Sections

അറിഞ്ഞില്ലേ...? ഇനി ട്രഷറിയില്‍ ക്യൂ നിന്ന് മടുക്കേണ്ട, സേവനങ്ങള്‍ ഓണ്‍ലൈനായി ലഭിക്കും

Thursday, Sep 09, 2021
Reported By Admin
tresury

ട്രഷറി അക്കൗണ്ടില്‍ നിന്നു സാധാരണ ബാങ്ക് അക്കൗണ്ടിലേക്കോ മറ്റു ട്രഷറി സേവിങ്‌സ് അക്കൗണ്ടിലേക്കോ പണം അയക്കാന്‍ കഴിയും

 

ഈ കോവിഡ് കാലത്ത് ട്രഷറിയില്‍ നിന്നും പണം പിന്‍വലിക്കുവാനോ, പണം കൈമാറ്റം ചെയ്യുന്നതിനോ ആയി ട്രഷറിയില്‍ പോയി വെയിലത്ത് തിരക്കില്‍ ക്യൂ നിന്ന് പ്രയാസപ്പടേണ്ട. ഓണ്‍ലൈനായി വീട്ടില്‍ നമ്മുടെ മുറിയുടെ സുരക്ഷിതത്വത്തില്‍ ഇരുന്ന് കൊണ്ടു തന്നെ എളുപ്പത്തില്‍ ട്രഷറിയില്‍ നിന്നും പണം പിന്‍വലിക്കുവാന്‍ സാധിക്കും.

സര്‍ക്കാര്‍ ജീവനക്കാര്‍, പെന്‍ഷന്‍ പറ്റിയവര്‍ തുടങ്ങിയവരെല്ലാം ട്രഷറിയെ ആശ്രയിക്കുന്നവരാണ്. സര്‍ക്കാറിന്റെ സാമ്പത്തിക ഇടപാടുകള്‍ ട്രഷറി മുഖേന ആയതുകൊണ്ട് എന്തെങ്കിലും കാര്യത്തിനു ചെന്നാല്‍ നെടുനീളന്‍ ക്യൂ കാണാം. ഓണം പോലുള്ള വിശേഷ ദിവസങ്ങളോടനുബന്ധിച്ചു മുന്‍കൂട്ടി ശമ്പളവിതരണം ചെയ്യുകയാണെങ്കില്‍ ചിലപ്പോള്‍ പൊതു സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാറുണ്ട്. ഇനി ഈ ഘട്ടങ്ങളിലും ട്രഷറിയില്‍ നിന്ന് എളുപ്പത്തില്‍ പണം പിന്‍വലിക്കാം. ഇതിനായി ട്രഷറി സേവിങ്‌സ് അക്കൗണ്ട് ഉള്ളവര്‍ക്ക് ഓണ്‍ലൈന്‍ അക്കൗണ്ട് തുറക്കാം. ഈ ഓണ്‍ലൈന്‍ അക്കൗണ്ട് ബാങ്കുമായി ബന്ധിപ്പിക്കാം. അതുവഴി എതു സമയത്തും ട്രഷറി സേവിങ്‌സ് അക്കൗണ്ടിലെ പണം ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റാം.

അവിടെ നിങ്ങളുടെ ഇതുവരെയുള്ള ഇടപാടുകള്‍, അക്കൗണ്ടില്‍ നിലവിലുള്ള ബാലന്‍സ് തുക തുടങ്ങിയവയൊക്കെ പരിശോധിക്കുവാന്‍ സാധിക്കും. അക്കൗണ്ട് സ്റ്റേറ്റ്മെന്റ് ആവശ്യമെങ്കില്‍ അതും ലഭിക്കും. ട്രഷറിയില്‍ സ്ഥിര നിക്ഷേപമുളള വ്യക്തിയാണ് നിങ്ങളെങ്കില്‍ അതും കാണാം. ഈ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിങ്ങള്‍ക്ക് ലഭിക്കുക സേവിംഗ്സ് അക്കൗണ്ടിലേക്കാണ്.

ട്രഷറി അക്കൗണ്ടില്‍നിന്നു സാധാരണ ബാങ്ക് അക്കൗണ്ടിലേക്കോ മറ്റു ട്രഷറി സേവിങ്‌സ് അക്കൗണ്ടിലേക്കോ പണം അയക്കാന്‍ കഴിയും. ആദ്യം ബെനിഫിഷറി അക്കൗണ്ട് നമ്പര്‍ ആഡ് ചെയ്യണം. അക്കൗണ്ട് ഹോള്‍ഡറുടെ പേര്, ഐഎഫ്എസ്സി കോഡ് (കഎടഇ), ബാങ്ക് അക്കൗണ്ട് നമ്പര്‍, ട്രാന്‍സ്ഫര്‍ ചെയ്യേണ്ട തുകയുടെ പരിധി, നേരത്തെ സെറ്റ് ചെയ്തിട്ടുള്ള ട്രാന്‍സാക്ഷന്‍ പാസ് വേഡ് എന്നിവ നല്‍കിയാല്‍ ബാങ്ക് അക്കൗണ്ട് നമ്പര്‍ ആഡ് ചെയ്യപ്പെടും. ഇതുപോലെ മറ്റു ടിഎസ്ബി നമ്പറും ആഡ് ചെയ്യാം.

ബെനിഫിഷറി അക്കൗണ്ട് നമ്പര്‍ ആഡ് ചെയ്തു കഴിഞ്ഞാല്‍ ഇടതുവശത്തു കാണുന്ന ഫണ്ട് ട്രാസ്ഫര്‍ ഐക്കണ്‍ ക്ലിക്ക് ചെയ്യുക. അതില്‍ അക്കൗണ്ട് തിരഞ്ഞെടുത്ത ശേഷം അയക്കേണ്ട തുക നല്‍കുക. ബൈനിഫിഷറി അക്കൗണ്ട് ക്ലിക്ക് ചെയ്യുക. അപ്പോള്‍ ഫോണിലേക്ക് ഒടിപി വരും. ഇതു നല്‍കിയാല്‍ തുക ബാങ്ക് അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യപ്പെടും. ട്രഷറി അക്കൗണ്ടില്‍നിന്നു 2 ലക്ഷം രൂപ വരെ ഒരു ദിവസം കൈമാറ്റം ചെയ്യാം. ഓണ്‍ലൈന്‍ അക്കൗണ്ട് 24 മണിക്കൂറും പ്രവര്‍ത്തനക്ഷമമാണ്.

ഓണ്‍ലൈന്‍ റജിസ്റ്റര്‍ ചെയ്യുമ്പോള്‍ നല്‍കുന്ന വിവരങ്ങളും ട്രഷറിയില്‍ നല്‍കിയിട്ടുള്ളതും ഒരുപോലെയായിരിക്കണം. ആധാര്‍ നമ്പറും മൊബൈല്‍ നമ്പറും ട്രഷറിയില്‍ റജിസ്റ്റര്‍ ചെയ്തിട്ടില്ലെങ്കില്‍ ഓഫ് ലൈന്‍ റജിസ്‌ട്രേഷന്‍ ഫോം ഡൗണ്‍ലോഡ് ചെയ്തു ഉപയോഗിക്കാം. അതിനോടൊപ്പം കെവൈസിയും പൂരിപ്പിച്ചു നല്‍കുക.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.