Sections

കേരളീയരുടെ അഭിരുചി മനസിലാക്കി ബിസിനസ് ആരംഭിച്ചാല്‍ വളര്‍ച്ച ഉറപ്പ്

Tuesday, Oct 12, 2021
Reported By Aswathi Nurichan
coconut tree

നാളികേരത്തിന്റെ ഒരുഭാഗവും വെറുതെ കളയേണ്ടി വരില്ല എന്നതാണ് ഇത്തരമൊരു ബിസിനസിന്റെ പ്രത്യേകത


മലയാളികള്‍ക്കിടയില്‍ നാളികേരത്തിന് ഉള്ള പ്രാധാന്യം എത്രയാണെന്ന് പറയേണ്ടതില്ലല്ലോ. അതുകൊണ്ടുതന്നെ നാളികേരം ശേഖരിച്ച് കുറഞ്ഞ മുതല്‍ മുടക്കില്‍ സീറോ വേസ്റ്റേജില്‍ തുടങ്ങാവുന്ന ബിസിനസുകളും നിരവധിയാണ്. നാളികേരത്തിന്റെ ഒരുഭാഗവും വെറുതെ കളയേണ്ടി വരില്ല എന്നതാണ് ഇത്തരമൊരു ബിസിനസിന്റെ പ്രത്യേകത. പുറത്തെ തോട് മുതല്‍ അകത്തെ കൊപ്രയ്ക്ക് വരെ നല്ല വിലയാണ് മാര്‍ക്കറ്റില്‍ ഉള്ളത്. ഇതിനായി നാളികേരം കുറഞ്ഞ വിലയില്‍ മൊത്തക്കച്ചവടക്കാരില്‍ നിന്നും എത്തിക്കുക എന്നത് മാത്രമാണ് നമ്മള്‍ ചെയ്യേണ്ടി വരുന്നുള്ളൂ.

തേങ്ങ ഉപയോഗിച്ചുകൊണ്ട് കുറഞ്ഞത് ഒരു പത്ത് ബിസിനസ് എങ്കിലും നിങ്ങള്‍ക്ക് തുടങ്ങാവുന്നതാണ്. തേങ്ങയില്‍ നിന്നും ഉത്പാദിപ്പിക്കപ്പെടുന്ന എണ്ണ, വിനാഗിരി, തേന്‍, കോക്കനട്ട് പൗഡര്‍, ചീസ്, തേങ്ങാപ്പാല്‍, നാര്, തേങ്ങയില്‍ നിന്നും ഉല്‍പ്പാദിപ്പിക്കപ്പെടുന്ന ജ്യൂസ്, തലയില്‍ തേക്കാന്‍ ഉപയോഗിക്കുന്ന എണ്ണ, എന്നുവേണ്ട തെങ്ങിന്റെ തോട് കൊണ്ട് ജൈവവളം വരെ ഉത്പാദിപ്പിക്കാവുന്നതാണ്. അതിനാല്‍ വളരെ കുറഞ്ഞ വിലയില്‍ തേങ്ങ ശേഖരിക്കുക എന്നതാണ് നമ്മുടെ മുന്‍പില്‍ കടമ്പ ആയിട്ടുള്ളത്.

നല്ല തേങ്ങയില്‍ നിന്നും ഉത്പാദിപ്പിക്കുന്ന എല്ലാവിധ സാധനങ്ങള്‍ക്കും വളരെ വലിയ മാര്‍ക്കറ്റാണ് നിലവിലുള്ളത്. വെളിച്ചെണ്ണ തന്നെ 250 രൂപ നിരക്കിലാണ് മാര്‍ക്കറ്റില്‍ വില്‍ക്കപ്പെടുന്നത്. കുറഞ്ഞവിലയില്‍ നാളികേരം ശേഖരിച്ച് അതിന്റെ എല്ലാ ഭാഗങ്ങളും കൃത്യമായി ഉപയോഗപ്പെടുത്തി ഉത്തരത്തില്‍ നാളികേര ഉല്‍പ്പന്നങ്ങളുടെ ബിസിനസ് ആരംഭിക്കുകയാണ് എങ്കില്‍ ഉറപ്പായും വലിയ വിജയം തന്നെ നേടാവുന്നതാണ്. 

തമിഴ്‌നാട്ടില്‍ നിന്നും വളരെ കുറഞ്ഞ വിലയ്ക്ക് നല്ല ക്വാളിറ്റിയില്‍ 80,90,100,120,260 എന്നിങ്ങനെ വ്യത്യസ്ത സൈസുകളില്‍ തേങ്ങ വാങ്ങാവുന്നതാണ്. കൂടാതെ എക്‌സ്‌പോര്‍ട്ട് ക്വാളിറ്റിയുള്ള നാളികേരവും ബള്‍ക്കായി ഇവിടെ നിന്നും പര്‍ച്ചേസ് ചെയ്യാവുന്നതാണ്. നാരോടു കൂടിയ തേങ്ങയും, മുഴുവനായി ക്ലീന്‍ ചെയ്ത തേങ്ങയും ലഭിക്കുന്നതാണ്.

നമ്മുടെ അയല്‍ സംസ്ഥാനമായ തമിഴ്‌നാട്ടിലെ തേങ്ങ വില്‍പ്പനക്കാരെ കണ്ടെത്തുകയാണ് ഇതിന്റ ആദ്യത്തെ കടമ്പ. തേങ്ങയില്‍ നിന്ന് താങ്കള്‍ക്ക് ഉല്‍പാദിപ്പിക്കാന്‍ സാധിക്കുന്ന ഉല്‍പന്നങ്ങള്‍ എന്തൊക്കെയാണെന്നും അതിനു ആവശ്യമായ മറ്റ് സംവിധാനങ്ങള്‍ എന്തൊക്കെയാണെന്നും പരിശോധിക്കുക. തുടര്‍ന്ന് ചെറിയൊരു നിര്‍മ്മാണ യൂണിറ്റിന്റെ സഹായത്തോടെ ഉല്‍പാദനം ആരംഭിക്കാവുന്നതാണ്.

മാര്‍ക്കറ്റ് ലഭിക്കുകയാണ് ഇതിലെ പ്രധാന പ്രശ്‌നം. അതിനായി ചിലപ്പോള്‍ ഉല്‍പന്നങ്ങള്‍ വില കുറച്ച് നല്‍കേണ്ടി വന്നേക്കാം. പിന്നീട് ലാഭം ലഭിക്കുന്നതിന് അനുസരിച്ച് ബിസിനസ് വളര്‍ത്തിയെടുക്കാവുന്നതാണ്. കേരളത്തില്‍ തെങ്ങുകള്‍ കുറഞ്ഞ് കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തില്‍ ഇത്തരത്തിലുള്ള ബിസിനിസ് സംരംഭം ആരംഭിച്ചാല്‍ ഭാവിയില്‍ അതൊരു മുതല്‍ക്കൂട്ടാകും.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.