- Trending Now:
പ്രാദേശിക ഉപഭോക്താക്കളുടെ അഭിരുചികളെക്കുറിച്ച് മുന്‍കൂട്ടി മനസിലാക്കുന്നത് ഏറെ നല്ലതാണ്
കേരളീയരുടെ പ്രിയപ്പെട്ട ഭക്ഷണമാണ് പപ്പടം. ഗാര്‍ഹിക ഉപഭോഗം കൂടാതെ ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും ഈ ഉല്‍പ്പന്നത്തിന് നിരവധി ഉപഭോക്താക്കളുണ്ട്. ഏതൊരു വ്യക്തിക്കും ചെറിയ തോതില്‍ വീടുകളില്‍ ആരംഭിക്കാവുന്ന സംരംഭമാണ് പപ്പടം നിര്‍മ്മാണം. ആവശ്യമുള്ള ആകൃതിയിലും വ്യത്യസ്തമായും പപ്പടം നിര്‍മ്മിക്കാന്‍ സാധിക്കും. ചെലവ് കുറഞ്ഞ മൂലധന നിക്ഷേപം കണക്കിലെടുത്ത് പപ്പടം നിര്‍മ്മാണം വളരെ ലാഭകരമായ സംരംഭമാണ്.
പപ്പടങ്ങളുടെ ആവശ്യം ക്രമാതീതമായി വര്‍ധിച്ചുവരികയാണ്. എപ്പോഴും ഡിമാന്‍ഡ് ഉള്ള ഉല്‍പന്നമാണ് പപ്പടം. ഉത്സവ സീസണില്‍ ഇതിന്റെ ഡിമാന്റ് വര്‍ദ്ധിക്കുന്നു. ഇന്ത്യയില്‍ പപ്പടത്തിന് ചില ദേശീയ ബ്രാന്‍ഡുകള്‍ ഉണ്ട്. എന്നാല്‍ വിപണി പ്രധാനമായും നിയന്ത്രിക്കുന്നത് പ്രാദേശിക നിര്‍മ്മാതാക്കളാണ്. പപ്പടം നിര്‍മ്മാണം ആരംഭിക്കുമ്പോള്‍ പ്രാദേശിക ഉപഭോക്താക്കളുടെ അഭിരുചികളെക്കുറിച്ച് മുന്‍കൂട്ടി മനസിലാക്കുന്നത് ഏറെ നല്ലതാണ്.
സംരംഭം ആരംഭിക്കുന്നതിനുള്ള ചെലവ്
ഒരു പപ്പടം നിര്‍മ്മാണ സംരംഭം ആരംഭിക്കുന്നതിനുള്ള ചെലവ് പ്രവര്‍ത്തനത്തിന്റെ തോതിനെയും ഉല്‍പാദനത്തെയും ആശ്രയിച്ചിരിക്കും. മാനുവല്‍, സെമി ഓട്ടോമാറ്റിക്, ഓട്ടോമാറ്റിക് എന്നിങ്ങനെ മൂന്ന് തരത്തില്‍ പപ്പടം നിര്‍മ്മാണ യൂണിറ്റുകള്‍ സ്ഥാപിക്കാവുന്നതാണ്. വിവിധ തരത്തിലുള്ള പെഡല്‍ ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കുന്ന പപ്പടം പ്രസ്സ് മെഷീനുകള്‍ ലഭ്യമാണ്. ഒരു സെമി-ഓട്ടോമാറ്റിക് മെഷീന്‍ ഉപയോഗിച്ച് 10 ലക്ഷം രൂപ മുതല്‍മുടക്കില്‍ ചെറിയ തോതില്‍ പപ്പടം കമ്പനി ആരംഭിക്കാന്‍ കഴിയും.
ഫണ്ടുകള്‍ ക്രമീകരിക്കുക
ഏതൊരു നിര്‍മ്മാണ ബിസിനസ്സും പോലെ പപ്പടം നിര്‍മ്മാണ ബിസിനസ്സ് ആരംഭിക്കുന്നതിന് രണ്ട് തരത്തിലുള്ള ഫണ്ടിംഗ് ആവശ്യമാണ്. മൂലധനവും പ്രവര്‍ത്തന മൂലധനവും. മൂന്നു തരത്തിലുള്ള ഫണ്ടിംഗിനായി നിങ്ങള്‍ക്ക് അപേക്ഷിക്കാം. ഹ്രസ്വകാല കുറഞ്ഞ ഫണ്ടുകളുടെ ആവശ്യകതയ്ക്കായി ഒരു ബിസിനസ് ക്രെഡിറ്റ് കാര്‍ഡിനായി അപേക്ഷിക്കുക. അല്ലെങ്കില്‍ വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് ഉപയോഗിച്ച് നിങ്ങള്‍ക്ക് ഒരു ബാങ്കിലേക്കോ മൈക്രോഫിനാന്‍സ് അല്ലെങ്കില്‍ സഹകരണ സ്ഥാപനങ്ങളേയോ സമീപിക്കാം. കൂടാതെ സ്റ്റാര്‍ട്ടപ്പ് മൂലധനം ക്രമീകരിക്കാന്‍ നിങ്ങള്‍ക്ക് ഏതെങ്കിലും ഏഞ്ചല്‍ നിക്ഷേപകനെ സമീപിക്കാം.
രജിസ്ട്രേഷന്‍
നിങ്ങളുടെ സ്ഥാപനത്തിന്റെ ഉടമസ്ഥത രീതി അനുസരിച്ച് ആര്‍ഒസിയില്‍ ബിസിനസ്സ് രജിസ്റ്റര്‍ ചെയ്യുക. ഒരു ചെറുകിട യൂണിറ്റ് പ്രൊപ്രൈറ്റര്‍ഷിപ്പ് അല്ലെങ്കില്‍ പാര്‍ട്ണര്‍ഷിപ്പ് കമ്പനിയായി രജിസ്റ്റര്‍ ചെയ്യുന്നതാണ് ഉചിതം. കൂടാതെ നിങ്ങളുടെ യൂണിറ്റ് എസ്എസ്‌ഐ ആയും രജിസ്റ്റര്‍ ചെയ്യുക.
ലൈസന്‍സുകള്‍
പപ്പടം ഒരു സംസ്‌കരിച്ച ഭക്ഷ്യവസ്തുവാണ്. അതിനാല്‍ എഫ്എംസിജി വിഭാഗത്തിന് കീഴില്‍ വരുന്നു. പപ്പട നിര്‍മ്മാണത്തിനായി നിങ്ങള്‍ ഒരു FSSAI ലൈസന്‍സ് നേടേണ്ടതുണ്ട്. കൂടാതെ PFA നിയമവും ബിഐഎസ് മാനദണ്ഡവും പാലിക്കേണ്ടതുണ്ട്. ഉദ്യോഗ് ആധാറിന് കീഴില്‍ നിങ്ങളുടെ ബിസിനസ്സ് രജിസ്റ്റര്‍ ചെയ്യാം. നിലവില്‍ ഒരു നിര്‍മ്മാണ സംരംഭം ആരംഭിക്കുന്നതിന് ജിഎസ്ടി രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.