Sections

മാറ്റത്തിനനുസരിച്ച് ട്രെന്‍ഡിംഗും ലാഭകരവുമായ ബിസിനസ് ആരംഭിക്കാം

Tuesday, Nov 16, 2021
Reported By Aswathi Nurichan
foil box

ഇന്നത്തെ ലോകത്ത് പാക്കേജിംഗ് ബ്രാന്‍ഡ് പ്രമോഷന്റെ അവിഭാജ്യ ഘടകമായി മാറിയിരിക്കുന്നു

 

കോവിഡിനെ തുടര്‍ന്നാണ് കേരളത്തില്‍ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറികള്‍ വിപുലമായത്. അതിന് ശേഷം ഭക്ഷണശാലകളില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ഒന്നാണ് അലൂമിനിയം ഫോയില്‍. നിലവില്‍ അലൂമിനിയം ഫോയില്‍ ബിസിനസ്സിന് കേരളത്തിന് മികച്ച വിപണിയാണുള്ളത്. അലൂമിനിയം ഫോയില്‍ നിര്‍മ്മാണം ഏറ്റവും ട്രെന്‍ഡിംഗും ലാഭകരവുമായ ബിസിനസ്സാണ്. കാരണം മിക്ക സംസ്ഥാനങ്ങളും പ്ലാസ്റ്റിക് ബാഗുകള്‍ നിരോധിച്ചിരിക്കുകയാണ്.

ഇന്നത്തെ ലോകത്ത് പാക്കേജിംഗ് ബ്രാന്‍ഡ് പ്രമോഷന്റെ അവിഭാജ്യ ഘടകമായി മാറിയിരിക്കുന്നു. ഇന്നത്തെ വേഗതയേറിയ ജീവിതശൈലി കാരണം, ഉപഭോക്താക്കള്‍ക്ക് ഇത്തരത്തിലുള്ള പാക്കേജിംഗിന് പ്രിയമേറുകയാണ്. ഭക്ഷണം, പാനീയങ്ങള്‍, ഫാര്‍മസ്യൂട്ടിക്കല്‍, സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ എന്നിവ സംരക്ഷിക്കുന്നതിനുള്ള പാക്കേജിംഗിനായി അലൂമിനിയം ഫോയിലുകള്‍ ഉപയോഗിക്കുന്നു. അവ ബാക്ടീരിയ, ഓക്‌സിജന്‍, ഈര്‍പ്പം എന്നിവ തടഞ്ഞു നിര്‍ത്തുന്നു. കൂടാതെ അലൂമിനിയം ഫോയിലില്‍ ഭക്ഷണം ചൂടാക്കാനും തണുപ്പിക്കാനും കഴിയും. നിലവിലെ സാഹചര്യത്തില്‍ വിപണിയില്‍ ഏറ്റവും കൂടുതലായി ഉപയോഗിക്കുന്ന അലൂമിനിയം ഫോയില്‍ കണ്ടെയ്‌നറുകള്‍ ഒരു മികച്ച ബിസിനസാണ്. ഇതിന്റെ ബിസിനസിന്റെ സാധ്യതയെ കുറിച്ച് മനസിലാക്കാം. 

ആവശ്യമായ സാധനങ്ങള്‍

1. അലുമിനിയം ഫോയില്‍ റോള്‍ 
2. അലുമിനിയം ഫോയില്‍ കണ്ടെയ്‌നര്‍ നിര്‍മ്മാണ യന്ത്രം
3. പാക്കേജിംഗ് ബോക്‌സുകള്‍ 
4. പാക്കേജിംഗ് ടേപ്പ്

അലൂമിനിയം ഫോയില്‍ കണ്ടെയ്‌നറുകള്‍ നിര്‍മ്മിക്കാനായി പ്രധാനമായും ആവശ്യമായ അലൂമിനിയംഫോയില്‍  https://www.indiamart.comhttps://www.exportersindia.com

https://www.tradeindia.com തുടങ്ങിയ ഓണ്‍ലൈന്‍ സെറ്റുകളിലൂടെ മൊത്തമായും ചില്ലറയായും ലഭിക്കും. നിര്‍മ്മാണ യന്ത്രം ഇന്ത്യാ മാര്‍ട്ടില്‍ നിന്നും ലഭിക്കും. 

രണ്ട് തരം മെഷീനുകളുണ്ട്

1. സെമി ഓട്ടോമാറ്റിക് മെഷീന്‍
2. ഫുള്‍ ഓട്ടോമാറ്റിക് മെഷീന്‍

അലുമിനിയം ഫോയില്‍ കണ്ടെയ്നര്‍ മൂന്ന് തരം രൂപങ്ങളില്‍ ലഭ്യമാണ്

1. 750 മില്ലി (വലിയ വലിപ്പം)
2. 450 മില്ലി (ഇടത്തരം വലിപ്പം)
3. 250 മില്ലി (ചെറിയ വലിപ്പം)

ലൈസന്‍സ്, രജിസ്‌ട്രേഷന്‍

1. പഞ്ചായത്ത് അല്ലെങ്കില്‍ മുനിസിപ്പാലിറ്റി ലൈസന്‍സ്
2. മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്‍ഒസി
3. ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ എന്‍ഒസി
4. ജി.എസ്.ടി രജിസ്‌ട്രേഷന്‍
5. ഉദ്യോഗ് ആധാര്‍
6. ബാങ്ക് അക്കൗണ്ട്
7. പാന്‍ കാര്‍ഡ്

ആവശ്യമായ മൂലധനം

യൂണിറ്റ് സജ്ജീകരണത്തിന് 1000 ചതുരശ്ര അടി റൂം
സ്ഥല വാടക അഡ്വാന്‍സ്- 5-10 ലക്ഷം 
സെമി ഓട്ടോമാറ്റിക് യന്ത്രം- 7.5 ലക്ഷം 
അലുമിനിയം ഫോയില്‍ 2 ടണ്‍ = 120000 രൂപ
മൊത്തം പ്രാരംഭ നിക്ഷേപം 15 മുതല്‍ 20 ലക്ഷം വരെയാണ്.

മാസ പ്രവര്‍ത്തന ചെലവ്

2 ടണ്‍ അലുമിനിയം ഫോയില്‍- 1 ലക്ഷം 
തൊഴിലാളികളുടെ ശമ്പളം- 80,000 രൂപ
പാക്കേജിംഗ് ബോക്‌സുകള്‍- 10,000 രൂപ
സ്ഥല വാടക- 5000 രൂപ
അധിക ചെലവുകള്‍- 1000 രൂപ
ആകെ- 1.96 ലക്ഷം രൂപ

ലാഭം എത്രയാണ്

ഒരു കിലോ അലുമിനിയം ഫോയില്‍ റോളിന് 50 രൂപയാണെങ്കില്‍ മൊത്തം ഉല്‍പ്പാദനച്ചെലവ് 1 രൂപയാണ്. അലൂമിനിയം ഫോയില്‍ കണ്ടെയ്‌നറിന് ഒന്നിന് 1.5 രൂപയാണ് വിപണി വില. അപ്പോള്‍ 1500 പീസുകളുള്ള ഒരു കാര്‍ട്ടണ്‍ ബോക്‌സിന് 2150 രൂപ ലഭിക്കും. നിങ്ങള്‍ പ്രതിദിനം 8 മണിക്കൂര്‍ പ്രവര്‍ത്തിക്കുകയാണെങ്കില്‍ മെഷീന്റെ കാര്യക്ഷമത അനുസരിച്ച് 28,800 കണ്ടെയ്‌നറുകള്‍ ഉത്പാദിപ്പിക്കും. നിങ്ങള്‍ പ്രതിമാസം 600 കാര്‍ട്ടണ്‍ ബോക്‌സുകള്‍ വില്‍ക്കുകയാണെങ്കില്‍, മൊത്തം ലാഭമായി 4,32,000 രൂപ ലഭിക്കും.
മൊത്തം ലാഭം - മൊത്തം ചെലവ് = 4.32 1.96 = 2.36 ലക്ഷം / മാസം.

വിപണന തന്ത്രം
 
മെഷീന്‍ ഉല്‍പ്പാദനക്ഷമത അനുസരിച്ച് ഉല്‍പ്പന്നം ചില്ലറ വ്യാപാരികള്‍ക്കും മൊത്തക്കച്ചവടക്കാര്‍ക്കും വില്‍ക്കാന്‍ കഴിയും. റീട്ടെയില്‍ ഷോപ്പുകളില്‍ വില്‍ക്കുകയാണെങ്കില്‍, മൊത്തത്തിലുള്ള വില്‍പ്പനയേക്കാള്‍ കൂടുതല്‍ ലാഭം നേടാനാകും. ഉല്‍പ്പന്നം റീട്ടെയില്‍ വില്‍പന നടത്തുന്നതിന് ഒരു വ്യക്തിയെ നിയമിക്കേണ്ടതുണ്ട്. ആ വ്യക്തി ഉല്‍പ്പന്നങ്ങള്‍ക്ക് മാര്‍ക്കറ്റിംഗ് നടത്തിയാല്‍ എളുപ്പത്തില്‍ വിപണി പിടിച്ചെടുക്കാം. ഹോള്‍സെയില്‍ ആയാണ് വില്‍പ്പന നടത്തുന്നതെങ്കില്‍ കൃത്യമായ മാര്‍ക്കറ്റിംഗ് തന്ത്രങ്ങളിലൂടെ സ്ഥിരമായ ഉപഭോക്താക്കളെ കണ്ടെത്തുക. അങ്ങനെ സാധിച്ചാല്‍ കൂടുതല്‍ വരുമാനവും ബിസിനസില്‍ വളര്‍ച്ചയും നേടാം. ഫീല്‍ഡിലെ പ്രവര്‍ത്തനത്തെ ആശ്രയിച്ചിരിക്കും വിപണനത്തിന്റെ മുന്നേറ്റം.

കൂടാതെ ഓണ്‍ലൈനിലൂടെയും അലൂമിനിയം ഫോയില്‍ കണ്ടെയ്‌നുകള്‍ വില്‍പന നടത്താം. ഇതിനായി ഇന്ത്യാമാര്‍ട്ട്, ആമസോണ്‍, ഫ്‌ളിപ്പ്കാര്‍ട്ട് തുടങ്ങിയ ഓണ്‍ലൈന്‍ സൈറ്റുകളെ ആശ്രയിക്കാം. ഓണ്‍ലൈന്‍ ബിസിനസ് മേഖലയിലേക്ക് കടക്കുന്നതോടെ ബ്രാന്‍ഡിനെ പ്രൊമോട്ട് ചെയ്യാനും മികച്ച നേട്ടം കൈവരിക്കാനും സാധിക്കും.


 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.