- Trending Now:
നമ്മുടെ നാട്ടില്‍ ഒരു സംരംഭം തുടങ്ങാന്‍ തുനിഞ്ഞ് ഇറങ്ങിയാല്‍ സഹായിക്കാന്‍ ഭരണകൂടം ഒപ്പം നില്‍ക്കും.വനിത സംരംഭകര്‍ ഒരുപാട് പേര്‍ ഇപ്പോള്‍ പുതിയ സംരംഭകത്വ ആശയങ്ങളുമായി കേരളത്തില്‍ മുന്നോട്ടു വരുന്നുണ്ട്.വളരെ മികച്ച ഈ നീക്കത്തില്‍ വനിത സംരംഭകരെ സഹായിക്കിനായി ആരംഭിച്ച ഒരു പദ്ധതിയെ കുറിച്ച് നമുക്ക് ഈ ലേഖനത്തില്‍ കൂടി വിശദമായി തന്നെ അറിയാം.
ഇന്ത്യയില്‍ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്ക് ഇടയില്‍ അടുത്തിടെ നടത്തിയ ഒരു സര്‍വ്വെയില്‍ ഇന്ത്യയിലെ സംരംഭകരില്‍ 13.16 ശതമാനം ആണ് സ്ത്രീകള്‍.അതായത് ആകെ രാജ്യത്തിന്റെ ജനസംഖ്യയുടെ 8 ദശലക്ഷം മാത്രമാണ് ബിസിനസ് ചെയ്യുന്ന വനിതകളുള്ളത്.എന്നിരുന്നാലും ബിസിനസുകള്‍ ആരംഭിക്കാനും വികസിപ്പിക്കാനും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വലിയ പ്രോത്സാഹനം സ്ത്രീകള്‍ക്ക് നല്‍കുന്നുണ്ട്.
രാജ്യത്തെ വനിത സംരംഭകരെ ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെ നരേന്ദ്രമോദി ഗവണ്‍മെന്റ് ആരംഭിച്ച പദ്ധതികളില്‍ ഏറെ ജനപ്രിയമായൊരു പദ്ധതിയുണ്ട്.ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്ക് വായ്പ എടുക്കാന്‍ സഹായിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ മഹിള ഉദ്യം നിധി യോജനയിലൂടെ സര്‍ക്കാര്‍ കുറഞ്ഞ പലിശനിരക്കില്‍ ചെറുകിട വ്യവസായ വികസന ബാങ്ക് (സിഡ്ബി)വഴി ആണ് വായ്പ ലഭ്യമാക്കുന്നത്.
ഈ ലേഖനത്തിലൂടെ കേന്ദ്ര മഹിള ഉദ്യം നിധി സ്‌കീമിന്റെ ലക്ഷ്യം ? അപേക്ഷകന്റെ യോഗ്യത മാനദണ്ഡങ്ങള്‍ എന്തൊക്കെ ? അപേക്ഷിക്കേണ്ട വിധം? തുടങ്ങിയ സംശയങ്ങള്‍ മാറ്റാം.
വനിത സംരംഭകരെ സ്റ്റാര്‍ട്ടപ്പുകളില്‍ സാമ്പത്തിക സഹായം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് സിഡിബി മഹിളാ ഉദ്യം നിധി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.സിഡിബി അഥവ ചെറുകിട വ്യവസായ വികസന ബാങ്കെന്ന് പറയുന്നത് ചെറുകിട മേഖലയിലെ വ്യവസായങ്ങള്‍ക്ക് പ്രോത്സാഹനവും ധനസഹായവും വികസന സഹായങ്ങളും നല്‍കുന്ന പ്രധാന സാമ്പത്തിക സ്ഥാപനമാണ്.
ഇക്വിറ്റി ഫണ്ടുകളുടെ ആവശ്യകത നിറവേറ്റി പുതിയ സംരംഭങ്ങള്‍ സ്ഥാപിക്കാന്‍ വനിതകളെ സഹായിക്കുകയാണ് പ്രധാനമായും ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
യോഗ്യത
നിലവിലുള്ളതും പുതിയതുമായി എംഎസ്എംഇ അല്ലെങ്കില്‍ ചെറിയ വ്യവസായ യൂണിറ്റുകള്‍ക്ക് വനിത സംരംഭകര്‍ അല്ലെങ്കില്‍ ഭൂരിഭാഗം വനിതാ സംരംഭകര്‍ അടങ്ങുന്ന ബിസിനസുകളെ മാത്രമാണ് മഹിള ഉദ്യം നിധി പ്രൊമോട്ട് ചെയ്യുന്നത്.പുതിയ സംരംഭങ്ങള്‍ക്കും പ്രതിസന്ധിയിലായ എംഎസ്എംഇ ബിസിനസുകളുടെ പുനരധിവാസത്തിനും വിപുലീകരണം,നവീകരണം,സാങ്കേതിക നവീകരണം,വൈവിധ്യവല്‍ക്കരണം തുടങ്ങിയവയ്ക്ക് പദ്ധതിക്ക് അര്‍ഹതയുണ്ട്.
ഒരു ലക്ഷം രൂപ വരെ പദ്ധതിയിലൂടെ ലഭ്യമാകും. ചെറുകിട സ്റ്റാര്‍ട്ടപ്പുകള്‍ ആരംഭിക്കാന്‍ ഈ സ്‌കീമിന് കീഴില്‍ 10 ലക്ഷത്തോളം രൂപ വായപ ലഭിക്കും.പദ്ധതിയുടെ ആകെ ചെലവ് 10 ലക്ഷം രൂപയില്‍ കവിയരുത്.വായ്പ തിരിച്ചടയ്ക്കുന്നതിനുളള സമയപരിധി 10 വര്‍ഷമാണ്. ഇതില്‍ അഞ്ച് വര്‍ഷത്തെ മൊറട്ടോറിയം കാലയളവും ഉണ്ട്.ഈ പദ്ധതി കൂടുതല്‍ കൂടുതല്‍ സ്ത്രീകള്‍ മുന്നോട്ടുവന്ന് മുഖ്യധാരാ ബിസിനസ്സില്‍ ചേരാന്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു ചുവടുവെപ്പാണ്. വായ്പ നല്‍കുന്ന ബാങ്കിനെ ആശ്രയിച്ച് വായ്പയുടെ പലിശ നിരക്ക് വ്യത്യാസപ്പെടാം.എന്നാല്‍ ബാങ്കുകള്‍ക്ക് സര്‍വ്വീസ് ചാര്‍ജ്ജ് ഇനത്തില്‍ 1 ശതമാനം ഈടാക്കാനെ അനുവാദമുള്ളു.ടേം ലോണിന്റെ പലിശനിരക്കുകള്‍ കാലാകാലങ്ങളില്‍ ബാങ്കുകളുടെ നിയമങ്ങള്‍ക്ക് അനുസരിച്ച് വ്യതിചലിക്കാം.
ഏതൊക്കെ ബിസിനസുകള്‍
കേബിള്‍ ടിവി നെറ്റ്-വര്‍ക്ക്,റസ്റ്റോറന്റുകള്‍,ക്യാന്‍രീന്‍,ഡിറ്റിപി സെന്റര്‍,സൈബര്‍ കഫേ,ഡേ കെയര്‍ സെന്റര്‍,ലോണ്‍ട്രി,ഡ്രൈ ക്ലീനിംഗ്,ഫോട്ടോസ്റ്റാറ്റ് കട,ടിവി-മൊബൈല്‍ റിപ്പയറിംഗ്,തയ്യല്‍കടകള്‍,കോച്ചിംഗ് സെന്ററുകള്‍,ടൈപ്പിംഗ് സെന്റര്‍,ബ്യൂട്ടിപാര്‍ലര്‍,സലൂണുകള്‍ തുടങ്ങിയവയ്ക്കാണ് ധനസഹായം ലഭിക്കുന്നത്.
ആരംഭിക്കുന്ന സംരംഭത്തില്‍ അപേക്ഷകരായ വനിതകള്‍ക്ക് 51 ശതമാനത്തില്‍ കുറയാത്ത ഉടമസ്ഥാവകാശം വേണം.നിലവിലുള്ളതും പുതിയതുമായ എംഎസ്എംഇ-ചെറുകിട സംരംഭങ്ങള്‍ ആരംഭിച്ച വനിതകള്‍ക്കാണ് വായ്പ യോഗ്യത.കുറഞ്ഞത് 5 ലക്ഷം രൂപയെങ്കിലും നിക്ഷേപമുള്ള സംരംഭത്തിനാണ് വായ്പ ലഭിക്കുക.
പഞ്ചാബ് നാഷണല്‍ ബാങ്കാണ് വനിത സംരംഭകര്‍ക്ക് ധനസഹായം നല്‍കുന്നതിനായി മഹിള ഉദ്യം നിധി പദ്ധതി ആദ്യം ആരംഭിച്ചത്.ഈ പദ്ധതി മിതമായ നിരക്കില്‍ ആകര്‍ഷകമായ പലിശനിരക്കില്‍ വാഗ്ധാനം ചെയ്യുന്ന നിരവധി ബാങ്കുകളുണ്ട്.സംരംഭം ആരംഭിക്കാനായി വനിതാ സംരംഭകര്‍ക്ക് വായ്പ എടുക്കാന്‍ ഈടും ആവശ്യമില്ലെന്നത് ഈ പദ്ധതിയുടെ പ്രധാന ആകര്‍ഷണം തന്നെയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.