- Trending Now:
ചികിത്സ ഹെല്‍ത്ത് കെയര്‍ പദ്ധതി, കാനറ ജീവന്‍രേഖ, കാനറ സുരക്ഷ പേഴ്‌സണല്‍ ലോണ്‍ എന്നിവയാണ് കാനറാ ബാങ്ക നല്‍കുന്ന വായ്പ പദ്ധതികള്‍
കോവിഡ് പശ്ചാത്തലത്തില്‍ രാജ്യം വളരെ വലിയ ഒരു പ്രതിസന്ധിയിലൂടെയാണ് കടന്നു പോയി കൊണ്ടിരിക്കുന്നത്. ഈ ഒരു സാഹചര്യത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ നിരവധി പദ്ധതികളാണ് സാധാരണക്കാരുടെ ജീവിതം സുഗമമാക്കുന്നതിന് വേണ്ടി ആവിഷ്‌കരിക്കുന്നത്. എന്നിരുന്നാല്‍ കൂടി ജോലിക്ക് പോകാന്‍ സാധിക്കാതെയും, ഉള്ള തൊഴിലുകള്‍ നഷ്ടപ്പെടും നിരവധി പേരാണ് നമ്മുടെ രാജ്യത്ത് ഇപ്പോള്‍ സാമ്പത്തിക കഷ്ടതകള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നത്.
ഇതിന്റെ ഭാഗമായി ബാങ്കുകള്‍ വഴി ലഭ്യമാകുന്ന വ്യത്യസ്ത വായ്പാ സഹായ പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്‌കരിച്ചു കൊണ്ടിരിക്കുകയാണ്. ഇത്തരത്തില്‍ കനറാ ബാങ്കില്‍ നിന്നും അഞ്ചുലക്ഷം രൂപ വരെ ലോണ്‍ ലഭിക്കാവുന്ന 3 വായ്പാ സഹായ പദ്ധതികളെ പറ്റിയാണ് ഇന്നു നമ്മള്‍ പരിചയപ്പെടുന്നത്.
പ്രധാനമായും മൂന്ന് വായ്പ പദ്ധതികളാണ് കാനറാ ബാങ്ക് പ്രത്യേക സഹായം എന്ന രീതിയില്‍ ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ചികിത്സ ഹെല്‍ത്ത് കെയര്‍ പദ്ധതി, കാനറ ജീവന്‍രേഖ, കാനറ സുരക്ഷ പേഴ്‌സണല്‍ ലോണ്‍ എന്നിവയാണ് ഇതില്‍ ഉള്‍പ്പെടുന്ന മൂന്ന് പദ്ധതികള്‍.
സാമ്പത്തികമായി പലരും ബുദ്ധിമുട്ട് അനുഭവിച്ചുകൊണ്ടിരിക്കുന്ന ഈ ഒരു സമയത്ത് തീര്‍ച്ചയായും ഉപയോഗപ്പെടുത്താവുന്ന 3 പദ്ധതികളാണ് ഇവ. ഓരോ വായ്പ പദ്ധതിയെ പറ്റിയും കൂടുതല്‍ മനസ്സിലാക്കാം.
കാനറ സുരക്ഷാ പേഴ്‌സണല്‍ ലോണ്‍
കോവിഡ് ബാധിച്ച് ഉണ്ടാകുന്ന ആശുപത്രി ചികിത്സ ചിലവുകള്‍ക്കും, തുടര്‍ന്നുണ്ടാകുന്ന ഡിസ്ചാര്‍ജ് ചിലവുകള്‍ക്കും വേണ്ടിയാണ് ഈ ഒരു ലോണ്‍ ലഭ്യമാക്കുന്നത്. പദ്ധതിയുടെ ഭാഗമായി 25000 രൂപ മുതല്‍ 5 ലക്ഷം രൂപ വരെ, പ്രോസസ്സിംഗ് ഫീസ് ഒന്നും ഈടാക്കാതെ തന്നെ അടിയന്തര വായ്പാ സഹായം എന്ന രീതിയില്‍ ലഭിക്കുന്നതാണ്. അപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് 2021 സെപ്റ്റംബര്‍ 30 ന് മുന്‍പായി അപേക്ഷകള്‍ സമര്‍പ്പിക്കാവുന്നതാണ്.
കാനറ ജീവന്‍രേഖ
ആരോഗ്യമേഖലയ്ക്ക് പ്രാധാന്യം കൊടുത്തുകൊണ്ട് തന്നെ രൂപീകരിച്ചിട്ടുള്ള മറ്റൊരു പദ്ധതിയാണ് കാനറ ജീവന്‍രേഖ. രജിസ്റ്റര്‍ ചെയ്ത ആശുപത്രികള്‍, മെഡിക്കല്‍ ഓക്‌സിജന്‍ ഉല്‍പാദിപ്പിക്കുന്നതും വിതരണം ചെയ്യുന്നതുമായ സ്ഥാപനങ്ങള്‍, ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്റ് റുകള്‍, നഴ്‌സിംഗ് ഹോമുകള്‍ എന്നിവ ഉള്‍പ്പെടുന്ന ആരോഗ്യ ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്ന സ്ഥാപനങ്ങള്‍ക്കും വിതരണം ചെയ്യുന്ന സ്ഥാപനങ്ങള്‍ക്കും ഈയൊരു വായ്പ ആനുകൂല്യം പ്രയോജനപ്പെടുത്താവുന്നതാണ്. രണ്ടുകോടി രൂപ പലിശ ഇളവ് ഓടുകൂടി വായ്പാ സഹായമായി ലഭിക്കുന്നതാണ്. ഇവകൂടാതെ യാതൊരു പ്രോസസിംഗ് ഫീസ് നല്‍കേണ്ടിവരുന്നതും ഇല്ല. MSM വിഭാഗക്കാര്‍ക്ക് ലോണ്‍ ലഭിക്കുന്നതിനായി യാതൊന്നും ഈടായി നല്‍കേണ്ടതും ഇല്ല. ഇവ കൂടാതെയുള്ള കമ്പനികള്‍ക്ക് 20 ശതമാനമാണ് ഈടായി നല്‍കേണ്ടി വരിക. 2022 മാര്‍ച്ച് 31 വരെ മുകളില്‍ പറഞ്ഞ സ്ഥാപനങ്ങള്‍ക്ക് ലോണിനായി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.
ചികിത്സ ഹെല്‍ത്ത് കെയര്‍ പദ്ധതി
ആരോഗ്യമേഖലയെ മുന്‍നിര്‍ത്തിക്കൊണ്ട് ആവിഷ്‌കരിച്ചിട്ടുള്ള ചികിത്സ ഹെല്‍ത്ത് കെയര്‍ പദ്ധതി പ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുള്ള ആശുപത്രികള്‍, പത്തോളജി, ഡയഗണോസ്റ്റിക് സെന്ററുകള്‍, ലാബുകള്‍, ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട മറ്റ് സ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെല്ലാം വായ്പ സഹായമായി 10 ലക്ഷം രൂപ മുതല്‍ 50 കോടി രൂപവരെ പദ്ധതിപ്രകാരം ലഭിക്കുന്നതാണ്. 18 മാസത്തെ മൊറട്ടോറിയത്തിന് പുറമേ തിരിച്ചടവ് കാലാവധി യായി പറയുന്നത് 10 വര്‍ഷമാണ്. മാര്‍ച്ച് 31, 2022 വരെ ഈ ഒരു വായ്പയ്ക്കായി നിങ്ങള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.