Sections

വായ്പ വാര്‍ത്തകള്‍ക്കിടയില്‍ കേട്ടിരിക്കും; നിഷ്‌ക്രിയ ആസ്തി ?

Wednesday, Sep 29, 2021
Reported By admin
npa

നിഷ്‌ക്രിയ ആസ്തി എന്ന വാക്ക് നിങ്ങള്‍ കേട്ടിട്ടുണ്ടാകും എന്താണ് ഇത് ?

 

ഒരു ബിസിനസിലേക്ക് കടക്കുമ്പോള്‍ അവിടുള്ള വസ്തുവകകള്‍ അടക്കം ബിസിനസിന്റെ ആകെ ആസ്തി കണക്ക് കൂട്ടാറുണ്ട്.ചിലപ്പോഴെങ്കിലും നിഷ്‌ക്രിയ ആസ്തി എന്ന വാക്ക് നിങ്ങള്‍ കേട്ടിട്ടുണ്ടാകും എന്താണ് ഇത് ?

നമ്മളൊക്കെ പൊതുവെ ബാങ്ക് വായ്പകളുമായി ബന്ധപ്പെട്ടാകും ഈ വാക്ക് അധികവും കേട്ടിരിക്കുക.ഒരു വായ്പയ്ക്ക് മുകളിലുള്ള മുതലിന്റെയും പലിശയുടെയും തിരിച്ചടവ് 90 ദിവസത്തില്‍ കൂടുതല്‍ നീളുകയോ മുടങ്ങുകയോ ചെയ്താല്‍ ആ കടം നിഷ്‌ക്രിയ ആസ്തിയായി കണക്കാക്കുന്നു.

കാലക്രമേണ അത് കിട്ടാക്കടമാകുകയും സാധിക്കുന്നരീതിയില്‍ പിരിച്ചെടുക്കാന്‍ കഴിയാത്തപക്ഷം അത് എഴുതിത്തള്ളേണ്ടിവരികയും ചെയ്യുന്നു. എന്നാല്‍, ഇപ്രകാരം കടം എഴുതിത്തള്ളുമ്പോള്‍ അത് ധനകാര്യസ്ഥാപനത്തിന്റെ ലാഭക്ഷമത കുറയ്ക്കുകമാത്രമല്ല, സ്ഥാപനത്തിന്റെ പ്രശസ്തിക്കും കോട്ടമുണ്ടാക്കുന്നു. ഉയര്‍ന്ന നിഷ്‌ക്രിയ ആസ്തി നിക്ഷേപസമാഹരണം കഠിനമാക്കുന്നു.ഇത് സ്ഥാപനത്തിന്റെ കടംകൊടുക്കാനുളള ശേഷി തളര്‍ത്തുകയും ചെയ്യും. 

ധനകാര്യസ്ഥാപനങ്ങള്‍ വായ്പചട്ടം ലഘൂകരിക്കുമ്പോള്‍ ധനവിനിയോഗം കൂടുകയും സമ്പദ് വ്യവസ്ഥ വളരുകയും ചെയ്യുമെങ്കിലും വായ്പകളുടെ തിരിച്ചടവ് കുറയുമ്പോള്‍ കിട്ടാക്കടം പെരുകി സമ്പദ് വ്യവസ്ഥയ്ക്ക് തലവേദനയുണ്ടാക്കുകയും ചെയ്യുന്നു.

ബാങ്കുകളുടെ നിഷ്‌ക്രിയ ആസ്തി വലിയ ചര്‍ച്ചയാകുന്നത് 2010ലാണ്. അന്ന് രാജ്യത്തെ പൊതുമേഖലാ ബാങ്കുകളുടെ മൊത്തം കിട്ടാക്കടം 54,179 കോടി രൂപയായിരുന്നു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.