Sections

മുഖക്കുരു മാറാനുള്ള മാർഗങ്ങൾ എന്തെല്ലാം?

Tuesday, Sep 05, 2023
Reported By Soumya
Pimples

മുഖക്കുരു ആണിനും പെണ്ണിനും സൗന്ദര്യത്തിന് വെല്ലുവിളി തന്നെയാണ്. രോമകൂപങ്ങളിൽ അമിതമായി ഉണ്ടാകുന്ന സീബവും നിർജീവ കോശങ്ങളടിഞ്ഞ് സീബ ഗ്രന്ധി വികസിക്കുന്നതുമാണ്. ഹോർമോണുകൾ, പ്രധാനമായും ലൈംഗികഹോർമോണുകൾ ആണ് സെബേഷ്യസ് ഗ്രന്ഥികളെ നിയന്ത്രിക്കുന്നത്. ഈ അവസ്ഥയിൽ സാധാരണയായി ഉണ്ടാകുന്ന ബാക്റ്റീരിയൽ ബാധ മുഖക്കുരുവിനൊപ്പം പഴുപ്പിനും കാരണമാകുന്നു. ക്യൂട്ടിബാക്ടീരിയം അക്നെസ് പോലുള്ള രോഗാണുബാധമൂലം മുഖക്കുരു പഴുക്കുകയും അവ ഉണങ്ങിയാലും കലകളും വടുക്കളും അവശേഷിക്കുകയും ചെയ്യുന്നു. ടീനേജിലേക്കു കടക്കുമ്പോഴാണ് മുഖക്കുരു പ്രത്യക്ഷപ്പെട്ട് തുടങ്ങുക. ചിലരിൽ ചെറുപ്രായത്തിൽ തുടങ്ങുകയും മറ്റുചിലരിൽ മുപ്പതുകൾക്ക് ശേഷവും തുടരാറുമുണ്ട്. മുഖക്കുരു സൗന്ദര്യപ്രശ്നം മാത്രമല്ല. അത് ചിലരിൽ വിഷാദം, അപകർഷതാ ബോധം, ആത്മവിശ്വാസക്കുറവ് മുതലായ മാനസിക വിഷമതകൾക്കും കാരണമാകാറുണ്ട്.

ജനിതകമായ കാരണങ്ങൾകൊണ്ടും മുഖക്കുരു ഉണ്ടാകാം. മാതാപിതാക്കളിൽനിന്ന് അടുത്ത തലമുറയിലേക്ക് പകരാൻ സാധ്യതയുണ്ട്. പലപ്പോഴും മുഖകാന്തിക്കുവേണ്ടി പുരട്ടുന്ന ലേപനങ്ങളിൽ സ്റ്റിറോയിഡ് മരുന്നുകൾ അടങ്ങിയിട്ടുണ്ടാവാം. സ്റ്റിറോയിഡ് മരുന്നുകളുടെ പാർശ്വഫലമായി മുഖക്കുരു പ്രത്യക്ഷപ്പെടാറുണ്ട്.

മുഖക്കുരു മാറാനുള്ള ചില മാർഗങ്ങൾ താഴെ കൊടുക്കുന്നു.

  • മുഖക്കുരുവിന്റെ ഏറ്റവും വലിയ ശത്രുവാണ് വെള്ളം. അതുകൊണ്ടുതന്നെ ധാരാളം വെള്ളം കുടിക്കുകയും ചെറു ചൂടുവെള്ളത്തിൽ മുഖം ഇടയ്ക്ക് കഴുകുന്നതും വളരെ നല്ലതാണ്.
  • ആര്യവേപ്പില അരച്ച് മുഖത്തിടാം, 15 മിനിറ്റ് കഴിഞ്ഞ് ചെറുചൂടുവെള്ളത്തിൽ കഴുകികളയാം.
  • നന്നായി 'പഴുത്ത പപ്പായ' അരച്ച് മുഖത്തിട്ട് അരമണിക്കൂറിന് ശേഷം ചൂടുവെള്ളം ഉപയോഗിച്ച് കഴുകിക്കളയുക.
  • മധുര പലഹാരങ്ങൾ, ചോക്ലേറ്റ്, പാൽ, പാലുത്പന്നങ്ങൾ തുടങ്ങിയവ മുഖക്കുരു വർദ്ധിപ്പിക്കും. അതുകൊണ്ട് മുഖക്കുരു കൂടുതലുള്ളവർ ഇവയുടെ ഉപയോഗം പരമാവധി കുറയ്ക്കുക.
  • മുഖത്ത് തേക്കാൻ തിരഞ്ഞെടുക്കുന്ന സൗന്ദര്യ വർധക വസ്തുക്കൾ മികച്ച ബ്രാൻഡുകളുടെ ആണെന്ന് ഉറപ്പ് വരുത്തുക. ഇത്തരം പ്രൊഡക്ടുകൾ മുഖത്തെ രോമകൂപങ്ങളെ മൂടുന്നില്ലെന്ന് ഉറപ്പ് വരുത്തണം.
  • നാരങ്ങാനീരും റോസ് വാട്ടറും ഒരേ അനുപാതത്തിൽ എടുത്ത് മുഖക്കുരു ഉള്ള ഭാഗത്ത് പുരട്ടുക മുഖക്കുരു വേഗത്തിൽ മാറാൻ ഇത് സഹായിക്കും.
  • തൊലികളഞ്ഞ് വെളുത്തുള്ളി എടുത്ത് മുഖക്കുരുവിൽ നേരിട്ട് തടവുക.15 - 20 മിനിറ്റിനു ശേഷം ഇത് കഴുകി കളയുക. മുഖക്കുരു കാരണം ഉണ്ടാകുന്ന ചുവപ്പും, വീക്കവും കുറയ്ക്കാൻ ഇത് സഹായിക്കും.

ഹെൽത്ത് ടിപ്സുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.