- Trending Now:
പലതരം വായ്പകളെ കുറിച്ചു കേട്ടിട്ടുണ്ടാകുമെങ്കിലും നമ്മുടെ കൂട്ടത്തില്‍ പലര്‍ക്കും പുതുതായി കേള്‍ക്കുന്നൊരു സംഗതിയായിരിക്കും ടോപ് അപ് വായ്പ.ശരിക്കും എന്താണ് ഈ ടോപ് അപ് വായ്പ? ഇത് ആര്‍ക്കാണ് ലഭിക്കുന്നത്? ഈ വായ്പയുടെ മെച്ചം എന്താണ് ?
നിങ്ങള്‍ക്ക് ഭവന വായ്പ നിലവിലുണ്ടെങ്കില്‍ ഉറപ്പായും ലഭിക്കാന്‍ അവകാശമുള്ള വായ്പയാണ് ടോപ് അപ.പെട്ടെന്ന് പണം ആവശ്യമായി വന്നാല്‍ കൂടുതല്‍ പ്രശ്‌നങ്ങളും ദൈര്‍ഘ്യവും ഇല്ലാതെ തന്നെ പണം ലഭിക്കാന്‍ ഈ വായ്പ സഹായിക്കുന്നു.പ്രത്യേകം ഒരുകാര്യം ശ്രദ്ധിക്കണം ഭവനവായ്പയുള്ളവര്‍ക്ക് മാത്രമാണ് ടോപ് അപ് വായ്പയ്ക്ക് അവസരമുള്ളത്.
വായ്പ മൊറട്ടോറിയം 2 വര്‍ഷം വരെ, പക്ഷെ എല്ലാവര്ക്കും ലഭിക്കില്ല... Read More
പേര്‍സണല്‍ ലോണിനെക്കാളും സ്വര്‍ണ വായ്പകളെക്കാളും കുറഞ്ഞ പലിശ നിരക്കില്‍ ലഭിക്കുന്ന ടോപ് അപ് വായ്പ പദ്ധതിയെ കുറിച്ച് പൊതുജനത്തിന് അത്രകാര്യമായ ജ്ഞാനമില്ലെന്നതാണ് സത്യം.ഭവനവായ്പ തിരിച്ചടവ് ക്രമമായിരിക്കുന്ന അതായത് മുടക്കമില്ലാതെ തിരിച്ചടയ്ക്കുന്നയാള്‍ക്ക് വിശ്വാസത്തോടെ ബാങ്കുകള്‍ ടോപ് അപ് വായ്പ അനുവദിക്കുന്നു.ഇതിനായി കുറഞ്ഞ പക്ഷം അവസാന വര്‍ഷത്തെ വായ്പ തിരിച്ചടവ് എങ്കിലും കൃത്യമായിരിക്കേണ്ടതുണ്ട്.തിരിച്ചടവ് ബാങ്ക് വ്യക്തമായി പരിശോധിച്ച ശേഷമായിരിക്കും ടോപ് അപ് വായ്പ അനുവദിക്കുക.ഭവന വായ്പയുടെ അതേ പലിശയും നിബന്ധനകളും തന്നെയാണ് ഈ പദ്ധതിക്കുമുള്ളത്.
വസ്തുവിന്റെ മൂല്യത്തിന്റെ 80 ശതമാനം വരെയാണ് ബാങ്കുകള്‍ പരമാവധി ഭവനവായ്പയായി അനുവദിക്കാറുള്ളത്.എന്നാല്‍ വായ്പ എടുക്കുന്നവര്‍ ഈ തുക പൊതുവെ മുഴുവനായി എടുക്കാറില്ല.അത്തരത്തില്‍ വരുന്ന ബാക്കി തുക ഉപയോക്താവിന് ഏത് അവസരത്തിലും ടോപ് അപ് വായ്പയായി എടുക്കാനുള്ള ഒരു അവസരമാണ് ബാങ്ക് ഒരുക്കി നല്‍കുന്നത്.അതായത് വസ്തുവിന് ബാങ്ക് നല്‍കിയിരിക്കുന്ന മൂല്യത്തിനുള്ളില്‍ തന്നെ നില്‍ക്കുന്ന തുകയാണ് ഭവനവായ്പ കഴിച്ച് ടോപ് അപ് വായ്പയായി ഉപയോക്താവിന് ലഭിക്കുന്നത്.
വായ്പ നയം പ്രഖ്യാപിച്ചു: പലിശനിരക്കില്‍ മാറ്റം വരുത്താതെ ആര്‍ബിഐ... Read More
ഭവനവായ്പ പേരു സൂചിപ്പിക്കുന്നത് പോലെ വീടുകളുമായി ബന്ധപ്പെട്ടു കിടക്കുന്നു.അത്തരം ഇടപാടുകള്‍ക്ക് ഉപയോഗിക്കാന്‍ മാത്രമാണ് ബാങ്ക് ഭവനവായ്പ നല്‍കുന്നത്.അതേസമയം ടോപ് അപ് വായ്പകള്‍ എന്ത് ആവശ്യത്തിനും ഉപയോഗിക്കാം.അതുകൊണ്ട് തന്നെ ഭവന വായ്പകള്‍ എടുക്കുന്ന പലരും ടോപ് അപ് വായ്പ ലക്ഷ്യം വെച്ച് അപേക്ഷിക്കുന്നത് കാണാറുണ്ട്.
വായ്പ തിരിച്ചടവ് മുടങ്ങി; പേടിക്കാന്‍ ഇല്ല
... Read More
ഉദാഹരണത്തിന് ഒരാള്‍ തന്റെ വസ്തു ഉപയോഗിച്ച് ബാങ്കില്‍ നിന്ന് ഭവനവായ്പ എടുക്കാന്‍ അപേക്ഷിക്കുന്നു.ബാങ്ക് 1 കോടി മൂല്യം കല്‍പ്പിച്ച വസ്തുവിന് 80 ലക്ഷം വരെ ലോണ്‍ അനുവദിക്കുന്നു എന്നാല്‍ അപേക്ഷകന്‍ 50 ലക്ഷം രൂപ ഭവനവായ്പയായി എടുക്കുന്നു.ഈ വായ്വയില്‍ 20 ലക്ഷം അയാള്‍ തിരിച്ചടച്ചു എന്ന് കരുതുക.എങ്കില്‍ അയാള്‍ 80 ലക്ഷത്തില്‍ നിന്നൊഴിവാക്കി 30 ലക്ഷത്തിനൊപ്പം ബാങ്കില്‍ തിരിച്ചടച്ച 20 ലക്ഷം കൂടി ചേര്‍ത്ത് 50 ലക്ഷം രൂപയുടെ ടോപ് അപ് വായ്പയ്ക്ക് ഇപ്പോഴും അര്‍ഹതയുണ്ട്.
പെട്ടെന്ന് എന്തെങ്കിലും ഒരാവശ്യത്തിനോ,ചികിത്സയ്‌ക്കോ,വിദ്യാഭ്യാസത്തിനോ,വീട് മോടിക്കൂട്ടാനോ അങ്ങനെ പല കാര്യത്തിനും ആശ്രയിക്കാവുന്ന സാവകാശത്തോടെ അടച്ചു തീര്‍ക്കാന്‍ സാധിക്കുന്ന അധികം നൂലാമാലകള്‍ ഇല്ലാത്ത വായ്പ പദ്ധതിയാണ് ടോപ് അപ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.