- Trending Now:
ക്രിപ്റ്റോ കറന്‍സിയുമായി ബന്ധപ്പെട്ട അടുത്തിടെ വിലയ രീതിയിലുള്ള വാര്‍ത്തകളാണ് പുറത്തുവരുന്നത്.കേന്ദ്രം അവതരിപ്പിക്കാന്‍ കാത്തിരിക്കുന്ന ക്രിപ്‌റ്റോ ബില്ലിനെ കുറിച്ചുള്ള അഭ്യൂഹങ്ങള്‍ക്കും കുറവില്ല.പക്ഷെ എല്ലാവരും ഒരുപോലെ സമ്മതിക്കുന്ന കാര്യമാണ് ക്രിപ്‌റ്റോയില്‍ നിക്ഷേപം വഴി ഉണ്ടാകാന്‍ സാധ്യതയുളള വന്‍ നേട്ടത്തെ കുറിച്ച്.
ഇന്ത്യയില്‍ തന്നെ ക്രിപ്‌റ്റോ വിപണിയില്‍ നിക്ഷേപം നടത്തുന്നവരുടെ എണ്ണം നാള്‍ക്കു നാള്‍ വര്‍ദ്ധിക്കുകയാണ്.ചുരുങ്ങിയ നാളുകള്‍ കൊണ്ട് ഉയര്‍ന്ന നേട്ടം സമ്മാനിക്കാന്‍ ഡിജിറ്റല്‍ കറന്‍സികള്‍ക്ക് സാധിക്കുമെന്നത് പുതിയ തലമുറയിലെ നിക്ഷേപകരെ ഇതിലേക്ക് ആകര്‍ഷിക്കുന്നു.
സ്വര്‍ണ്ണ നിക്ഷേപത്തിന് ഭീഷണിയായി ക്രിപ്റ്റോ... Read More
ക്രിപ്റ്റോ വ്യാപാരത്തില്‍ അതുപോലെ തന്നെ അപകടസാധ്യതകളും നിലനില്‍ക്കുന്നുണ്ട്.ഒരു നിമിഷം കൊണ്ട് വിപണി താഴേക്ക് കൂപ്പുകുത്താം,അല്ലെങ്കില്‍ അസ്വഭാവികമായ ചാഞ്ചാട്ടം സംഭവിക്കാം.ഉദാഹരണത്തിന് 2021 മെയ് മാസത്തില്‍ ക്രിപ്‌റ്റോ കോയിനുകള്‍ 80 ശതമാനം വരെ താഴേക്ക് പോയത് ഒറ്റ രാത്രി കൊണ്ടായിരുന്നു.
ഓഹരി വിപണിയില്‍ ഓരോ സ്റ്റോക്കും വിശദമായി പഠിക്കാന്‍ കഴിയും. ഇവയുടെ ടെക്നിക്കല്‍ ചാര്‍ട്ടുകളും ഗഹനമായ വിശകലനങ്ങളും നിക്ഷേപകര്‍ക്ക് ലഭ്യമാണ്. എന്നാല്‍ ക്രിപ്റ്റോ വിപണിയില്‍ ഡിജിറ്റല്‍ കറന്‍സികളുടെ കഴിഞ്ഞകാല പ്രകടനത്തെ കുറിച്ച് ആഴത്തില്‍ പഠിക്കാന്‍ അവസരം കുറവാണ്. ക്രിപ്റ്റോ ലോകത്തെ പ്രധാന പോരായ്മയും ഇതുതന്നെ.
ക്രിപ്റ്റോ കറന്‍സി ബില്ല് മന്ത്രിസഭയുടെ അംഗീകാരത്തിന് ?; എന്താണ് ഈ ക്രിപ്റ്റോ ?
... Read More
ക്രിപ്‌റ്റോയില്‍ നിക്ഷേപിക്കുമ്പോള്‍ ഇനി പറയുന്ന കാര്യങ്ങള്‍ ഒന്ന് ശ്രദ്ധിക്കേണ്ടതാണ്.
കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് ചില ക്രിപ്റ്റോ കറന്‍സികള്‍ സമര്‍പ്പിച്ചിട്ടുള്ള റിട്ടേണ്‍ ആരെയും അത്ഭുതപ്പെടുത്തുന്നതാണ്.എന്നാല്‍ ഈ കണക്കുകള്‍ കണ്ട് മതിമറക്കരുത്. നഷ്ടപ്പെട്ടാലും കുഴപ്പമില്ലെന്ന് കരുതുന്ന തുക മാത്രമേ ക്രിപ്റ്റോ വിപണിയില്‍ ഇറക്കാന്‍ പാടുള്ളൂ. ഉയര്‍ന്ന റിസ്‌ക് എടുക്കാന്‍ നിങ്ങള്‍ തയ്യാറാണെങ്കിലും തുടക്കക്കാരനെന്ന നിലയില്‍ ചെറിയ തുക വെച്ച് മാത്രം ക്രിപ്റ്റോ ഇടപാടുകള്‍ നടത്താം.
ക്രിപ്റ്റോ വ്യാപാരം പരിചിതമായതിന് ശേഷം വിവിധ ഡിജിറ്റല്‍ കറന്‍സികളെ കുറിച്ചും അവയുടെ മൂല്യത്തെക്കുറിച്ചും പഠിക്കാം; ബുദ്ധിപൂര്‍വമായ തീരുമാനങ്ങളെടുക്കാം.
ഏതുനിമിഷവും വിപണി അസാധാരണമായി ചാഞ്ചാടാം. നിക്ഷേപകര്‍ ഇതു മനസില്‍ കരുതിയിരിക്കണം.
ക്രിപ്റ്റോ വിപണിയില്‍ നിക്ഷേപത്തിന് യോഗ്യതയില്ലാത്ത ചിലരുണ്ട്...
... Read More
നിലവില്‍ ഇന്ത്യയില്‍ ക്രിപ്റ്റോ ഇടപാടുകള്‍ക്ക് നിയന്ത്രണങ്ങളില്ല. ഇക്കാരണത്താല്‍ ഓരോ ദിവസവും നിരവധി ക്രിപ്റ്റോ പ്ലാറ്റ്ഫോമുകളാണ് അവതരിപ്പിക്കപ്പെടുന്നുണ്ട്. ഈ അവസരത്തില്‍ വിശ്വസനീയമായ പ്ലാറ്റ്ഫോമുകള്‍ വഴി മാത്രമേ ക്രിപ്റ്റോ വ്യാപാരം നടത്താന്‍ പാടുള്ളൂ.
ഇന്ത്യയിലിരുന്നാണ് ക്രിപ്റ്റോ കറന്‍സികള്‍ വാങ്ങുന്നതെങ്കിലും ക്രിപ്റ്റോ വിപണി ലോകം മുഴുവന്‍ പരന്നുകിടക്കുകയാണ്. ആഗോളതലത്തിലുള്ള ചെറിയ സംഭവവികാസം പോലും ക്രിപ്റ്റോ കറന്‍സികളില്‍ വലിയ ചഞ്ചാട്ടം സൃഷ്ടിക്കും.
ക്രിപ്റ്റോ വ്യാപാരത്തില്‍ നിന്നും ലഭിക്കുന്ന വരുമാനത്തിന് നികുതി ബാധകമാണ്. നിലവില്‍ ആദായ നികുതി നിയമത്തില്‍ ക്രിപ്റ്റോ കറന്‍സികളെ പേരെടുത്ത് പരാമര്‍ശിക്കുന്നില്ല. എന്നാല്‍ ഏത് ഉറവിടത്തില്‍ നിന്നുള്ള വരുമാനവും നികുതിക്ക് വിധേയമാണ്.
സോഷ്യല്‍ മീഡിയകളില്‍ 'ക്രിപ്റ്റോ ട്രേഡിങ് ടിപ്പുകള്‍' സജീവമാണ്.ക്രിപ്റ്റോ വിദഗ്ധന്മാര്‍ എന്നവകാശപ്പെടുന്നവര്‍ നിശ്ചിത നിരക്ക് വാങ്ങി ഏതു ക്രിപ്റ്റോ കറന്‍സികളില്‍ നിക്ഷേപം നടത്തണമെന്ന് നിര്‍ദ്ദേശിക്കുന്നതു കാണാം. പലപ്പോഴും തുടക്കക്കാരാണ് ഇവരുടെ വലയില്‍ ചെന്ന് ചാടുക. ഇത്തരക്കാര്‍ പറയുന്നത് കണ്ണുമടച്ച് വിശ്വസിക്കരുത്. ലഭിക്കുന്ന വിവരങ്ങള്‍ ശരിയാണോയെന്ന് വിവിധ മാര്‍ഗങ്ങള്‍ വഴി സ്ഥിരീകരിക്കണം.
ക്രിപ്‌റ്റോയില്‍ നിക്ഷേപിക്കാന്‍ ഇന്ത്യയില്‍ തിരക്ക്; കേന്ദ്ര നിലപാട് എന്താകും ?
... Read More
ക്രിപ്‌റ്റോകളില്‍ തന്നെ ഏറ്റവും മൂല്യമുള്ള ബിറ്റ്‌കോയിനിന്റെ വളര്‍ച്ച കണ്ടാണ് പലരും ഇതിലേക്ക് നിക്ഷേപിക്കാന്‍ ഇറങ്ങുന്നത്.പണം പോലെ അച്ചടിക്കാന്‍ കഴിയില്ലെന്നത് തന്നെയാണ് ബിറ്റ് കോയിന്‍ പോലുള്ള ക്രിപ്‌റ്റോകളുടെ മൂല്യം വര്‍ദ്ധിപ്പിക്കുന്നത്.എന്നാല്‍ അതുപോലെ ഇവ എളുപ്പത്തില്‍ കറന്‍സിയാക്കി മാറ്റാനും സാധിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.