- Trending Now:
രാജ്യത്ത് നടപ്പിലാക്കിയിട്ടുള്ള ഏറ്റവും വലിയ നികുതിയാണ് ചരക്ക് സേവന നികുതി.ഉപഭോക്താക്കളിലേക്ക് ഉല്‍പന്നങ്ങളും സേവനങ്ങളും എത്തുന്നതിനിടെ നികുതിക്ക് മേല്‍ നികുതി കൊടുക്കുന്നത് വഴി ഉപഭോക്താവിന് മേല്‍ വന്‍ നികുതിഭാരമാണ് ഉണ്ടായിരുന്നത്. ഏകീകൃത നികുതി നിരക്കായ ജിഎസ്ടി നിലവില്‍ വന്നതോടെ ഈ അവസ്ഥയ്ക്ക് മാറ്റം വന്നു.
ചരക്കുകളുടെയും സേവനങ്ങളുടെയും വിതരണവുമായി ബന്ധപ്പെടുന്നവരുടെ ആകെ മൊത്തം വിറ്റുവരവ് പ്രതിവര്‍ഷം 20 ലക്ഷം രൂപയില്‍ കൂടുതാലാണെങ്കില്‍ ജിഎസ്ടി രജിസ്‌ട്രേഷന്‍ എടുക്കേണ്ടത് നിര്‍ബന്ധമാണ്.ചില പ്രത്യേക സംസ്ഥാനങ്ങളുടെ കാര്യത്തില്‍ 20 ലക്ഷം എന്ന പരിധി 10 ലക്ഷമാക്കി കുറച്ചിട്ടുണ്ട്.
ഇനി താഴെ പറയുന്ന വിതരണക്കാര്‍ക്ക് വിറ്റുവരവ് നോക്കാതെ തന്നെ ജിഎസ്ടി രജിസ്‌ട്രേഷന്‍ നേടേണ്ടതുണ്ട്.
അന്തര്‍ സംസ്ഥാന വിതരണക്കാര്‍,സാധാരണ കച്ചവടക്കാര്‍,റിവേഴ്‌സ് ചാര്‍ജ്ജ് അടിസ്ഥാനത്തില്‍ നികുതി അടയ്‌ക്കേണ്ട സാധനങ്ങള്‍ സ്വീകരിക്കുന്ന വ്യക്തികള്‍,ഇലക്ട്രോണിക് വാണിജ്യ ഓപ്പറേറ്റര്‍മാര്‍,ഇന്ത്യയില്‍ സ്ഥിരമായ ബിസിനസ് സ്ഥാപനമില്ലാത്ത നോണ്‍ റസിഡന്റ് ടാക്‌സ് പെയേഴ്‌സ്,ടിഡിഎസ് ഡിഡ്കടര്‍,നികുതി ചുമത്താവുന്ന ഏജന്റുമാര്‍,ഇന്‍പുട്ട് സര്‍വീസ് ഡിസ്ട്രിബ്യൂട്ടേഴ്‌സ്,ഓണ്‍ലൈന്‍ വിതരണക്കാര്‍,സെക്ഷന്‍ 9(5) പ്രകാരം ജിഎസ്ടി പേയ്‌മെന്റ് ബാധ്യസ്ഥരായി അറിയിപ്പ് ലഭിച്ച ഇകൊമേഴ്‌സ് ഓപ്പറേറ്റര്‍മാര്‍ എന്നിവരൊക്കെ നിര്‍ബന്ധമായും ജിഎസ്ടി രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയിരിക്കണം.
കോമ്പോസിറ്റ് ജിഎസ്ടി റൂള്‍ അല്ലെങ്കില്‍ ജിഎസ്ടി ആക്ട് പ്രകാരം നികുതിയില്‍ നിന്ന് പൂര്‍ണ്ണമായും ഒഴിവാക്കപ്പെട്ട ചരക്കുകളുടെയും സേവനങ്ങളുടെയും വിതരണക്കാര്‍.
കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ മാത്രം വിതരണം ചെയ്യുന്ന കര്‍ഷകര്‍.
ജിഎസ്ടി കൗണ്‍സിലിന്റെ ശുപാര്‍ശകള്‍ അനുസരിച്ച് സര്‍ക്കാര്‍ ഉത്തരവുകളില്‍ നിന്ന് ഒഴിവാക്കപ്പെട്ടവര്‍.എന്നിവരെ ജിഎസ്ടി രജിസ്‌ട്രേഷനില്‍ നിന്ന് പൂര്‍ണമായും ഒഴിവാക്കിയിട്ടുണ്ട്.
ജിഎസ്ടി രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയ വിവിധ ഡീലര്‍മാര്‍ക്കും സേവനദാതാക്കള്‍ക്കും പ്രത്യേക തിരിച്ചറിയല്‍ നമ്പര്‍ ലഭിക്കും ഇത് ജിഎസ്ടി നമ്പര്‍ അഥവ ജിഎസ്ടിഐഎന്‍ എന്നറിയപ്പെടുന്നു.15 അക്ക നമ്പര്‍ ഓരോ നികുതിദായകനും വ്യത്യസ്തമായിരിക്കും.
ഇതില്‍ തന്നെ ആദ്യത്തെ രണ്ട് അക്കങ്ങള്‍ സംസ്ഥാനത്തെ പ്രതിനിധീകരിക്കുന്നു.ഇന്ത്യയിലെ ഓരോ സംസ്ഥാനത്തിനും പ്രത്യേക സ്റ്റേറ്റ് കോഡ് ഉണ്ട്.ജിഎസ്ടി നമ്പറിന്റെ അടുത്ത 10 അക്കങ്ങള്‍ നികുതിദായകന്റെ പാന്‍ അക്കങ്ങള്‍ അടങ്ങിയതാണ്.അടുത്ത രണ്ട് നമ്പറുകള്‍ എന്റിറ്റി കോഡാണ് അതായത് ഒരു സംസ്ഥാനത്തിനുള്ളില്‍ ബിസിനസ് സ്ഥാപനം നടത്തിയ രജിസ്‌ട്രേഷനുകളുടെ എണ്ണത്തെ ഇത് സൂചിപ്പിക്കുന്നു.അവസാനത്തെ നമ്പര്‍ ചെക്ക് കോഡ് എന്നറിയപ്പെടുന്നു.തെറ്റുകള്‍ കണ്ടെത്തുന്നതിന് ഉപയോഗിക്കുന്നതാണ് ഇത്.
ഒരു ജിഎസ്ടി നമ്പര്‍ സംരംഭങ്ങളില്‍ വളരെ പ്രധാനമാണ്.അത് നിങ്ങളെ ചരക്കുകളുടെയോ സേവനങ്ങളുടെയോ വിതരണക്കാരനായി അംഗീകരിക്കുന്നു. സുതാര്യമായ ബിസിനസ്സുകളും റിട്ടേണുകള്‍ ഫയല്‍ ചെയ്യുന്നതും സ്ഥിരമായി നികുതി അടയ്ക്കുന്നതുമായ ബിസിനസുകള്‍ ആയി വിപണിയുടെയും സര്‍ക്കാരിന്റെയും ശ്രദ്ധയില്‍പ്പെടുകയും ചെയ്യുന്നു.
ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റിംഗ് പ്രക്രിയയെ ഒരു ജിഎസ്ടി നമ്പര്‍ ലളിതമാക്കുന്നു. ജിഎസ്ടി ഭരണത്തിന്‍ കീഴില്‍ സ്ഥിരമായ നികുതി അടയ്ക്കല്‍ ഉറപ്പാക്കുന്ന ബിസിനസുകലിലെ വാങ്ങലുകള്‍ക്ക് അവര്‍ നല്‍കുന്ന നികുതിയുടെ ആദായനികുതി വരുമാനം ലഭിക്കും.
അന്തര്‍ സംസ്ഥാന ഇടപാടുകള്‍ നടത്തുന്നതിന് നിങ്ങളുടെ ബിസിനസ്സിനായി രജിസ്റ്റര്‍ ചെയ്ത ജിഎസ്ടി നമ്പറും ജിഎസ്ടി നമ്പറും ഉണ്ടായിരിക്കേണ്ടത് പ്രധാനമാണ്. ഇ-കൊമേഴ്സ് വഴി ഉല്‍പ്പന്നങ്ങള്‍ ഓണ്‍ലൈനില്‍ വില്‍ക്കാനും ജിഎസ്ടി ആവശ്യമാണ്.ജിഎസ്ടി രജിസ്‌ട്രേഷനായി Goods and Services Tax ക്ലിക്ക് ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.