Sections

ഇന്‍വെസ്റ്റ്‌മെന്റ് ചെയ്യുന്നതിന് മുമ്പ് തീര്‍ച്ചയായും ഈ കാര്യം ചെയ്യണം

Sunday, Aug 29, 2021
Reported By Aswathi Nurichan
emergency fund

പ്രത്യേക സാമ്പത്തിക പ്രശ്‌നം അനുഭവിക്കുന്ന സമയത്ത് ഉപയോഗിക്കാനുള്ള തുകയാണ് എമര്‍ജന്‍സി ഫണ്ട്. ആറു മാസം മുതല്‍ ഒരു വര്‍ഷം വരെ വരുമാനം ഒന്നുമില്ലെങ്കിലും ഈ തുക കൊണ്ട് ജീവിക്കാന്‍ സാധിക്കണം

 

ഇന്‍വെസ്റ്റ്‌മെന്റ് എന്നത് ഭാവി ജീവിതം സുരക്ഷിതമാക്കാന്‍ വേണ്ടി ചെയ്യുന്നതാണ്. ദീര്‍ഘ കാലത്തേക്കായാണ് ഇന്‍വെസ്റ്റ്‌മെന്റ് ചെയ്യുന്നത്. വസ്തുക്കള്‍, മ്യൂച്ചല്‍ ഫണ്ടുകള്‍ തുടങ്ങിയ നിരവധി മാര്‍ഗങ്ങളാണ് ഇന്‍വെസ്റ്റ്‌മെന്റിനായി പലരും ഉപയോഗിക്കുന്നത്. എന്നാല്‍ ഇന്‍വെസ്റ്റ്‌മെന്റ് ചെയ്യുന്നതിന് മുമ്പ് നമ്മള്‍ ഉറപ്പായും ചെയ്യേണ്ട രണ്ടുകാര്യങ്ങളുണ്ട്.

കടം തീര്‍ക്കുക, എമര്‍ജന്‍സി ഫണ്ട് ഉണ്ടാക്കുക എന്നിവയാണ് അവ. കടം എന്നത് ജീവിതത്തിലെ ഏറ്റവും വലിയ ബാധ്യതയാണ്. അതിനാല്‍ തന്നെ എത്രയും പെട്ടെന്ന തന്നെ കടം വീട്ടി തീര്‍ക്കാന്‍ ശ്രമിക്കുക. പിന്നീടുള്ളത് എമര്‍ജന്‍സി ഫണ്ടാണ്. കോവിഡ് പോലെയുള്ള പ്രതിസന്ധി ഘട്ടങ്ങളില്‍ ജോലി നഷ്ടപ്പെടുക അല്ലെങ്കില്‍ ശാരീരിക പ്രശ്‌നങ്ങള്‍ കാരണം വരുമാനം നിലയ്ക്കുക തുടങ്ങിയ സന്ദര്‍ഭങ്ങളില്‍ ജീവിക്കാന്‍ പണം ആവശ്യമാണ്.

പ്രത്യേക സാമ്പത്തിക പ്രശ്‌നം അനുഭവിക്കുന്ന സമയത്ത് ഉപയോഗിക്കാനുള്ള തുകയാണ് എമര്‍ജന്‍സി ഫണ്ട്. ആറു മാസം മുതല്‍ ഒരു വര്‍ഷം വരെ വരുമാനം ഒന്നുമില്ലെങ്കിലും ഈ തുക കൊണ്ട് ജീവിക്കാന്‍ സാധിക്കണം. ജോലി ലഭിച്ചതിന് ശേഷം എമര്‍ജന്‍സി ഫണ്ട് ഉണ്ടാക്കി കഴിഞ്ഞാല്‍ മാത്രമേ ഇന്‍വെസ്റ്റ്‌മെന്റിലേക്ക് കടക്കാവൂ.

എമര്‍ജന്‍സി ഫണ്ട് ഓരോ വ്യക്തിക്കും വ്യത്യസ്തമായിരിക്കും. ചെലവുകള്‍ക്ക് അനുസരിച്ചാണ് എമര്‍ജന്‍സി ഫണ്ടിന്റെ അളവ് നിശ്ചയിക്കുന്നത്. അതുകൊണ്ട് ചെലവുകള്‍ മാറുന്നതിന് അനുസരിച്ച് എമര്‍ജന്‍സി ഫണ്ടും മാറികൊണ്ടിരിക്കും. എമര്‍ജന്‍സി ഫണ്ട് കണ്ടുപിടിക്കുന്നതിനായി ഒരു മാസത്തെ ഏറ്റവും കുറഞ്ഞ ചെലവ് നിരക്ക് കണ്ടുപിടിക്കണം. ആവശ്യ ചെലവുകളും അത്യാവശ്യ ചെലവുകളും മനസിലാക്കിയാല്‍ മാത്രമേ ഏറ്റവും കുറഞ്ഞ ചെലവ് കണ്ടുപിടിക്കാന്‍ സാധിക്കുകയുള്ളൂ.

ഒരു മാസം 10,000 രൂപയാണ് നിങ്ങളുടെ ഏറ്റവും കുറഞ്ഞ ചെലവെങ്കില്‍ ആറുമാസത്തേക്ക് 60,000 രൂപയും ഒരു വര്‍ഷത്തേക്ക് 1,20,000 രൂപയുമാണ് നിങ്ങളുടെ എമര്‍ജന്‍സി ഫണ്ട്. നിങ്ങളുടെ സേവിങ്‌സ് തുക ഇത്രയും ആകണമെന്ന ലക്ഷ്യത്തിലെത്താന്‍ വേണ്ടി പണം സൂക്ഷിച്ച് കൈകാര്യം ചെയ്യുക. നിങ്ങള്‍ ഉദ്ദേശിച്ച എമര്‍ജന്‍സി ഫണ്ട് ആയതിന് ശേഷം മാത്രം ഇന്‍വെസ്റ്റ്‌മെന്റിലേക്ക് കടക്കുക.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.