- Trending Now:
നമ്മുടെ നാട്ടില്‍ കോവിഡിനെ തുടര്‍ന്ന് ജോലി നഷ്ടമായവരും പുതിയ ജോലി സാധ്യതകള്‍ മങ്ങിയതോടെ തൊഴില്‍ അന്വേഷകരായ യുവാക്കളും സംരംഭങ്ങളിലേക്ക് കടക്കുകയാണ്.വരുമാനം നേടാന്‍ ഏതെങ്കിലും വിധത്തിലുള്ള ചെറുകിട ബിസിനസുകള്‍ ആരംഭിക്കുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ദ്ധിക്കുന്നുണ്ട്.സംരംഭം ആരംഭിക്കുമ്പോള്‍ അത് ചെറുകിട ബിസിനസ് ആണെങ്കില്‍ പോലും ശ്രദ്ധിക്കേണ്ട ചില പ്രധാന കാര്യങ്ങളുണ്ട്.
പൊതുവെ ചെറുകിട സംരംഭങ്ങള്‍ക്ക് വേണ്ടി തയ്യാറെടുപ്പുകള്‍ നടത്തി പ്രവര്‍ത്തനം ആരംഭിക്കുന്ന വ്യക്തികളില്‍ ഭൂരിഭാഗവും ഇതുവരെയും ആദായ നികുതി റിട്ടേണ്‍ അഥവ ഇന്‍കം ടാക്‌സ് ഫയല്‍ ചെയ്തിട്ടുണ്ടാകില്ല.ടാക്‌സ് അടയ്‌ക്കേണ്ട പരിധിയിലുള്ള വരുമാനം പലര്‍ക്കും നേരത്തെ ലഭിച്ചിരിക്കാന്‍ വഴിയില്ലല്ലോ.അതുകൊണ്ട് തന്നെ ഇന്‍കം ടാക്‌സുമായി ബന്ധപ്പെട്ട പലകാര്യങ്ങളും ഇത്തരം പുതു സംരംഭകര്‍ക്ക് അറിവുണ്ടാകണം എന്നില്ല.
ഒരു സംരംഭം തുടങ്ങുമ്പോള്‍ അതിനു വേണ്ട പ്രത്യേകമായി ഒരു കറന്റ് അക്കൗണ്ട് ആരംഭിക്കാന്‍ മടികാണിക്കരുത്.തുടക്കത്തില്‍ വരുമാനം വന്നില്ലെങ്കിലും ഇത് അത്യാവശ്യമാണ്.സംരംഭവുമായി ബന്ധപ്പെട്ട ഇടപാടുകള്‍ ഒക്കെ ഈ അക്കൗണ്ട് വഴി മാത്രമാക്കാന്‍ ശ്രദ്ധിക്കണം.അതുപോലെ ബിസിനസ് ഉടമയ്ക്ക് സ്വന്തം പേരില്‍ പാന്‍കാര്‍ഡും നിര്‍ബന്ധമായി വേണ്ടിവരും.
സംരംഭവുമായി ബന്ധപ്പെട്ട വരവ് ചിലവ് കണക്കുകള്‍ കൃത്യമായി രേഖപ്പെടുത്തി സൂക്ഷിക്കേണ്ടതുണ്ട്.ബില്ലുകളും കളയരുത്.കമ്പ്വൂട്ടറിലോ പ്രത്യേക ബുക്കിലോ കണക്കുകള്‍ രേഖപ്പെടുത്താം.ബിസിനസിന്റെ ലാഭ-നഷ്ടക്കണക്കുകള്‍ വിലയിരുത്താന്‍ ഇത് സഹായിക്കും.
പ്രാരംഭകാലത്ത് ബിസിനസില്‍ നിന്ന് കാര്യമായ വരുമാനം ലഭിച്ചെന്ന് വരില്ല.സംരംഭത്തില്‍ നിന്നും ലഭിക്കുന്ന മൊത്ത വരുമാനം നികുതി ബാധകമായ അടിസ്ഥാന കിഴിവിനെക്കാള്‍ കൂടുതലാണെങ്കില്‍ എല്ലാ സാമ്പത്തിക വര്‍ഷത്തിലും ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ടതുണ്ട്.സാധാരണ വ്യക്തികള്‍ക്ക് 2.5 ലക്ഷം രൂപയ്ക്ക് മുകളിലാണ് പ്രതിവര്‍ഷ വരുമാനമെങ്കില്‍ ഇന്‍കം ടാക്‌സ് അടയ്‌ക്കേണ്ടിവരും.
ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ ബിസിനസ് ലാഭത്തിന് പുറമേയുള്ള വരുമാനവും പരിഗണിക്കേണ്ടതുണ്ട്. അതായത് നിക്ഷേപങ്ങളില്‍ നിന്ന് ലഭിക്കുന്ന പലിശ വരുമാനം, വാടക വരുമാനം തുടങ്ങിയ ആദായങ്ങള്‍ എല്ലാം ചേര്‍ന്നുള്ളതാണ് നിങ്ങളുടെ മൊത്തവരുമാനം എന്ന് പറയുന്നത്. ഈ മൊത്തവരുമാനം ആദായ നികുതി അടിസ്ഥാന കിഴിവ് പരിധിയ്ക്ക് മുകളിലാണെങ്കില്‍ ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ടതുണ്ട്. കൃത്യമായി കണക്കുകള്‍ സൂക്ഷിക്കുന്നത് എപ്പോഴും നമ്മുടെ ബിസിനസ് പ്രവര്‍ത്തനങ്ങളുടെ പ്രവര്‍ത്തന മികവിന്റെ തെളിവാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.