Sections

ടൈറ്റൻ എഡ്ജ് സ്‌ക്വർകിൾ വാച്ചുകൾ അവതരിപ്പിച്ചു

Wednesday, Jan 11, 2023
Reported By Admin
Titan Edge Squarkle

വാച്ച് നിർമാണ വൈദഗ്ദ്ധ്യം അനുഭവിച്ചറിയുവാൻ കഴിയുന്ന അതിമനോഹര ശേഖരം


ഇന്ത്യയിലെ ഏറ്റവും വിശ്വസനീയമായ വാച്ച് നിർമാതാക്കളായ ടൈറ്റൻ, എഡ്ജ് സെറാമിക് ശേഖരത്തിനു കീഴിൽ എഡ്ജ് സ്ക്വർകിൾ വാച്ചുകൾ അവതരിപ്പിച്ചു. മിനിമലിസ്റ്റിക് രൂപകൽപനയിൽ നിന്നു പ്രചോദനം ഉൾക്കൊള്ളുന്ന എഡ്ജ് സ്ക്വർകിൾ കേവലം 4.45 എംഎം കട്ടിയുമായി മനോഹരവും ആധുനീകവും ഐതിഹാസികവുമായ രൂപത്തിലാണ് എത്തുന്നത്. 39,995 രൂപ മുതൽ ലഭ്യമായ എഡ്ജ് സ്ക്വർകിൾ കറുപ്പും വെളുപ്പും ഷെയ്ഡുകളിലുള്ള രണ്ടു വേരിയൻറുകളിലാണ് എത്തുന്നത്. അതീവ സൂക്ഷ്മവും ഗംഭീരവുമായ ഈ വാച്ചുകൾ വാച്ച് നിർമാണ കലയിലെ വൈദഗ്ദ്ധ്യം വ്യക്തമാക്കുന്നവയാണ്.

ഡ്യൂവൽ ടോണിൽ സ്ക്വർകിൾ ആകൃതിയിലുള്ള ഡയൽ ഉൾക്കൊള്ളുന്ന ഈ വാച്ച് വളരെ സവിശേഷവും സമ്പന്നവുമായ രൂപമാണു സൃഷ്ടിക്കുന്നത്. ഡയലും അതിന് മുകളിലുള്ള സഫയർ ക്രിസ്റ്റൽ ഗ്ലാസ് കവറും വാച്ചിന് ക്ലാസിക് ഭാവം നൽകുന്നു. സെറാമിക് കെയ്സും ഒപ്പമുള്ള സെറാമിക് സ്ട്രാപും കൈത്തണ്ടയോട് ഇഴുകിച്ചേർന്ന് വാച്ചിനെ ഏറ്റവും ഗാംഭീര്യമുള്ളതാക്കി മാറ്റുന്നു. വാച്ചുകൾക്ക് ചെറിയ ക്രൗണാണ് നൽകിയിരിക്കുന്നത്. സ്ട്രാപിലുള്ള ബട്ടർഫ്ളൈ ക്ലാസ്പ് കൃത്യമായി അതിനെ ലോക്കു ചെയ്തു വെക്കാനും ഫിറ്റ് ആയിരിക്കാനും സഹായിക്കും. കൈത്തണ്ടയിൽ സൗകര്യപ്രദമായി വാച്ച് ഇരിക്കുകയും ചെയ്യും. ലളിതമായ സങ്കീർണതയെ നിർവചിക്കുന്ന ഈ വാച്ചുകൾ ദിവസം മുഴുവനും ഏറ്റവും അനുയോജ്യമായ പങ്കാളിയായി മാറുകയും ചെയ്യും.

സ്ത്രീ-പുരുഷൻമാർക്കായി എഡ്ജ് സെറാമിക് ശേഖരത്തിൽ 19,995 മുതൽ 29,995 രൂപ വരെ വിലയുള്ള എട്ട് ആകർഷകമായ വാച്ചുകളാണുള്ളത്. ചാർകോൾ ബ്ലാക്, അറ്റ്ലാൻറിക് ബ്ലൂ, ആർക്ടിക് വൈറ്റ്, മിഡ്നൈറ്റ് ഗോൾഡ്, ഗ്രേ എന്നീ വർണങ്ങളിൽ പുരുഷൻമാരുടെ ശേഖരം ലഭ്യമാണ്.

ടൈറ്റൻ എഡ്ജ് 2002-ൽ അവതരിപ്പിച്ച ശേഷം എഡ്ജ് സെറാമിക് എഡ്ജ്, മെക്കാനിക്കൽ എന്നിവയടക്കം തങ്ങളുടെ സവിശേഷത വിളംബരം ചെയ്യുന്ന നിരവധി വാച്ചുകളാണ് പുറത്തിറക്കിയിരിക്കുന്നത്. ഏറ്റവും കട്ടി കുറഞ്ഞ എഡ്ജ് വാച്ചുകളും ഇവയിൽ ഉൾപ്പെടുന്നു. അവിശ്വസനീയമായ രീതിയിൽ 3.5 എംഎം മുതൽ 4.5 എംഎം വരെ വരെ മാത്രം കട്ടിയുള്ള വാച്ചുകളും 1.15 എംഎം മാത്രം കട്ടിയുള്ള ടി9081ബി ക്വാർട്ട്സ് കാലിബറും അടക്കമുള്ളവ ടൈറ്റൻ എഡ്ജ് അവതരിപ്പിച്ചുണ്ട്. ടൈറ്റൻ എഡ്ജ് വാച്ചുകൾ 30 മീറ്റർ ആഴത്തിൽ വരെ വെള്ളത്തെ പ്രതിരോധിക്കുന്നതാണ്.

ഉപഭോക്താക്കൾക്ക് ടൈറ്റൻ സ്റ്റോറുകളിലൂടെയും ബ്രാൻഡിൻറെ വെബ്സൈറ്റായ www.titan.co.in വഴിയും ഈ ആകർഷകമായ മോഡലുകൾ വാങ്ങാവുന്നതാണ്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.