Sections

സംരംഭം ആരംഭിക്കാനായി ബാങ്ക് അക്കൗണ്ട് തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെ? 

Tuesday, Nov 09, 2021
Reported By Admin
business account

ഒരു ട്രാന്‍സാക്ഷന്‍ എന്നു പറയുമ്പോള്‍ പണം അക്കൗണ്ടിലേക്ക് വരുന്നതും അക്കൗണ്ടില്‍ നിന്ന് പോകുന്നതും ഉള്‍പ്പെടുന്നു


നമ്മളെല്ലാവരും നിത്യജീവിതത്തില്‍ ബാങ്ക് ഇടപാടുകള്‍ നടത്തുന്നവരാണ്. മുന്‍പത്തെ രീതിയില്‍ നിന്നും വ്യത്യസ്തമായി ഇപ്പോള്‍ ബ്രാഞ്ചില്‍ നേരിട്ട് പോയി കാര്യങ്ങള്‍ നടത്തുക എന്ന രീതിയില്‍ വലിയ മാറ്റമാണ് വന്നിട്ടുള്ളത്. ബാങ്കിന്റെ മിക്ക സേവനങ്ങളും ഓണ്‍ലൈന്‍ വഴി സാധ്യമായതോടെ, എല്ലാവരും ഇത്തരം രീതികള്‍ പിന്തുടരുന്നത് പതിവാണ്. പണം ട്രാന്‍സാക്ഷന്‍ നടത്താന്‍ മാത്രമല്ല, ബാങ്ക് അക്കൗണ്ട് ഓപ്പണ്‍ ചെയ്യാന്‍ വരെ ഇപ്പോള്‍ ബാങ്കില്‍ പോകേണ്ട ആവശ്യമില്ല, ഇത്തരമൊരു സാഹചര്യത്തിലും പലര്‍ക്കും ബാങ്ക് അക്കൗണ്ടുകളില്‍ എന്താണ് സേവിങ്‌സ്, കറണ്ട് അക്കൗണ്ട് എന്നിവ തമ്മിലുള്ള വ്യത്യാസം എന്ന് അറിയുന്നുണ്ടാവില്ല. ബാങ്കിംഗ് ഇടപാടുകള്‍ സംബന്ധിച്ച് സേവിംഗ്‌സ് കറണ്ട് അക്കൗണ്ടുകള്‍ തമ്മിലുള്ള വ്യത്യാസത്തെപ്പറ്റി കൃത്യമായി മനസ്സിലാക്കാം. 

ബാങ്കില്‍ നേരിട്ട് പോകുമ്പോള്‍ മാത്രമല്ല നമ്മള്‍ പണം എടുക്കുന്നതിനു വേണ്ടി ഒരു എടിഎമ്മില്‍ കയറുമ്പോള്‍ പോലും അതില്‍ ആദ്യം ചോദിക്കുന്നത് നിങ്ങള്‍ കറണ്ട് അക്കൗണ്ട് ആണോ സേവിംഗ്‌സ് അക്കൗണ്ട് ആണോ തിരഞ്ഞെടുക്കുന്നത് എന്നായിരിക്കും. രണ്ട് അക്കൗണ്ട് കളെയും വ്യത്യസ്തമാക്കുന്നത് അതിന്റെ ട്രാന്‍സാക്ഷന്‍ രീതികള്‍ തന്നെയാണ്. എന്നാല്‍ ഇവ ഉപയോഗിക്കുന്നത് ഏത് സന്ദര്‍ഭങ്ങളില്‍ ആണ് എന്ന് മനസ്സിലാക്കാം. 

എന്തെല്ലാമാണ് കറണ്ട് സേവിങ്‌സ് അക്കൗണ്ടുകള്‍ തമ്മിലുള്ള പ്രധാന വ്യത്യാസങ്ങള്‍? 

അതായത് നിങ്ങള്‍ക്ക് ഒരു നിശ്ചിത തുക സേവിങ്‌സ് ചെയ്യാന്‍ ഉണ്ട് എങ്കില്‍, അതല്ല എല്ലാമാസവും സാലറിയില്‍ നിന്നും ഒരു നിശ്ചിത തുക സേവ് ചെയ്യണം എന്നുണ്ടെങ്കില്‍ സേവിങ്‌സ് അക്കൗണ്ട് ആണ് തിരഞ്ഞെടുക്കേണ്ടത്. എന്നു മാത്രമല്ല ഇത്തരത്തില്‍ സേവ് ചെയ്ത പൈസ ഒരു അത്യാവശ്യഘട്ടത്തില്‍ വിഡ്രോ ചെയ്യണമെങ്കിലും സേവിങ്‌സ് അക്കൗണ്ട് ആണ് ഉപയോഗിക്കുക. അതായത് പണം സേവ് ചെയ്യേണ്ട അവസരങ്ങളില്‍ ബാങ്ക് നിര്‍ദ്ദേശിക്കുന്നത് സേവിംഗ്‌സ് അക്കൗണ്ടുകളാണ്. 

എന്നാല്‍ നിങ്ങള്‍ ഒരു സംരംഭം അല്ലെങ്കില്‍ കമ്പനി നടത്തുന്ന വ്യക്തിയാണ് എങ്കില്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ കറണ്ട് അക്കൗണ്ട് ആണ് ഉപയോഗപ്പെടുത്തുക. അതായത് അക്കൗണ്ടില്‍ റെഗുലര്‍ ആയി ട്രാന്‍സാക്ഷന്‍ നടത്തപ്പെടുന്നതാണ് കറണ്ട് അക്കൗണ്ടുകള്‍. തുടര്‍ച്ചയായുള്ള ട്രാന്‍സാക്ഷനുകള്‍ നടത്തേണ്ട സന്ദര്‍ഭങ്ങളില്‍ കറണ്ട് അക്കൗണ്ട് ആണ് ഓപ്പണ്‍ ചെയ്യേണ്ടത്. ഒരു കറണ്ട് അക്കൗണ്ട് തിരഞ്ഞെടുക്കുമ്പോള്‍ അതില്‍ വ്യത്യസ്ത രീതിയിലുള്ള ട്രാന്‍സാക്ഷനുകള്‍ ഉണ്ടാകുന്നതാണ്. ഇതിനുള്ള കാരണം പ്രധാനമായും ഒരു ബിസിനസ് നടത്തുന്ന വ്യക്തിയാണ് എങ്കില്‍ അദ്ദേഹത്തിന് കസ്റ്റമര്‍, സപ്ലൈര്‍ എന്നിവിടങ്ങളില്‍നിന്ന് എല്ലാമുള്ള ട്രാന്‍സാക്ഷനുകള്‍ തുടര്‍ച്ചയായി ഉണ്ടാകുന്നതാണ്.
 
കൂടാതെ എടുത്തു പറയേണ്ട മറ്റൊരു കാര്യം ഒരു കറണ്ട് അക്കൗണ്ട് ആണ് തുടങ്ങുന്നത് എങ്കില്‍ അതിന് കാര്യമായ ലാഭം, അല്ലെങ്കില്‍ പലിശ ബാങ്കില്‍ നിന്നും ലഭിക്കുന്നില്ല. എന്നാല്‍ ഒരു സേവിങ്‌സ് അക്കൗണ്ട് ആണ് തിരഞ്ഞെടുക്കുന്നത് എങ്കില്‍ അതിന് ഒരു നിശ്ചിത തുക പലിശയായി ലഭിക്കുന്നതാണ്. ചില ബാങ്കുകള്‍ ചില പ്രത്യേക രീതിയിലുള്ള കറണ്ട് അക്കൗണ്ടുകള്‍ക്ക് ഇപ്പോള്‍ ചെറിയ രീതിയിലുള്ള പലിശ നല്‍കുന്നുണ്ട്. ഒരു സേവിങ്‌സ് അക്കൗണ്ടില്‍ നടത്തപ്പെടുന്ന ട്രാന്‍സാക്ഷനുകള്‍ക്ക് നിശ്ചിത പരിധി നല്‍കിയിട്ടുണ്ട്. 

ഒരു ട്രാന്‍സാക്ഷന്‍ എന്നു പറയുമ്പോള്‍ പണം അക്കൗണ്ടിലേക്ക് വരുന്നതും അക്കൗണ്ടില്‍ നിന്ന് പോകുന്നതും ഉള്‍പ്പെടുന്നു. എന്നാല്‍ റെഗുലര്‍ ആയി ട്രാന്‍സാക്ഷന്‍ നടത്തേണ്ടി വരുന്നതിനാല്‍ തന്നെ ഒരു കറണ്ട് അക്കൗണ്ടിന് ട്രാന്‍സാക്ഷന്‍ പരിധി നിശ്ചയിച്ചിട്ടില്ല. ഈ കാരണങ്ങള്‍ കൊണ്ട് ഒക്കെ തന്നെ ഒരു സേവിങ്‌സ് അക്കൗണ്ടില്‍ ബാങ്ക് നിശ്ചയിച്ച പരിധിക്ക് മുകളില്‍ ട്രാന്‍സാക്ഷന്‍ നടത്തിയാല്‍ ഒരു നിശ്ചിത തുക ട്രാന്‍സാക്ഷന്‍ ഫീ ആയി നല്‍കേണ്ടിവരും. 

ഒരു സേവിങ്‌സ് അക്കൗണ്ടില്‍ ഉണ്ടായിരിക്കേണ്ട മിനിമം ബാലന്‍സ് എപ്പോഴും ഒരു കറണ്ട് അക്കൗണ്ടിനു ആവശ്യം ഉള്ളതിനേക്കാള്‍ കുറവായിരിക്കും. എന്നാല്‍ ഒരു സേവിങ്‌സ് അക്കൗണ്ടില്‍ നിങ്ങള്‍ക്ക് പലിശ ലഭിക്കുന്നതു കൊണ്ടുതന്നെ ടാക്‌സ് നല്‍കേണ്ടതുണ്ട്. ഒരു കറണ്ട് അക്കൗണ്ടില്‍ ടാക്‌സ് നല്‍കേണ്ടി വരുന്നില്ല. കാരണം അതില്‍ പലിശ ലഭിക്കുന്നില്ല. ഒരു കറണ്ട് അക്കൗണ്ടില്‍ വ്യത്യസ്ത രീതിയിലുള്ള ട്രാന്‍സാക്ഷനുകള്‍ നടക്കുന്നതുകൊണ്ട് തന്നെ പ്രോഫിറ്റ്,ലോസ് എന്നിവ കൃത്യമായി അറിയുന്നതിന് ഇത്തരം അക്കൗണ്ട് സഹായിക്കുന്നു. കറന്റ് അക്കൗണ്ടിന് അതുകൊണ്ടുതന്നെ വളരെയധികം പ്രാധാന്യമുണ്ട്. 

ഒരു കറണ്ട് അക്കൗണ്ട് ബിസിനസ് സംരംഭങ്ങളുടെ പേരില്‍ മാത്രമല്ല, ഒരാളുടെ പേരില്‍ മാത്രമായും ഇന്‍ഡിവിജ്വല്‍ ആയി ഓപ്പണ്‍ ചെയ്യാന്‍ സാധിക്കുന്നതാണ്. എന്നാല്‍ ആ വ്യക്തി എന്തിനുവേണ്ടി അക്കൗണ്ട് ഓപ്പണ്‍ ചെയ്യുന്നു എന്നതിനെ അനുസരിച്ചാണ് കറണ്ട് അക്കൗണ്ട് പ്രൊവൈഡ് ചെയ്യുക. അതായത് റെഗുലര്‍ ആയി ട്രാന്‍സാക്ഷന്‍ ലഭിക്കുന്ന സാഹചര്യത്തില്‍ ഒരു വ്യക്തിക്ക് ഇന്‍ഡിവിജ്വല്‍ കറണ്ട് അക്കൗണ്ട് ഓപ്പണ്‍ ചെയ്യാന്‍ സാധിക്കുന്നതാണ്. കൂടാതെ തുടര്‍ച്ചയായി ട്രാന്‍സാക്ഷനുകള്‍ ആവശ്യമായി വരുന്ന ഡോക്ടര്‍,ലോയര്‍, ആര്‍ക്കിടെക്റ്റ് എന്നിങ്ങിനെ പ്രൊഫഷണല്‍ ജോലി ചെയ്യുന്നവര്‍ക്കും കറണ്ട് അക്കൗണ്ട് എടുക്കുന്നതാണ് നല്ലത്. 

ബിസിനസ് ഉള്ള ഒരു വ്യക്തിക്ക് എന്തുകൊണ്ടാണ് കറണ്ട് അക്കൗണ്ട് ആവശ്യമായി വരുന്നത്? 

അതായത് ബിസിനസിന്റെ വലിപ്പമനുസരിച്ച് കൃത്യമായി പ്രോഫിറ്റ്, ലോസ് എന്നിവ കണക്കാക്കുന്നതിന് കറണ്ട് അക്കൗണ്ട് വളരെയധികം ഉപകാരപ്രദമാണ്. കാരണം കണക്കുകള്‍ കൃത്യമായി സൂക്ഷിക്കുന്നതിന് കറണ്ട് അക്കൗണ്ട് സഹായിക്കുന്നു. നിങ്ങള്‍ക്ക് മറ്റെന്തെങ്കിലും ജോലി ഉണ്ട് എങ്കില്‍ അതില്‍നിന്നും കണക്കുകള്‍ വേര്‍തിരിച്ച് ബിസിനസ് സംബന്ധമായ കാര്യങ്ങള്‍ നോക്കുന്നതിന് എപ്പോഴും കറണ്ട് അക്കൗണ്ട് ആണ് ഉപകാരപ്പെടുക. ഇനി നിങ്ങള്‍ ഒറ്റക്കാണ് ഒരു ബിസിനസ് നടത്തുന്നത് എങ്കിലും ഒരു സേവിങ്ങ്‌സ് അക്കൗണ്ട് ഉപയോഗിച്ച് അത് മാനേജ് ചെയ്യാന്‍ സാധിക്കും, എന്നാല്‍ ഫലവത്തായ രീതിയില്‍ കൃത്യമായി കണക്കുകള്‍ ലഭിക്കണമെങ്കില്‍ കറണ്ട് അക്കൗണ്ട് തന്നെയാണ് അഭികാമ്യം.

 കറണ്ട് അക്കൗണ്ടിലുള്ള മറ്റൊരു പ്രത്യേകതയാണ് ഓവര്‍ ഡ്രാഫ്റ്റ് ഫെസിലിറ്റി. അതായത് നിങ്ങളുടെ അക്കൗണ്ടില്‍ പണമില്ലാത്ത ഒരു അവസ്ഥ വന്നാലും ബാങ്ക് ലോണ്‍ എന്ന രീതിയില്‍ ഓവര്‍ ഡ്രാഫ്റ്റ് ആയി പണം നല്‍കുന്നതാണ്. എന്നാല്‍ ബാങ്ക് ഇതിന് ഒരു നിശ്ചിത തുക പലിശ ഈടാക്കുന്നതാണ്. അതായത് ഓവര്‍ ഡ്രാഫ്റ്റ് ഫെസിലിറ്റി ഉപയോഗപ്പെടുത്താന്‍ സാധിച്ചാല്‍ അക്കൗണ്ടില്‍ ലഭിച്ചിട്ടുള്ള ചെക്ക് മാറുന്നതിന് സമയം എടുത്താലും അത് മറ്റേതെങ്കിലും സപ്ലൈറില്‍ നിന്നും എടുത്ത് ബാങ്ക് ബാലന്‍സ് ചെയ്യുന്നതാണ്. കൂടാതെ കറണ്ട് അക്കൗണ്ടില്‍ നിന്നും ഒരുപാട് ഡിമാന്‍ഡ് ഡ്രാഫ്റ്റ് ഉപയോഗിക്കാനായി സാധിക്കും.

കറണ്ട് അക്കൗണ്ടില്‍ ട്രാന്‍സാക്ഷന്‍ എണ്ണത്തിനും പരിധി നിശ്ചയിച്ചിട്ടില്ല. ഈ കാരണങ്ങള്‍ കൊണ്ടൊക്കെ തന്നെ ഒരു ബിസിനസ് ചെയ്യുന്ന വ്യക്തിക്ക് തീര്‍ച്ചയായും കറണ്ട് അക്കൗണ്ട് ഓപ്പണ്‍ ചെയ്യുന്നതാണ് നല്ലത്. ഒരു ബാങ്ക് അക്കൗണ്ട് ഓപ്പണ്‍ ചെയ്യുന്നതിന് മുന്‍പായി നിങ്ങളുടെ ആവശ്യം അറിഞ്ഞ് മുകളില്‍ പറഞ്ഞതില്‍ ഏതാണോ അനുയോജ്യം അത് തിരഞ്ഞെടുക്കാനായി ശ്രദ്ധിക്കുക. 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.