- Trending Now:
സെലിന ഗോമസിന്റെ റെയര്‍ ബ്യൂട്ടി,റിഹാന്നയുടെ ഫെന്റി ബ്യൂട്ടി,വീനസ് വില്യംസിന്റെ ഇലവന്‍ ബൈ വീനസ് സെലിബ്രിറ്റി താരങ്ങളൊക്കെ ബിസിനസ് രംഗങ്ങളില്‍ സ്വന്തം ബ്രാന്‍ഡുകളുമായി തിളങ്ങുന്ന കാലമാണല്ലോ ഇത്.ഗൂചി,എച്ച് ആന്റ് എം എന്തിന് നൈക്കി പോലും ലോകത്ത് ഇന്ന് വളരെ പോപ്പുലറായ ബ്രാന്‍ഡുകളാണ്. ഈ പറയുമ്പോഴും ഓരോ ആളുകളും ബ്രാന്‍ഡ് എന്ന വാക്കിനെ മനസിലാക്കിയിരിക്കുന്നത് പല തരത്തിലാണ്.എന്താണ് ഈ ബ്രാന്‍ഡ് ? എന്താണ് ബ്രാന്‍ഡിംഗ് ?
എന്ത് ഈസിയാണ് ഒരു ബ്രാന്‍ഡ് ഉണ്ടാക്കാന്‍ എന്ന് ചിന്തിക്കുന്നവരാണ് നമ്മുടെ കൂട്ടത്തില്‍ പലരും.ഒരു ലോഗോ സെറ്റ് ചെയ്ത് ടാഗ് ലൈനും ഇട്ട് അവതരിപ്പിച്ചാല്‍ അതൊരു ബ്രാന്‍ഡ് ആയി എന്ന് കരുതുന്നവര്‍ കുറവല്ല.ഇനി ഒരു പേര് മാത്രം മതി ബ്രാന്‍ഡിനെന്നും അല്ലെങ്കില്‍ വെബ്‌സൈറ്റുണ്ടെങ്കില്‍ അതൊരു ബ്രാന്‍ഡായി എന്ന് വിശ്വസിക്കുന്നവരെയും തിരുത്താന്‍ പോലും പ്രയാസമാണ്.
ശരിക്കും ബ്രാന്‍ഡ് എന്ന് പറയുന്നത് പേര്,ലോഗോ,സിമ്പര്‍ അല്ലെങ്കില്‍ മറ്റേതെങ്കിലും ഐഡന്റിറ്റി ഫീച്ചര്‍ ആയിരിക്കാം.ഇത് കൊണ്ട് നിങ്ങളുടെ പ്രൊഡക്ടിനെയോ സര്‍വ്വീസിനെയോ ഉപഭോക്താവ് തിരിച്ചറയണമെന്ന് മാത്രം.
സംരംഭത്തെ അല്ലെങ്കില്‍ നിങ്ങളുടെ ബിസിനസ് ആശയത്തെ ലോകപ്രശസ്തമാക്കുന്നതിന് മികച്ച ബ്രാന്‍ഡിംഗ് അനിവാര്യമാണ്.അത് പ്രൊഡക്ട് ഐഡന്റിറ്റി മാത്രമല്ല നിങ്ങളുടെ പ്രോഡക്ടിനെ കുറിച്ച് ഉപഭോക്താവിനുള്ള വിശ്വാസം,സുരക്ഷിതത്വം ഒക്കെയാണ്.
ബ്രാന്‍ഡിംഗില്‍ കഴിവുള്ളവരെ കണ്ടെത്തി ജോലി ഏല്‍പ്പിക്കാന്‍ കേരളം പോലുള്ള സംസ്ഥാനത്ത് സാഹചര്യം വളരെ കുറവാണ്.ബ്രാന്‍ഡിംഗ് വിദഗ്ധര്‍ എന്ന ടാഗ് കൊടുക്കന്‍ സാധിക്കുന്നവരുടെ എണ്ണം വളരെ കുറവാണ്.പോരാത്തതിന് ഭൂരിഭാഗം സംരംഭകരും ബ്രാന്‍ഡിംഗില്‍ അജ്ഞരാണ്.ചുരുക്കം ചിലര്‍ക്ക് അത് ഒരു ലോഗോയും പത്ര-ദൃശ്യമാധ്യമങ്ങളില്‍ വരുന്ന പരസ്യവും മാത്രമാണ്.
ശരിക്കും സംരംഭം തുടങ്ങുമ്പോള്‍ ട്രേഡ് നെയിമാണ് ആദ്യം വികസിപ്പിക്കുന്നത്. ഇതാണ് പിന്നീട് ബ്രാന്‍ഡ് നെയിമായി മാറുന്നതും എസ്റ്റാബ്ലിഷ് ചെയ്യപ്പെടുന്നതും.ബ്രാന്‍ഡിംഗിലേക്ക് എത്തുന്നതിലെ ആദ്യഘട്ടം എന്നു പറയുന്നത് ഉത്പന്നത്തിനോ അല്ലെങ്കില്‍ നിങ്ങളുടെ സേവനത്തിനോ നല്‍കാന്‍ ഉദ്ദേശിക്കുന്ന പേരില്‍ തുടങ്ങുന്നു.അതിനുശേഷം ഭാവിയെ മുന്നില്‍ കണ്ടിട്ടുള്ള മികച്ച ലോഗോ ഐഡന്റിറ്റി മാര്‍ക്കായി രൂപീകരിക്കുക.പ്രൊഡക്ട് ഡിസ്‌ക്രിപ്ഷന്‍ അടക്കമുള്ള കണ്ടന്റുകളും അതിനൊപ്പം ഡിസൈന്‍-ഗ്രാഫിക്കല്‍ വര്‍ക്കുകളും മികച്ചത് തന്നെ കണ്ടെത്താന്‍ ശ്രമിക്കുക. സംരംഭകരുമായി ബന്ധപ്പെട്ട് അവരുടെ ആശയങ്ങളില്‍ നിന്ന് വ്യക്തമായ കാര്യങ്ങള്‍ മനസിലാക്കി ആയിരിക്കും ഒരു ബ്രാന്‍ഡിംഗ് വിദഗ്ധരന്‍ ഒരു സംരംഭത്തിന് വേണ്ട ബ്രാന്‍ഡിംഗിന്റെ ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുക.
ജനങ്ങളുടെ മുന്നിലേക്ക് ഉത്പന്നത്തെ എത്തിക്കുകയാണ് രണ്ടാംഘട്ടം.മാര്‍ക്കറ്റിഗും അതിനോട് അനുബന്ധിച്ചുള്ള കാര്യങ്ങളുമൊക്കെ ഈ സ്‌റ്റേജില്‍ വരുന്നത്.ആദ്യഘട്ടത്തില്‍ രൂപപ്പെടുത്തിയെടുത്ത ലോഗോ,ടാഗ് ലൈന്‍,കവറിംഗ് തുടങ്ങിയ കാര്യങ്ങളൊക്കെ ജനങ്ങളിലേക്കെത്തുന്ന രണ്ടാംഘട്ടം സംരംഭത്തിന്റെ ഭാവിയുടെ ആദ്യ സൂചനകള്‍ നല്‍കുന്നു.അതുകൊണ്ട് തന്നെ കൂടുതല്‍ പണം ഇന്‍വെസ്റ്റ് ചെയ്ത് മാര്‍ക്കറ്റ് ചെയ്യാന്‍ ബ്രാന്‍ഡിംഗ് വിദഗ്ധര്‍ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നു.
ഇനി ഉത്പന്നം അല്ലെങ്കില്‍ സേവനം മികച്ച മാര്‍ക്കറ്റിംഗ് സ്ട്രാറ്റജിയോടു കൂടി അവതരിപ്പിച്ചാല്‍ ജനങ്ങളുടെ മനസില്‍ ആ സംരംഭത്തിന്റെ പ്രൊഡക്ടിന്റെ ലോഗോ,കളര്‍,ഫ്‌ളേവര്‍,ഡിസൈന്‍ തുടങ്ങി എല്ലാം പേരു കേള്‍ക്കുമ്പോഴെ പതിയും.ഉദാഹരണത്തിന് മാഗി,ഗോള്‍ഗേറ്റ്,മില്‍മ പോലുള്ള പ്രൊഡക്ടുകള്‍. ഈ പറയുന്ന പ്രക്രിയകള്‍ നടക്കുന്ന ഘട്ടത്തെ രജിസ്റ്റര്‍ ഘട്ടം എന്ന് വേണമെങ്കില്‍ നമുക്ക് വിളിക്കാം.
ഈ ഘട്ടങ്ങളൊക്കെ വിജയകരമായി പൂര്‍ത്തിയാകുമ്പോഴേക്കും ജനത്തിന് ആ പ്രൊഡക്ടിനോടും സംരംഭത്തോടും വളരെ ശക്തമായ വിശ്വാസം ജനറേറ്റ് ചെയ്തിരിക്കും.ഈ ട്രസ്റ്റ് സ്‌റ്റേജില്‍ ആളുകള്‍ ധൈര്യപൂര്‍വ്വം രണ്ടാമതൊന്ന് ചിന്തിക്കാതെ ഉത്പന്നത്തെ തേടിയെത്താന്‍ തുടങ്ങും.
ഒടുവില്‍ ആളുകള്‍ വിശ്വാസ്യതയോടെ ഉത്പന്നം വാങ്ങുകയും മറ്റുള്ളവര്‍ക്ക് റെക്കമന്റ് ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നതോട് കൂടി മറ്റൊരു സഹായവുമില്ലാതെ പ്രൊഡക്ട് വളര്‍ച്ചയിലേക്ക് കുതിക്കും.ഈ ഘട്ടത്തിലാണ് നമ്മുടെ ട്രേഡ് നെയിം ശരിക്കും ബ്രാന്‍ഡ് നെയിമായി മാറുന്നത്.ഒരു ലോഗോയും പേരും മാത്രമല്ല ബ്രാന്‍ഡിംഗ് എന്നോര്‍ത്ത് കൊണ്ട് സംരംഭത്തെ വളര്‍ത്താന്‍ ബ്രാന്‍ഡിംഗിനുള്ള പ്രാധാന്യം മനസിലാക്കാന്‍ വൈകരുത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.