- Trending Now:
ഇന്ന് ക്രെഡിറ്റ് കാര്‍ഡുകള്‍ ധാരാളമായി ആശ്രയിക്കുന്ന ഒരു സമൂഹമാണ് നമുക്കുള്ളത്.ഓരോ ദിവസവും ക്രെഡിറ്റ് കാര്‍ഡ് ഉടമകളുടെ എണ്ണത്തില്‍ വ്യാപകമായ വര്‍ദ്ധനവ് ശ്രദ്ധിച്ചാല്‍ തന്നെ ഇതു മനസിലാക്കാവുന്നതെയുള്ളു.പ്രധാനമായും യുവാക്കളും ചെറുകിട ബിസിനസുകാരുമാണ് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗത്തില്‍ വീഴ്ച വരുത്തുന്നത്.
ബാങ്കോ അല്ലെങ്കില്‍ ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളുടെയോ സെയില്‍ ജീവനക്കാരുടെ വലയില്‍ വീണ് ക്രെഡിറ്റ് കാര്‍ഡിലേക്ക് തലവെയ്ക്കുന്ന ചെറുകിട ബിസിനസുകാരാണ് അധികവും.പലപ്പോഴും നിങ്ങള്‍ക്ക് സംഭവിക്കാന്‍ സാധ്യതയുള്ള ക്രെഡിറ്റ് കാര്‍ഡ്,ഇഎംഐ പിഴവുകളെ കുറിച്ച് തുടര്‍ന്നു വായിക്കാം ഈ ലേഖനത്തിലൂടെ..
ഒന്നിലേറെ ക്രെഡിറ്റ് കാര്‍ഡുകള്‍ സ്വന്തമാക്കി വെയ്ക്കുന്ന ശീലം നമ്മളില്‍ പലര്‍ക്കും ഉണ്ടാകാം.പലപ്പോഴും ഒരു കാര്‍ഡ് മികച്ച രീതിയില്‍ ഉപയോഗപ്പെടുത്തുന്ന ഗുണം ഒന്നിലേറെ കാര്‍ഡുകള്‍ കൈകാര്യം ചെയ്യുന്നവര്‍ക്ക് കിട്ടണമെന്നില്ല.മാത്രമല്ല ഒന്നിലധികം ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുമ്പോള്‍ പണം വേഗത്തില്‍ ചെലവാക്കപ്പെടുകയും അത് വേണ്ടവിധത്തില്‍ ശ്രദ്ധിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കാതെ വരുകയും ചെയ്യാം.
ക്രെഡിറ്റ് കാര്‍ഡില്‍ ക്രെഡിറ്റ് എന്നുണ്ടെങ്കിലും ഒരു നിശ്ചിത തുക സര്‍വ്വീസ് ചാര്‍ജ്ജും കാര്‍ഡ് കൈവശം വെച്ചിരിക്കുന്നതിന്റെ പേരിലും മറ്റുമായി പ്രതിമാസം ബാങ്ക് ഈടാക്കാറുണ്ട്.ക്രെഡിറ്റ് കാര്‍ഡ് ബില്‍ അടച്ചു തീര്‍ത്താലും ഈ ചാര്‍ജ്ജുകള്‍ അടച്ചേ മതിയാകു.അതുകൊണ്ട് തന്നെ ക്രെഡിറ്റ് കാര്‍ഡ് വേണ്ട എന്ന് തീരുമാനിച്ച് കഴിഞ്ഞാല്‍ പിന്നെ ആ കാര്‍ഡ് കൈവശം സൂക്ഷിച്ച് അനാവശ്യമായി ചാര്‍ജ്ജ് അടയ്ക്കാന്‍ നില്‍ക്കരുത് പകരം ബാങ്കിനെ വിവിരം ധരിപ്പിച്ച് കാര്‍ഡ് സറണ്ടര്‍ ചെയ്യണം.
ബില്‍ തുകയില്‍ റൗണ്ട് ചെയ്തുള്ള അടവൊന്നും ബാങ്കിന് ദഹിക്കണമെന്നില്ല.ഉദാഹരണത്തിന് ഒരു മാസത്തെ പേയ്‌മെന്റ് ബില്‍ 3252 രൂപയാണ് വന്നത് എന്ന് കരുതി 3300 രൂപ അടച്ചതു കൊണ്ട് നിങ്ങള്‍ക്ക് ഒരു നേട്ടവുമില്ല.ബില്‍തുക കൂട്ടിയടച്ച് വെറുതെ കാശ് കളയേണ്ട.അതുപോലെ 30000 രൂപ അടയ്ക്കാന്‍ ഉണ്ടെങ്കില്‍ അത്രയും അടച്ചു തീര്‍ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പകുതി അതായത് 15000 രൂപ വീതം അടച്ചു തീര്‍ക്കാന്‍ ശ്രമിക്കണം.ചുരുക്കി പറഞ്ഞാല്‍ ബില്ലില്‍ ബാങ്ക് ആവശ്യപ്പെടുന്ന യഥാര്‍ത്ഥ തുക മാത്രം നല്‍കാന്‍ ശ്രദ്ധിക്കണം.
പലിശ എപ്പോഴും കൃത്യമായി കണക്ക് കൂട്ടിയിരിക്കണം.അങ്ങനെ ചെയ്താല്‍ തന്നെ അനാവശ്യ ക്രെഡിറ്റ് കാര്‍ഡ് ഇഎംഐകളില്‍ പെട്ട് നിങ്ങള്‍ക്ക് വലയേണ്ടി വരില്ല.ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് നിങ്ങള്‍ വാങ്ങുന്ന ഉപകരണങ്ങളും സാധന സാമഗ്രഹികളും ക്രെഡിറ്റ് കാര്‍ഡ് ഓഫറിലായിരിക്കാം.പക്ഷെ അതിനു പുറത്തുള്ള പലിശ കാണാതെ പോകരുത്.ഉദാഹരണത്തിന് ക്രെഡിറ്റ് കാര്‍ഡ് ഇഎംഐ വഴി വാങ്ങുന്ന സാധാനങ്ങളില്‍ നിങ്ങള്‍ക്ക് വിലക്കുറവ് ലഭിച്ചാലും അത് പലിശയായി ക്രെഡിറ്റ് കാര്‍ഡ് ബില്ലില്‍ നിങ്ങള്‍ അടയ്ക്കുന്നത്രെയുള്ളു.
ഓരോ മാസവും ചെറിയ ചെറിയ തുകകള്‍ അടച്ച് കടം തീര്‍ക്കുന്ന വഴിയാകും പൊതുവെ ക്രെഡിറ്റ് കാര്‍ഡ് കൈവശം വെച്ചിരിക്കുന്നവര്‍ ചെയ്യുന്നത്.എന്നാല്‍ ഇത് കടം തീരാനുള്ള സമയം കൂട്ടുകമാത്രമാ്ണ് ചെയ്യുന്നത്.അതുപോലെ വായ്പ തുക അടച്ചു തീര്‍ക്കാന്‍ ഒരുപാട് സമയം എടുക്കുകയും ചെയ്യുന്നു.പലിശ ഇനത്തിലും ചെറുതല്ലാത്ത ഒരു തുക നല്‍കേണ്ടിവരും.അതുകൊണ്ട് തന്നെ സമയപരിധിക്കുള്ളില്‍ കടം മുഴുവനായി അടച്ചു തീര്‍ത്ത് പലിശ നല്‍കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്.
ക്രെഡിറ്റ് കാര്‍ഡില്‍ നിന്ന് പണം പിന്‍വലിക്കുന്ന രീതി പലരും പിന്തുടരാറുണ്ട്.ഒരാള്‍ പിന്‍വലിക്കുന്ന തുകയ്ക്ക് അനുസരിച്ച് മിക്ക ബാങ്കുകളും അഡ്വാന്‍സ് ഫീയായി 50 ശതമാനം വരെ ഈടാക്കാറുണ്ട്.എടുത്ത പണം തിരിച്ചടയ്ക്കുന്നത് വരെ ഈ ഫീസ് നല്‍കേണ്ടതായി വരുന്നു.അതുകൊണ്ട് പരമാവധി ക്രെഡിറ്റ് കാര്‍ഡില്‍ നിന്ന് പണം പിന്‍വലിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.
ക്രെഡിറ്റ് കാര്‍ഡ് ബുദ്ധിപരമായി ഉപയോഗപ്പെടുത്തിയാല്‍ കാഷ് ബാക്കും,ഓഫറുകലും അതോടൊപ്പം ക്രെഡിറ്റ് സ്‌കോര്‍ വളര്‍ച്ചയും ലഭിക്കും പക്ഷെ പറഞ്ഞതു പോലെ ബുദ്ധിപരമായി തന്നെ ഉപയോഗിക്കണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.