- Trending Now:
ബാങ്കുകള്‍ ലോണുകള്‍ നല്‍കുന്നത് ചെയ്യാന്‍ പോകുന്ന ബിസിനസിനെകുറിച്ച് നമ്മള്‍ എത്രത്തോളം മനസിലാക്കിയിട്ടുണ്ട് എന്നതിന്റെ അടിസ്ഥാനത്തിലാണ്
ബിസിനസ് ചെയ്യാന്‍ മതിയായ പണം കയ്യില്‍ ഇല്ലാത്തവര്‍ പ്രധാനമായും ആശ്രയിക്കുന്നത് ബാങ്ക് വായ്പകളെയാണ്. നമ്മുക്ക് ആവശ്യമായ ധനസഹായം ബാങ്കില്‍ നിന്ന് ലഭിക്കാനായി മികച്ച രീതിയിലുള്ള ഒരു പ്രൊജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കേണ്ടത് അനിവാര്യമാണ്. സംരംഭകന്‍ ഒരു ബിസിനസ് ഇത്രയും ലാഭത്തോടെ ഒരു സ്ഥലത്ത് ആരംഭിക്കാന്‍ പോകുകയാണ് എന്നതാണ് ഒരു പ്രൊജക്ട് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കേണ്ടത്. വായ്പ എടുക്കുന്നതിനായി ബിസിനസ്് പ്രൊജക്ട് റിപ്പോര്‍ട്ടില്‍ വേണ്ട പ്രധാനപ്പെട്ട 10 വിവരങ്ങള്‍ ഇതാ.
1. പ്രൊജക്ടിനെ കുറിച്ചുള്ള ആമുഖം- എന്താണ് നിങ്ങള്‍ തുടങ്ങാന്‍ പോകുന്ന ബിസിനസ് എന്നതിനെ കുറിച്ചുള്ള ഒരു ഏകദേശ വിവരണം
2. സംരംഭകന്റെ ബയോഡാറ്റ- സംരംഭകന്റെ പേര്, പ്രായം, സ്ഥിര വിലാസം, യോഗ്യത, പ്രവൃത്തി പരിചയം തുടങ്ങിയ സംരംഭകനെ കുറിച്ചുള്ള വിവരങ്ങള്‍.
3. നിര്‍മ്മിക്കുന്ന ഉല്‍പന്നത്തിന്റെ വിവരങ്ങള്‍- ഉല്‍പന്നം ഏതാണ്, ഏതൊക്കെ രീതിയിലാണ് നിര്‍മ്മിക്കുന്നത്, എത്രത്തോളം ഉല്‍പന്നങ്ങള്‍ നിര്‍മ്മിക്കും തുടങ്ങിയ വിവരങ്ങള്‍.
4.സ്ഥലം ഏതാണ്- ഏത് സ്ഥലത്താണ് ബിസിനസ് ആരംഭിക്കുന്നത്, സ്ഥലത്തിന്റെ വിവരങ്ങള്‍, ആ സ്ഥലം തിരഞ്ഞെടുത്തതിന്റെ ഗുണങ്ങള്‍ എന്തൊക്കെയാണ് എന്നിവ.
5.സ്ഥലത്തിന്റെയും കെട്ടിടത്തിന്റെയും വിവരങ്ങള്‍- എത്ര സെന്റ് സ്ഥലമാണ്, എത്ര സ്‌ക്വയര്‍ഫീറ്റിലാണ് കെട്ടിടം നിര്‍മ്മിക്കുന്നത്, സ്വന്തം സ്ഥലത്താണോ വാടകയ്‌ക്കെടുക്കുകയാണോ തുടങ്ങിയവ.
6. മെഷനറി വിവരങ്ങള്‍- ഒരു പ്രൊജക്ടിന്റെ എസ്റ്റിമേറ്റ് എടുക്കുമ്പോള്‍ ആദ്യം കണക്കാക്കേണ്ടത് എത്രത്തോളം കപ്പാസിറ്റിയിലുള്ള ഉല്‍പ്പന്നങ്ങളാണ് നിര്‍മ്മിക്കാന്‍ പോകുന്നത് എന്നതാണ്. അത് അനുസരിച്ചുള്ള ക്വട്ടേഷന്‍ രണ്ടോ മൂന്നോ സ്ഥാപനങ്ങളില്‍ നിന്ന് വാങ്ങണം. മെഷനറി വിവരങ്ങള്‍ വിശകലനം ചെയ്യുമ്പോള്‍ അതിന്റെ ഔട്ട്പുട്ട് കപ്പാസിറ്റി എത്രയാണെന്ന് മനസിലാകും. അത് അനുസരിച്ചാണ് പ്രൊജക്ട് റിപ്പോര്‍ട്ടിന്റെ സാമ്പത്തിക കണക്ക് എല്ലാം വിശകലനം ചെയ്യുന്നത്.
7.സംരംഭം തുടങ്ങാനുള്ള തുകയും പ്രവര്‍ത്തന മൂലധനവും- പ്രവര്‍ത്തന മൂലധനം മനസിലാക്കണമെന്നത് പ്രധാനപ്പെട്ട ഒന്നാണ്. ഒരു ഘട്ടത്തില്‍ ഉല്പന്നം നിര്‍മ്മിക്കാനാവശ്യമായി വരുന്ന തുകയാണ് പ്രവര്‍ത്തന മൂലധനം.
8. പ്രൊജക്ട് തുക കണ്ടെത്തുന്ന വിധം- എങ്ങനെയാണ് പ്രൊജക്ട് തുക കണ്ടെത്തുന്നത് എന്നതാണ് പ്രൊജക്ട് റിപ്പോര്‍ട്ടിന്റെ അടുത്ത ഘട്ടമായി വരേണ്ടത്. പ്രൊജക്ട് തുകയില്‍ എത്ര തുക വായ്പ എടുക്കണം തുടങ്ങിയ വിവരങ്ങള്‍.
9. പ്രൊഡക്ട് കപ്പാസിറ്റിയും കോസ്റ്റ് അനാലിസിസും- കപ്പാസിറ്റി അനുസരിച്ചത് ഒരു വര്‍ഷത്തെ പ്രൊഡക്ട് ഇത്രയാണ്, അത് വിറ്റാല്‍ മാര്‍ക്കറ്റില്‍ കിട്ടുന്ന വിലയെത്രയാണ് തുടങ്ങിയ വിവരങ്ങള്‍ വച്ച് പ്രൊഡക്ട് കോസ്റ്റ് കണക്കാക്കണം. അവ തമ്മിലുള്ള വ്യത്യാസം താരതമ്യം ചെയ്ത് എത്ര ഗ്രോസ് പ്രോഫിറ്റ് കിട്ടുമെന്ന് കണക്കാക്കണം.
10. നെറ്റ് പ്രോഫിറ്റ് എത്രയെന്ന് ഏകദേശ കണക്ക്- ഗ്രോസ് പ്രോഫിറ്റില്‍ നിന്ന് പലിശയും ചെലവുമെല്ലാം കിഴിച്ച് എത്ര നെറ്റ് പ്രോഫിറ്റ് കിട്ടുമെന്ന് കണക്കാക്കണം.
ഇത്രയും വിവരങ്ങള്‍ ഉള്‍പ്പെടുത്തി കഴിഞ്ഞാല്‍ ചെറിയ ഒരു പ്രൊജക്ട് റിപ്പോര്‍ട്ടിന്റെ ഏറെകുറെ രൂപമാകും. ബിസിനസിന്റെ രീതികള്‍ അനുസരിച്ച് പ്രൊജക്ട് റിപ്പോര്‍ട്ടിലെ വിവരങ്ങളില്‍ മാറ്റങ്ങള്‍ സംഭവിക്കാം. ബാങ്കുകള്‍ ലോണുകള്‍ നല്‍കുന്നത് ചെയ്യാന്‍ പോകുന്ന ബിസിനസിനെകുറിച്ച് നമ്മള്‍ എത്രത്തോളം മനസിലാക്കിയിട്ടുണ്ട് എന്നതിന്റെ അടിസ്ഥാനത്തിലാണ്. അതിനാല്‍ വായ്പകള്‍ക്കായി ബാങ്കിനെ സമീപിക്കുന്നതിന് മുന്‍പായി ഒരു പ്രൊജക്ട് റിപ്പോര്‍ട്ട് നിര്‍മ്മിക്കാനും കാലഘട്ടത്തിനനുസരിച്ചുള്ള മാറ്റങ്ങള്‍ അതില്‍ വരുത്താനും ശ്രദ്ധിക്കണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.