Sections

സെയിൽസ് രംഗത്ത് പ്രവർത്തിക്കുന്നവരുടെ സമയം അപഹരിക്കുന്ന സംഗതികളെന്തെല്ലാം?

Sunday, Sep 10, 2023
Reported By Soumya
Sales Tips

സെയിൽസ് രംഗത്ത് പ്രവർത്തിക്കുന്ന ആളുകൾക്ക് സമയത്തെ നിയന്ത്രിക്കാനുള്ള, കഴിവ് ഉണ്ടായിരിക്കണം. സമയമൊരിക്കലും നിങ്ങൾക്ക് വേണ്ടി കാത്തു നിൽക്കുകയില്ല. സമയത്തെ വളരെ ഭംഗിയായി കൈകാര്യം ചെയ്യണം. എല്ലാവർക്കും ഒരു ദിവസം 24 മണിക്കൂറേയുള്ളൂ അതുപോലെ തന്നെയാണ് സെയിൽ രംഗത്ത് പ്രവർത്തിക്കുന്നവർക്ക്. അതുകൊണ്ട് തന്നെ സമയത്തിന്റെ പ്രാധാന്യം മനസ്സിലാക്കി വളരെ സമർത്ഥമായി കൈകാര്യം ചെയ്യാൻ പഠിച്ചിരിക്കണം. ഈ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് സമയം നഷ്ടപ്പെടുത്തുന്ന ചില കാര്യങ്ങളെക്കുറിച്ചാണ് ഇന്ന് സംസാരിക്കുന്നത്.

സോഷ്യൽ മീഡിയ

സെയിൽസ് രംഗത്ത് പ്രവർത്തിക്കുന്നവർക്ക് വാട്സ്ആപ്പ് സ്ഥിരം ഉപയോഗിക്കേണ്ടി വരുന്ന കാര്യമാണ്. പക്ഷേ ഇതിനിടയ്ക്ക് സോഷ്യൽ മീഡിയയിൽ കയറി ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് പോലുള്ള സമയം കൊല്ലികളിലേക്ക് പോവുകയാണെങ്കിൽ നിങ്ങൾ അറിയാതെ തന്നെ സമയം നഷ്ടപ്പെടും. മിക്കവാറും കസ്റ്റമേഴ്സിന്റെ അപ്പോയിൻമെന്റ് എടുത്തിട്ട് ആയിരിക്കും നിങ്ങൾ പോകുന്നത്. ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം പോലുള്ള സോഷ്യൽ മീഡിയകളിൽ കയറുമ്പോൾ സമയം പോവുകയും കസ്റ്റമേഴ്സിനെ കാണാൻ പോകുന്ന കാര്യം നിങ്ങൾ മറന്നു പോവുകയും ചെയ്തേക്കാം. അതുകൊണ്ട് സോഷ്യൽ മീഡിയ ഉപയോഗിക്കുമ്പോൾ വളരെ ശ്രദ്ധിച്ച് കൈകാര്യം ചെയ്യുക.

അനാവശ്യ ചർച്ചകൾ നടത്തുക

ഒരു കസ്റ്റമറിനെ കാണുന്ന സമയത്ത് അനാവശ്യ ചർച്ചകൾ നടത്തി സമയം പാഴാക്കാതിരിക്കുക. കൂടുതൽ കസ്റ്റമേഴ്സിനെ കാണുമ്പോഴാണ് കൂടുതൽ സെയിൽസ് വർദ്ധിപ്പിക്കാൻ സാധിക്കുക. അതുകൊണ്ട് തന്നെ ഒരു കസ്റ്റമറിനെ കാണാൻ പോയിട്ട് അവിടെത്തന്നെ ചുറ്റി നിന്നും അവരോട് മറ്റ് കാര്യങ്ങളൊക്കെ പറഞ്ഞു കമ്പനിയായി കറങ്ങി നിൽക്കാൻ ഒരിക്കലും ശ്രമിക്കരുത്. എന്താണ് നിങ്ങളുടെ ലക്ഷ്യം അതിനു വേണ്ടി പോവുക അതിനുവേണ്ടിയുള്ള ഒരു റാപ്പോ കസ്റ്റമറുമായി ഉണ്ടാക്കുക അതിൽ കഴിഞ്ഞ അനാവശ്യമായി സമയം അവിടെ പാഴാക്കരുത്.

തയ്യാറെടുപ്പില്ലാതെ പോവുക

ഒരു കസ്റ്റമറിനെ കാണാൻ പോകുമ്പോൾ അയാൾക്ക് കൊടുക്കേണ്ട എല്ലാ മെറ്റീരിയൽസും കയ്യിൽ കരുതി വേണം പോകാൻ. ചിലപ്പോൾ കൊടുക്കാനുള്ള മെറ്റീരിയൽസിന്റെ അഭാവം കാരണം വീണ്ടും നിങ്ങൾക്ക് തിരിച്ചുപോയി അത് എടുത്തോണ്ട് വരേണ്ടി വരും.

ശരിയായ കസ്റ്റമറിനെ കണ്ടെത്തുക

അനാവശ്യമായി ചില ആളുകളുടെ മുന്നിൽ പോയി സെയിൽസ് സംസാരിച്ച് നിങ്ങളുടെ സമയം പാഴാക്കാതിരിക്കുക. ശരിയായ കസ്റ്റമറിനെ കണ്ടുപിടിക്കുന്നതിനുള്ള ടെക്നിക്കുകൾ ഇതിനു മുന്നേ ചർച്ച ചെയ്തിട്ടുണ്ട്. ആ കാര്യങ്ങൾ നോക്കി സമയം പാഴാക്കാതെ യഥാർത്ഥ കസ്റ്റമറിനെ കണ്ടുപിടിക്കുക.

സ്വയം മാറി നിൽക്കുക

സമയത്തെ നഷ്ടപ്പെടുത്തുന്ന ചില പരിപാടികളിൽ നിന്നും, ആൾക്കാരിൽ നിന്നും സ്വയം തിരിച്ചറിഞ്ഞ് മാറി നിൽക്കുക. അവരിൽനിന്ന് അകലം പാലിക്കുക. TO DO list പോലെ വ്യക്തമായ പ്ലാനിങ് നടത്തി മാത്രം കാര്യങ്ങൾ ചെയ്യുക.



സെയിൽസിനെക്കുറിച്ചുള്ള ടിപ്പുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.