- Trending Now:
എല്ലായിപ്പോഴും സമൂഹത്തില്‍ നിന്ന് ഉയര്‍ന്ന് കേള്‍ക്കാറുള്ള ഒരു ചോദ്യമാണ് 'എതാണ് ഇപ്പോള്‍ സ്‌കോപ്പുള്ള ബിസിനസ്?'എന്ന്.സ്‌കോപ് ഉള്ള ബിസിനസ് എന്നൊന്നില്ല,എല്ലാ ബിസിനസുകള്‍ക്കും നമ്മുടെ കഠിനാധ്വാനത്തിന് അനുസരിച്ച് വിജയമണ്ടാകും എന്നാണ് പലരും ഉത്തരമായി നല്‍കാറുള്ളത്.എന്നാല്‍ എല്ലായിപ്പോഴും സ്‌കോപ്പുള്ള ഒരു ബിസിനസ് നമുക്ക് പരിചയപ്പെട്ടാലോ ?
പുതിയ സ്ഥലത്തേക്ക് നമ്മളൊരു യാത്ര പോകുന്നു അവിടെ നല്ല ഭക്ഷണം എവിടെ കിട്ടും എന്ന് പരിചയക്കാരോടോ,സുഹൃത്തുക്കളോടോ വിളിച്ച് അന്വേഷിക്കാറില്ലെ ? ഇനി ഒരു വിവാഹം നടക്കുമ്പോള്‍ വസ്ത്രം എവിടെ നിന്നെടുത്താല്‍ കൊള്ളാം ? ഭക്ഷണം ആരെ ഏല്‍പ്പിക്കണം ? തുടങ്ങിയ ഒട്ടുമിക്ക കാര്യങ്ങള്‍ക്കും മുന്‍പരിചയമുള്ളവരുടെ അഭിപ്രായങ്ങള്‍ക്ക് കാതോര്‍ക്കാറില്ലെ ? ഒരു ഫോണ്‍ വാങ്ങുമ്പോള്‍ പോലും മുന്‍പ് അതുപയോഗിച്ചവരുടെ ഫീഡ്ബാക്ക് അറിഞ്ഞാല്‍ നമുക്ക് കൂടുതല്‍ വിശ്വാസം കിട്ടും.ചുരുക്കി പറഞ്ഞാല്‍ പണം ചെലവാക്കുന്ന എല്ലാ കാര്യത്തിനും ഒരു ഡബിള്‍ ചെക്കിംഗ് നമുക്ക് പതിവാണ്.
പരസ്യത്തെക്കാളും നമ്മള്‍ ഇത്തരം അഭിപ്രായങ്ങള്‍ക്ക് മുന്‍ഗണന കൊടുക്കുന്നത് എന്ത് കൊണ്ടായിരിക്കാം. പരസ്യങ്ങളെത്രയുണ്ടായാലും പരസ്യത്തില്‍ പറയുന്ന കാര്യങ്ങള്‍ ശരിയല്ല എന്ന ബോധ്യം ആളുകള്‍ക്കുണ്ട് എന്ന് പറയേണ്ടിവരും.കാരണം ലാഭം വര്‍ദ്ധിപ്പിക്കാന്‍ വേണ്ടി ഗുണനിലവാരം കുറഞ്ഞ പല സാധനങ്ങളും പരസ്യത്തിന്റെ മാജിക്കില്‍ വില്‍പ്പന നടത്താന്‍ സ്ഥാപനങ്ങള്‍ തയ്യാറായത് ഉപഭോക്താക്കളെ ചൊടിപ്പിച്ചിട്ടുണ്ട്.ഇതിന്റെ ഫലമായി ബഹുഭൂരിപക്ഷം ആളുകള്‍ക്കും പരസ്യം കണ്ട് ഉത്പന്നത്തെ വിലയിരുത്താന്‍ മടികാണിക്കാറുണ്ട്.അതുപോലെ പിആര്‍ വര്‍ക്കുകളും വേണ്ട പോലെ ഇന്നത്തെ കാലത്ത് ഫലം ചെയ്യുന്നില്ലെന്നത് സത്യമാണ്.
ഏത് ബിസിനസ് ആകട്ടെ മികച്ച നിലവാരത്തില്‍ കൊടുക്കാന്‍ അതായത് പൂര്‍ണമായും ക്വാളിറ്റിയോടെ കൈമാറാന്‍ നിങ്ങള്‍ക്ക് സാധിക്കും എങ്കില്‍ എല്ലാ കാലത്തും നിറഞ്ഞു നില്‍ക്കുന്ന ഒരു ബിസിനസ് ആരംഭിക്കാവുന്നതെയുള്ളു.അതിപ്പോള്‍ ഏത് ബിസിനസോ ആകട്ടെ.
ഭക്ഷണശാലയോ,വസ്ത്ര വില്‍പ്പന ശാലയോ,നിര്‍മ്മാണ യൂണിറ്റോ സംഗതി ഏത് മേഖലയിലാണെങ്കിലും 100 ശതമാനം ഗുണനിലവാരത്തോടെ ഉത്പന്നനം അല്ലെങ്കില്‍ സേവനം നല്‍കാന്‍ ശ്രമിക്കണം എന്ന് മാത്രം.
പ്രോഡക്റ്റ് മാത്രം ക്വാളിറ്റി ഉണ്ടായാല്‍ കാര്യമുണ്ടോ ? ക്വാളിറ്റി എന്ന് പറയുമ്പോള്‍ മിക്കവരും പ്രോഡക്റ്റ് ക്വാളിറ്റിയെക്കുറിച്ച് മാത്രമാണ് സംസാരിക്കാറുള്ളത്. അങ്ങിനെ സംസാരിക്കുമ്പോള്‍ മുകളിലുള്ള ആശയങ്ങള്‍ക്ക് പ്രസക്തിയില്ലതാകും. ക്വാളിറ്റിഎന്നാല്‍ ഫിനാന്‍സ്, മാര്‍ക്കറ്റിംഗ്, സര്‍വീസ് തുടങ്ങി എല്ലാ മേഖലകളും ഉള്‍പെടുന്ന ടോട്ടല്‍ ക്വാളിറ്റി ആണ്.
മികച്ച ഒരു പ്രോഡക്റ്റ് അന്യായ വിലക്ക് വില്‍ക്കുന്നത് ഇവിടെ നമ്മള്‍ പറഞ്ഞ ക്വാളിറ്റിയില്‍ വരില്ല. അതുപോലെ സര്‍വീസ് ക്വാളിറ്റി മോശമായാലും പറ്റില്ല. മികച്ച പ്രോഡക്റ്റ് മികച്ച വിലയില്‍ മികച്ച രീതിയില്‍ നല്‍കുമ്പോള്‍ അത് എല്ലാ കാലത്തും വിജയിക്കുന്ന ഒരു ബിസിനസ് ആയി മാറും. അത് എങ്ങനെ ഉണ്ടാക്കും എന്നതാണ് ഒരു സംരംഭകന്‍ കണ്ടെത്തേണ്ടത്.അതിനായിട്ടാണ് പദ്ധതികള്‍ തയ്യാറാക്കേണ്ടതും പണം നിക്ഷേപിക്കേണ്ടതും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.