- Trending Now:
കേരളത്തിലെ ചെറുകിട വ്യവസായ മേഖലയില്‍ സംരംഭകര്‍ നേരിടുന്ന പ്രധാന പ്രശ്‌നങ്ങളില്‍ ഒന്നാണ് കൃത്യമായ മാര്‍ഗ്ഗനിര്‍ദേശങ്ങളുടെ അഭാവം.സംരംഭം തുടങ്ങുകയും ആവശ്യമില്ലാത്ത മേഖലകളില്‍ അനാവശ്യമായി വന്‍തുക ചെലവഴിക്കേണ്ടിയും വരുന്നത് വലിയ സാമ്പത്തിക ബാധ്യതകളിലേക്ക് സംരംഭകനെ നയിച്ചേക്കാം.
ചെറുകിട ഇടത്തരം ബിസിനസുകള്‍ക്ക് 50 ലക്ഷം രൂപ വരെ വായ്പാ പദ്ധതിയുമായി ഫേസ്ബുക്ക്... Read More
നിലവില്‍ ബിസിനസ് ലോകത്തേക്ക് കൂടുതല്‍ യുവസംരംഭകര്‍ അരങ്ങുവെയ്ക്കാന്‍ താല്‍പര്യപ്പെടുമ്പോള്‍ അവരെ കൃത്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളോടെ നയിക്കേണ്ടത് അനിവാര്യമാണ്.ഇതിനായി പുതിയ സംരംഭകര്‍ക്ക് അനാവശ്യമായ നഷ്ടങ്ങള്‍ ഒഴിവാക്കി ഒരു സംരംഭം പടുത്തുയര്‍ത്തുന്നതിനും നിലവിലുള്ള സംരംഭകര്‍ക്ക് സംരംഭകങ്ങളുടെ പോരായ്മകള്‍ പരിഹരിക്കുന്നതിനുമുള്ള വിദഗ്ധരുടെ സേവനമാണ് എം.എസ്.എം.ഇ ക്ലിനിക് അല്ലെങ്കില്‍ ടെക്‌നോളജി ക്ലിനിക്ക് വഴി സര്‍ക്കാര്‍ തലത്തില്‍ ലഭിക്കുന്നത്.
ഇവയൊക്കെ ശ്രദ്ധിച്ചാല്‍ ചെറുകിട സംരംഭത്തിലൂടെയും വിജയം കൊയ്യാം... Read More
വ്യവസായത്തിന്റെ വിവിധ മേഖലകളില്‍ വിദഗ്ധരായവരെ നേരില്‍ കണ്ട് പ്രശ്‌നങ്ങള്‍ അവതരിപ്പിച്ച് പരിഹാരം തേടുന്നതിനുള്ള അവസരമാണ് എം.എസ്.എം.ഇ ക്ലിനിക്.പ്രധാനമായും സംസ്‌കരണം, പ്രിസര്‍വേഷന്‍, പാക്കേജിംഗ്, ടെസ്റ്റിംഗ്, ബ്രാന്റിംഗ് എന്നിവയില്‍ നിലവിലുള്ള ചെറുകിട സംരംഭകരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനുള്ള പൊതുവേദിയാണ് ഇവ. പരിചയസന്പന്നരായ വിദഗ്ദ്ധരുടെ പാനലാണ് പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നത്. എല്ലാ മാസത്തിലും രണ്ടാം ശനിയാഴ്ച്ചകളിലാണ് എം.എസ്.എം.ഇ ക്ലിനിക് നടത്തുന്നത്.
ചെറുകിട വ്യാപാരികളാണോ? നിങ്ങള്‍ക്കായിതാ ഒരു സന്തോഷ വാര്‍ത്ത... Read More
ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങളെ സംരക്ഷിക്കുന്നതിനും സംസ്ഥാനത്ത് വ്യവസായ സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുന്നതിനും വേണ്ടിയാണ് സര്‍ക്കാര്‍ ഇത്തരത്തിലുള്ള ക്ലിനിക്കുകള്‍ ഒരുക്കുന്നത്.
10 ദിവസം മുന്‍പ് പരിഹാരം തേടുന്ന പ്രശ്‌നങ്ങള്‍ കത്ത് മുഖേനയോ ഇ-മെയില്‍ വഴിയോ അഗ്രോപാര്‍ക്കില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ഈ സേവനം പൂര്‍ണ്ണമായും സൗജന്യമാണ്.ഇതിനായി അഗ്രോപാര്‍ക്ക് ഓഫീസ് 0485 224 2310 നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.