Sections

കേരളത്തിന്റെ സുസ്ഥിര വികസനത്തിന് അനിവാര്യമായ കാര്‍ഷിക സംരംഭങ്ങളെ സഹായിക്കുന്നതിനുള്ള പദ്ധതിയിതാ

Tuesday, Nov 02, 2021
Reported By Admin
farm

കോഴിവളര്‍ത്തല്‍, മത്സ്യബന്ധനം, ചെറുകിട ഡയറി ഫാമുകള്‍, കാലിത്തീറ്റ വളര്‍ത്തല്‍ തുടങ്ങിയവയ്ക്ക് കര്‍ഷകര്‍ക്ക് സബ്സിഡി ലഭിക്കും.


കൃഷിയുമായി ബന്ധപ്പെട്ട സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് സര്‍ക്കാര്‍ മികച്ച രീതിയിലുള്ള പ്രോല്‍സാഹനമാണ് നല്‍കുന്നത്. അതിനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്. നിലവില്‍ കേരള സര്‍ക്കാര്‍ സവിശേഷമായ ഒരു നടപടി സ്വീകരിച്ചിരിക്കുകയാണ്.

കേരള സര്‍ക്കാര്‍ പശു-എരുമ, കോഴി ഫാം എന്നിവ വാങ്ങുന്നതിന് 45,000 രൂപ സബ്സിഡി കൊടുക്കുന്നു. സുഭിക്ഷ കേരളം പദ്ധതിയിലൂടെയാണ് കേരള സര്‍ക്കാര്‍ സംസ്ഥാനത്തെ പൗരന്മാര്‍ക്കായി ഈ ധനസഹായം നല്‍കുന്നത്. അതിന്റെ സ്‌കീമില്‍ ചേരുന്നതിനുള്ള രജിസ്‌ട്രേഷന്‍ ഫോമുകള്‍ പുറത്തിറക്കി.

പദ്ധതിയുടെ സവിശേഷതകള്‍

ഈ പദ്ധതിയുടെ ഏറ്റവും വലിയ സവിശേഷത സബ്സിഡിയാണ്. ഈ പദ്ധതിയിലൂടെ കേരള സര്‍ക്കാര്‍ കറവപ്പശുവിനോ എരുമയ്‌ക്കോ 60000 രൂപ നിരക്കില്‍ സബ്സിഡി നല്‍കുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പൊതുവിഭാഗത്തില്‍പ്പെട്ടവര്‍ക്ക് 50 ശതമാനം സബ്സിഡി ലഭിക്കും.

അതായത്, പൊതുവിഭാഗത്തിലുള്ളവര്‍ക്ക് 30,000 രൂപ സബ്‌സിഡി ലഭിക്കും. അതേ സമയം, കറവയ്ക്ക് വേണ്ടി പശുവിനെയോ എരുമയെയോ വാങ്ങാം. പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടിട്ടുള്ള കര്‍ഷകര്‍ ആണെങ്കില്‍, അവര്‍ക്കുള്ള സബ്സിഡി നിരക്ക് 75 ശതമാനമായി നിജപ്പെടുത്തിയിട്ടുണ്ട്. ഇതുകൂടാതെ കോഴിവളര്‍ത്തല്‍, മത്സ്യബന്ധനം, ചെറുകിട ഡയറി ഫാമുകള്‍, കാലിത്തീറ്റ വളര്‍ത്തല്‍ തുടങ്ങിയവയ്ക്ക് കര്‍ഷകര്‍ക്ക് സബ്സിഡി ലഭിക്കും.

ഇത് പ്രയോജനപ്പെടുത്തുന്നതിന്, കര്‍ഷകര്‍ ആദ്യം കേരള സര്‍ക്കാരിന്റെ പോര്‍ട്ടലില്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യണം. ഇതിനായി കര്‍ഷകര്‍ക്ക് http://aims.kerala.gov.in/ സന്ദര്‍ശിക്കാം. ഇതോടൊപ്പം, ഈ പദ്ധതി പ്രയോജനപ്പെടുത്താന്‍ കര്‍ഷകര്‍ക്ക് അര്‍ഹതയുണ്ടോ ഇല്ലയോ എന്ന കാര്യവും, പോര്‍ട്ടലില്‍ അവരുടെ യോഗ്യതയും പരിശോധിക്കാം.

പദ്ധതിയുടെ ലക്ഷ്യം

ഈ പദ്ധതി പൂര്‍ണമായും കൃഷിയുമായി ബന്ധപ്പെട്ടതാണ്. കര്‍ഷകര്‍ക്ക് സാമ്പത്തിക സഹായം ലഭിക്കും എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം. ഇതോടൊപ്പം സംസ്ഥാനത്തെ ഭക്ഷ്യസുരക്ഷാ പദ്ധതിക്കും ഊന്നല്‍ നല്‍കുന്നു. ഈ പദ്ധതിയിലൂടെ കൊറോണ മഹാമാരിക്കെതിരെ പോരാടുന്ന കര്‍ഷകര്‍ക്ക് സാമ്പത്തിക സഹായം ലഭിക്കും.അതോടൊപ്പം കൂടുതല്‍ ആളുകളെ ബന്ധിപ്പിക്കുന്നതിനും അവരെ സ്വയം പര്യാപ്തരാക്കുന്നതിനുമാണ് ഊന്നല്‍ നല്‍കുന്നത്. കൃഷി, മൃഗസംരക്ഷണം, മത്സ്യബന്ധനം, ഡയറി, പൗള്‍ട്രി ഫാമുകള്‍ തുടങ്ങി കര്‍ഷകര്‍ക്ക് ഈ പദ്ധതിയിലൂടെ ലാഭം നേടാനാകും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.