- Trending Now:
മീം ക്രിപ്‌റ്റോ ആയ ഷിബ ഇനുവാണ് നിക്ഷേപകര്‍ക്ക് സ്വപ്ന നേട്ടം നല്‍കിയത്
ഒറ്റ രാത്രി കൊണ്ട് നിരവധി ഇന്ത്യക്കാരെ കോടീശ്വരന്‍മാരാക്കിയിരിക്കുകയാണ് ഒരു കുഞ്ഞന്‍ ക്രിപ്‌റ്റോ. മീം ക്രിപ്‌റ്റോ വളര്‍ന്നത് 8,0000ശതമാനത്തിലധികം. ഈ ക്രിപ്‌റ്റോയില്‍ 1000 രൂപ നിക്ഷേപിച്ചവരുടെ നിക്ഷേപം വളര്‍ന്നത് 82 ലക്ഷം രൂപയായി ആണ്. മീം ക്രിപ്‌റ്റോ ആയ ഷിബ ഇനുവാണ് നിക്ഷേപകര്‍ക്ക് സ്വപ്ന നേട്ടം നല്‍കിയത്. ബെംഗളൂരു ആസ്ഥാനമായുള്ള ഒരു സ്വകാര്യ ഇക്വിറ്റി സ്ഥാപനത്തിലെ ഇന്‍വെസ്റ്റ്മെന്റ് ബാങ്കറായ വിനോദ് കുമാര്‍ ആണ് ഈ ക്രിപ്‌റ്റോയില്‍ നിന്ന് സ്വപ്ന നേട്ടം കൊയ്തയൊരാള്‍. കഴിഞ്ഞ കുറെ ദിവസങ്ങള്‍ക്കുള്ളില്‍ ഷിബ ഇനു നാണയത്തിലെ നിക്ഷേപവും കുതിച്ചുയര്‍ന്നിരുന്നു
എന്താണ് ഷിബ ഇനു?
2020-ല്‍ പേര് ഒരു അജ്ഞാതന്‍ രൂപീകരിച്ചതാണ് വികേന്ദ്രീകൃത ക്രിപ്‌റ്റോ കറന്‍സിയായ ഷിബ ഇനു. ഡോഷ് കോയിന്റെ അന്തകന്‍ എന്നാണ് ഷിബ ഇനുവിനെ വിശേഷിപ്പിച്ചിരുന്നത്. കഴിഞ്ഞ മാസം ഒക്ടോബറില്‍ റെക്കോര്‍ഡ് വളര്‍ച്ചയാണ് ഈ ക്രിപ്‌റ്റോ നേടിയത്. നിക്ഷേപകര്‍ക്കും കിട്ടി സ്വപ്ന നേട്ടം. 1.5കോടി നിക്ഷേപകര്‍ ഇന്ത്യയില്‍ മാത്രം നിക്ഷേപം നടത്തിയിട്ടുണ്ട്.
35,000ത്തിലധികം ഉപഭോക്താക്കള്‍
35000-അടുത്തിടെ മാത്രം ഏകദേശം 35,000 ഉപയോക്താക്കള്‍ ഷിബ ഇനു വാങ്ങി എന്ന് ദേശീയ മാധ്യമ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു . നിക്ഷേപകരില്‍ 385 ശതമാനത്തിലേറെയാണ് വര്‍ദ്ധന. കുഞ്ഞന്‍ ക്രിപ്‌റ്റോ വളര്‍ച്ച തുടങ്ങിയപ്പോള്‍ തന്നെ നിക്ഷേപകര്‍ മൊത്തം 5.8 കോടി ഡോളര്‍ ഷിബ ഇനുവില്‍ നിക്ഷേപിച്ചിട്ടുണ്ട്. ക്രിപ്‌റ്റോ നിക്ഷഏപകര്‍ 2021-ല്‍ കൂടുതലായി ഇത്തരം മീം ക്രിപ്‌റ്റോകളിലേക്ക് തിരിഞ്ഞിട്ടുണ്ട് എന്നതാണ് ഏറ്റവും ശ്രദ്ധേയമായ മറ്റൊരു കാര്യം. ബിറ്റ്‌കോയിനും ഇഥേറിയവും പോലുള്ള മുന്‍നിര ക്രിപ്‌റ്റോകള്‍ വിട്ട് കുഞ്ഞന്‍ ക്രിപ്‌റ്റോകളില്‍ നിന്നും നിക്ഷേപകര്‍ നേട്ടം കൊയ്യുന്നുണ്ട്.
റെക്കോര്‍ഡ് ഉയരത്തില്‍ വളരുന്ന ക്രിപ്‌റ്റോ
എലണ്‍ മസ്‌കിന്റെ പ്രിയപ്പെട്ട ക്രിപ്റ്റോകറന്‍സിയായ ഡോഷ് കോയിനെ മറികടന്നേക്കും എന്ന് നിക്ഷേപകര്‍ ചൂണ്ടിക്കാട്ടിയ ക്രിപ്‌റ്റോയാണ് ഷിബ ഇനു .കഴിഞ്ഞ ആഴ്ച 24 മണിക്കൂറിനുള്ളില്‍ ഈ ഡിജിറ്റല്‍ ടോക്കണ്‍ 30 ശതമാനം ഉയര്‍ന്നിരുന്നു. ഒരു ഡോളര്‍ പോലും വില ഇല്ലാതിരുന്ന ക്രിപ്‌റ്റോയാണിത്. 2,900 കോടി ഡോളറിലധികം വിപണി മൂലധനമുള്ള ഷിബ ഇനു ഇപ്പോള്‍ 11-ാമത്തെ വലിയ ക്രിപ്റ്റോകറന്‍സിയാണ്. മറ്റൊരു കുഞ്ഞന്‍ ക്രിപ്‌റ്റോ ആയ ഡോഷ് കോയിന്‍ ആണ് തൊട്ടു പിന്നില്‍ 3100 കോടി ഡോളര്‍ വിപണി മൂല്യമുള്ള ക്രിപ്‌റ്റോ പത്താമത്തെ വലിയ ക്രിപ്‌റ്റോയാണിപ്പോള്‍.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.