- Trending Now:
രാജ്യത്ത് സംരംഭം തുടങ്ങുകയും അതിനു നേരിടുന്ന പ്രശ്‌നങ്ങളും മുന്നോട്ടുള്ള വളര്‍ച്ച തടസ്സപ്പെടുത്തുന്നതുമായി നിരവധി പ്രശ്‌നങ്ങള്‍ നമ്മുടെ സമൂഹത്തില്‍ പതിവാണ്.സംരംഭത്തിന്റെ കുതിപ്പിന് ഇത്തരം പരാതികള്‍ പരിഹരിക്കപ്പെടേണ്ടത് അനിവാര്യമാണ്.ഈ വിഷയത്തിന്റെ ഗൗരവം മനസിലാക്കി കൊണ്ടാണ് സര്‍ക്കാര്‍ ചാമ്പ്യന്‍സ് പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്.എന്താണ് ചാമ്പ്യന്‍സ് എന്ന് നോക്കിയാലോ ?
ഇന്ത്യയിലുള്ള എംഎസ്എംഇകളെ അതായത് മൈക്രോ-ചെറുകിട ഇടത്തരം സംരംഭങ്ങളെ സഹായിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള പദ്ധതിയാണ് ചാമ്പ്യന്‍സ്.ക്രിയേഷന്‍ ആന്‍ഡ് ഹാര്‍മോണിയസ് ആപ്ലിക്കേഷന്‍ ഓഫ് മോഡേണ്‍ പ്രോസസ് ഫോര്‍ ഇന്‍ക്രീസിംഗ് ദി ഔട്ട്പുട്ട് ആന്‍ഡ് നാഷണല്‍ സ്‌ട്രെംങ്ത് എന്നതിന്റെ ചുരുക്കെഴുത്താണ് ചാമ്പ്യന്‍സ്.നിര്‍മ്മാണ-സേവന മേഖലകളില്‍ പുതിയ അവസരം ഒരുക്കാന്‍ സഹായിക്കുക,അന്തര്‍ദേശീയ തലത്തിലും ദേശീയതലത്തിലും മികവു തെളിയിക്കാന്‍ വേണ്ട സഹായവും സാഹചര്യവും നല്‍കുക,പ്രശ്‌നങ്ങളില്‍ കരുത്താകുക തുടങ്ങിയ ലക്ഷ്യങ്ങളാണ് ചാമ്പ്യന്‍സ് പദ്ധതിയ്ക്കുള്ളത്.
പ്രധാനമായും പരാതി പരിഹാര സംവിധാനമാണ് ചാമ്പ്യന്‍സിന്റെ ഏറ്റവും മികച്ച സവിശേഷത.https://champions.gov.in ലിങ്കില്‍ ക്ലിക് ചെയ്ത് പോര്‍ട്ടലിലേക്ക് പ്രവേശിക്കാവുന്നതാണ്.സെന്‍സ്ട്രലൈസ്ഡ് പബ്ലിക് ഗ്രീവന്‍സ് റിഡ്രസ്സ് ആന്‍ഡ് മോണിറ്ററിംഗ് സിസ്റ്റം എന്ന കേന്ദ്രസര്‍ക്കാരിന്റെ പരാതി പരിഹാര സംവിധാനവുമായി നേരിട്ട് ബന്ധിപ്പിച്ചിട്ടുള്ള ചാമ്പ്യന്‍സ് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നു.ലഭിക്കുന്ന പരാതികള്‍ മന്ത്രാലയങ്ങളിലേക്കും അതാത് വകുപ്പുകളിലേക്കും കൈമാറുന്നു.
പരാതികള്‍ക്ക് മുകളിലുള്ള നടപടികള്‍ സ്വീകരിക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായി ഒരു പരാതിയും 72 മണിക്കൂറില്‍ കൂടുതല്‍ ഉണ്ടാവരുതെന്നും പരിഹരിക്കണമെന്നുമാണ് ചാമ്പ്യന്‍സിന്റെ ശൈലി.പോര്‍ട്ടലിന്റെ ഹോം പേജിലുള്ള രജിസ്റ്റര്‍ ഗ്രിവന്‍സ് എന്ന ലിങ്കില്‍ പോയാല്‍ വേണ്ട നടപടികള്‍ സ്വീകരിക്കപ്പെടും.
എഐ വിദ്യയും മെഷീന്‍ ലേണിംഗ് ഡേറ്റാ അനലിറ്റിക്‌സും അടിസ്ഥാനമാക്കിയാണ് ഈ പോര്‍ട്ടല്‍ വികസിപ്പിച്ചിരിക്കുന്നത്.ഹബ് ആന്റ് സ്‌പോക് രീതിയില്‍ നിര്‍മ്മിച്ച ചാമ്പ്യന്‍സിന്റെ നിയന്ത്രണം ഹബായ ന്യൂഡല്‍ഹിയിലുള്ള എംഎസ്എംഇ മന്ത്രാലയത്തിലും സ്‌പോക്കുകള്‍ വിവിധ സംസ്ഥാനങ്ങളിലെ മന്ത്രാലയത്തിന് കീഴിലുമാണ്.
അടിയന്തര പരിഹാര സംവിധാനത്തിലൂടെ സംരംഭകരുടെ പരിഹരിക്കപ്പെട്ട പ്രശ്‌നങ്ങളുടെ അനുഭവ കഥകളും പോര്‍ട്ടലില്‍ കാണാവുന്നതാണ്.കോവിഡ് കാലത്തെ സുരക്ഷിത ബിസിനസുകളായ പിപിഇ കിറ്റ് നിര്‍മ്മാണം അടക്കമുള്ള പല പ്രതിരോധ അവസരങ്ങളും ചാമ്പ്യന്‍സ് സംരംഭകര്‍ക്ക് ഒരുക്കി നല്‍കുകയും.സാമ്പത്തികവും തൊഴില്‍പരവും അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതയുമടക്കം വിഷയങ്ങളില്‍ ഇടപെടല്‍ നടത്തുകയും ചെയ്യുന്നു.രജിസ്‌ട്രേഷന്‍ സഹായം അടക്കം നല്‍കി എംഎസ്എംഇകള്‍ക്ക് അംഗീകാരം വാങ്ങി നല്‍കാനും ചാമ്പ്യന്‍സ് പോര്‍ട്ടലിന് കഴിയുന്നുണ്ട്.
ചെറുകിട സംരംഭകര്‍ക്ക് രാജ്യത്തുണ്ടാകാവുന്ന എല്ലാ വിധ പ്രശ്‌നങ്ങള്‍ക്കുളള പരിഹാരവും സഹായവും പ്രോത്സാഹനവും ഒരു കുടക്കീഴില്‍ ഒരുക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചാമ്പ്യന്‍സിലൂടെ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.