- Trending Now:
വിവിധ സ്ഥാപനങ്ങള്‍ തങ്ങളുടെ ഫ്രാഞ്ചൈസി തുടങ്ങാന്‍ താല്‍പര്യമുള്ളവരുടെ അപേക്ഷകള്‍ ശ്രമിക്കാറുണ്ട്.നമുക്ക് ഏറ്റവും അടുത്ത് അറിയാവുന്നത് ഒരു പക്ഷെ മില്‍മ ഫ്രാഞ്ചൈസികള്‍ ആകും.ശരിക്കും ഫ്രാഞ്ചൈസി ബിസിനസ് വലിയ ലാഭകരമായ ഒരു നീക്കം തന്നെയാണ്.എങ്ങനെയെന്നല്ലേ?
ഒരു മികച്ച കമ്പനിയുടെ ഫ്രാഞ്ചൈസി ലഭിക്കുമെങ്കില്‍ സ്വയം ബോസായി മാറാന്‍ കഴിയുന്ന വമ്പന്‍ അവസരമായി വിദഗ്ധര്‍ ഫ്രാഞ്ചൈസി സംരംഭങ്ങളെ കാണുന്നു.അതുകൊണ്ട് തന്നെ വളരെ ആലോചിച്ച് കൃത്യമായ തീരുമാനത്തോടെയാകണം ഒരു ഫ്രാഞ്ചൈസറെ കണ്ടെത്തേണ്ടത്.
വിദഗ്ധ തൊഴിലാളികളുളള പെട്ടെന്ന് പരിഹാരം കണ്ടെത്താന്‍ കഴിയുന്ന ജീവനക്കാരുടെ വലിയ സാന്നിധ്യമുള്ള കമ്പനിയെ വേണം തെരഞ്ഞെടുക്കാന്‍.അതും പോരാഞ്ഞ് നിങ്ങളുടെ ചെലവിനുള്ളില്‍ നിന്ന് വേണ്ട സമയങ്ങളില്‍ കമ്പനി ജീവനക്കാരുടെ സേവനം ലഭിക്കുമോ എന്നതും ഉറപ്പിക്കണം.
നിയമപരമായ നിയന്ത്രണങ്ങള്‍, ഡോക്യുമെന്റ് ലൈസന്‍സുകള്‍ തുടങ്ങിയ കാര്യങ്ങള്‍ പരിഹരിക്കുന്നതിന് ഒരു മികച്ച പ്രൊഫഷണല്‍ നിയമകാര്യ വിഭാഗം തെരഞ്ഞെടുക്കുന്ന് കമ്പനിക്കും അത്യാവശ്യമാണ്. ഷോപ് & എസ്റ്റാബ്ലിഷ്മെന്റ് ലൈസന്‍സ്, ലൈസന്‍സ് ഡോക്യുമെന്റേഷന്‍, മറ്റ് നിയമവശങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ ഗവണ്‍മെന്റുമായും മറ്റും ഡീല്‍ ചെയ്തുളള പരിചയമുള്ള ലീഗല്‍ ടീമുകള്‍ പ്രവര്‍ത്തിക്കുന്നതാണോ കമ്പനിയെന്ന് സ്വകാര്യമായ ഒരു അന്വേഷണത്തിലൂടെ ഉറപ്പിക്കുക.
മാര്‍ക്കറ്റിംഗ്, സെയ്ല്‍സ് വിഭാഗങ്ങളിലെല്ലാം സാങ്കേതികവിദ്യയുടെ സേവനം ഫ്രാഞ്ചൈസര്‍ പരമാവധി ഉപയോഗപ്പെടുത്തുന്നുണ്ടോയെന്ന് അന്വേഷിക്കുക.
ഉപഭോക്താക്കളെ കുറിച്ചും അവരുടെ മാറുന്ന അഭിരുചികളെകുറിച്ചും, ചെലവഴിക്കല്‍ രീതിയെ കുറിച്ചുമെല്ലാം കൃത്യതയാര്‍ന്ന വിവരങ്ങള്‍ കൈമാറാന്‍കരുത്തുള്ള സോഷ്യല്‍മീഡിയ ടീമിന്റെ സാന്നിധ്യമുണ്ടെങ്കില്‍ അത് അധിക ഗുണം കമ്പനിക്കും ഫ്രാഞ്ചൈസികള്‍ക്കും നല്‍കും.സോഫ്റ്റ്വെയര്‍, സുരക്ഷാസംവിധാനങ്ങള്‍ തുടങ്ങിയവയെല്ലാം ഫ്രാഞ്ചൈസര്‍ക്കു ണ്ടോയെന്നും അത് നിങ്ങള്‍ക്ക് താങ്ങാവുന്ന വിലയ്ക്ക് അവരില്‍ നിന്ന് ലഭ്യമാണോയെന്നതും തിരക്കുക.
ആദായം നേടാന്‍ പോസ്റ്റ് ഓഫീസ് അവസരമൊരുക്കുന്നു; ഫ്രാഞ്ചൈസി തുടങ്ങുവല്ലെ ?
... Read More
ഫ്രാഞ്ചൈസി ഏതാണെന്ന് ഉറപ്പിച്ചാല്‍ പിന്നെ പണം കണ്ടൈത്താന്‍ പല വഴികളുണ്ട്.അതില്‍ തന്നെ
നിങ്ങളുടെ വീടോ മറ്റ് കൊമേഴ്സ്യല്‍ പ്രോപ്പര്‍ട്ടിയോ സെക്യൂരിറ്റിയായി നല്‍കി ഫ്രാഞ്ചൈസി തുടങ്ങുന്നതിനായി 50-65 ശതമാനം വരെ തുക സംഘടിപ്പിക്കാവുന്നതാണ്.അതല്ലെങ്കില്‍ ഉപഭോക്താക്കളുടെ സിബില്‍ സ്‌കോറും ചുറ്റുപാടും അന്വേഷിച്ച് അഞ്ച് ലക്ഷം മുതല്‍ 50 ലക്ഷം രൂപ വരെ വേണ്ടത്ര ഡോക്യുമെന്റുകളോ സെക്യൂരിറ്റിയോ ഇല്ലാതെ ചില ബാങ്കുകള്‍ നല്‍കാറുണ്ട്. പലിശ നിരക്ക് ഉയര്‍ന്ന ന്നിരിക്കും.
പണം കണ്ടെത്തി ഫ്രാഞ്ചൈസി തുറക്കും മുന്‍പ് ആദ്യഘട്ടത്തില്‍ തിരിച്ചറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട കാര്യം.നിങ്ങള്‍ തെരഞ്ഞെടുത്ത് കമ്പനി പണത്തിനൊപ്പം മികച്ച ആത്മവിശ്വാസവും പാഷനോടും കൂടിയാണോ ഉടമ കൈകാര്യം ചെയ്യുന്നത്.കാരണം കമ്മീഷന്‍ വ്യവസ്ഥില്‍ ആണ് ഫ്രാഞ്ചൈസികള്‍ പ്രവര്‍ത്തിക്കുന്നതെങ്കിലും കമ്പനിയ്ക്ക് ഉണ്ടാകുന്ന കയറ്റിറക്കങ്ങള്‍ നിങ്ങളെയും സാരമായി ബാധിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.