- Trending Now:
ജിഎസ്ടി അഞ്ച് ശതമാനത്തില്‍ നിന്ന് 18 ശതമാനമായാണ് ഉയര്‍ത്തിയത്
ഐസ്‌ക്രീമിന്റെ വില കേന്ദ്രസര്‍ക്കാര്‍ കുത്തനെ കൂട്ടി. ജിഎസ്ടി അഞ്ച് ശതമാനത്തില്‍ നിന്ന് 18 ശതമാനമായാണ് ഉയര്‍ത്തിയത്. കേന്ദ്ര ധനകാര്യ മന്ത്രാലയം പുറപ്പെടുവിച്ച വിജ്ഞാപനത്തിലാണ് ഇക്കാര്യമുള്ളത്.
ഐസ്‌ക്രീം വില്‍ക്കുന്നത് പാര്‍ലറിന്റെ അകത്തായാലും പുറത്തായാലും 18 ശതമാനം നികുതി അടച്ചേ പറ്റൂവെന്നാണ് കേന്ദ്ര നിലപാട്. ഇതൊരു സേവനമല്ല ഉല്‍പ്പന്നമാണെന്ന് വ്യക്തമാക്കിയാണ് കേന്ദ്രസര്‍ക്കാര്‍ നികുതി വര്‍ധിപ്പിച്ചത്.
നേരത്തെ പാര്‍ലറുകള്‍ക്ക് അകത്ത് വില്‍ക്കുന്ന ഐസ്‌ക്രീമിന് 18 ശതമാനവും പുറത്ത് വില്‍ക്കുന്ന ഐസ്‌ക്രീമിന് അഞ്ച് ശതമാനവുമായിരുന്നു ജിഎസ്ടി. ഐസ്‌ക്രീം പാര്‍ലറുകള്‍ക്ക് റെസ്റ്റോറന്റിന്റെ സ്വഭാവമല്ല. നേരത്തെ തയ്യാറാക്കിയ ഐസ്‌ക്രീമാണ് വില്‍ക്കപ്പെടുന്നത്. പാചകം ചെയ്തല്ല ഒന്നുമുണ്ടാക്കുന്നതെന്നും നികുതി വര്‍ധന വിശദീകരിച്ച് കേന്ദ്രം പറയുന്നു.
കഴിഞ്ഞ ജിഎസ്ടി കൗണ്‍സില്‍ യോഗത്തിന്റെ നിര്‍ദ്ദേശം അനുസരിച്ചാണ് നടപടി. അതേസമയം ക്ലൗഡ് കിച്ചണ്‍, സെന്‍ട്രല്‍ കിച്ചണ്‍ എന്നിവയെല്ലാം റെസ്റ്റോറന്റ് സര്‍വീസിന്റെ ഭാഗമായി വരുമെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.