര്‍ത്തിരിക്കേണ്ട കാര്യങ്ങള്‍ ഇനി പറയുന്നു.
ട്രാന്‍സ്പോര്‍ട്ടര്‍മാര്‍ക്ക് തങ്ങളുടെ പേരില്‍ ഏല്‍പ്പിക്കപ്പെട്ടിട്ടുള്ള വിവിധ സപ്ലയര്‍മാരുടെ ഇ-വേ ബില്ലുകള്‍ കൂട്ടിച്ചേര്‍ത്ത് സംയോജിത ഇ-വേ ബില്ലുകള്‍ തയ്യാറാക്കാവുന്നതാണ്.ഇത്തരം ഇ വേ ബില്ലുകലില്‍ വ്യക്തിഗത ഇ വേ ബില്ലുകളുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനാല്‍ എല്ലാം കൂടി കാണിക്കുന്നതിന് പകരം വാഹനത്തില്‍ ഒരു ബില്‍ സൂക്ഷിച്ചാല്‍ മതിയാകും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.