- Trending Now:
നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) നടത്തുന്ന ഒരു ബള്‍ക്ക് പേയ്മെന്റ് സംവിധാനമാണ് എന്‍എസിഎച്ച്. പുതിയ നിയമം അനുസരിച്ച് ലാഭവിഹിതം, പലിശ, ശമ്പളം, പെന്‍ഷന്‍ എന്നിവ അവധി ദിവസങ്ങളില്‍ പോലും അക്കൗണ്ടിലെത്തും.
ബിസിനസ് ആവശ്യങ്ങള്‍ക്കും മറ്റും പ്രധാനമായി ഉപയോഗിക്കുന്നവയാണ് ബാങ്ക് ചെക്കുകള്‍. ബാങ്ക് ചെക്ക് ഉപയോഗിക്കുമ്പോള്‍ അവയുമായി ബന്ധപ്പെട്ട നിയമങ്ങള്‍ മനസിലാക്കിയിരിക്കേണ്ടത് അനിവാര്യമാണ്. ചെക്ക് ഉപയോഗിച്ചുള്ള പേയ്മെന്റുകള്‍ നടത്തുമ്പോള്‍ ഇനി കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
കാരണം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ഓഗസ്റ്റ് 1 മുതല്‍ ചില ബാങ്കിംഗ് നിയമങ്ങളില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഇതനുസരിച്ച് ചെക്കുകള്‍ ഇനി മുതല്‍ എല്ലാ ദിവസവും മുഴുവന്‍ സമയവും ക്ലിയര്‍ ചെയ്യാന്‍ കഴിയും. ഈ മാസം മുതല്‍, നാഷണല്‍ ഓട്ടോമേറ്റഡ് ക്ലിയറിംഗ് ഹൗസ് (എന്‍എസിഎച്ച്) 24 മണിക്കൂറും പ്രവര്‍ത്തിക്കുമെന്നാണ് ആര്‍ബിഐ അറിയിച്ചിരിക്കുന്നത്.
ഇപ്പോള്‍ എല്ലാ ദിവസങ്ങളിലും എന്‍എസിഎച്ച് ലഭ്യമായതിനാല്‍, ചെക്ക് വഴി പണമടയ്ക്കുമ്പോള്‍ നിങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കണം. കാരണം ചെക്ക് 24 മണിക്കൂറും ക്ലിയറിംഗിനായി പോകുകയും അവധി ദിവസങ്ങളില്‍ പോലും ചെക്ക് മാറി പണം നേടാനും സാധിക്കും. അതിനാല്‍ ചെക്ക് നല്‍കുന്നതിനു മുമ്പ്, ബാങ്ക് അക്കൗണ്ടില്‍ മതിയായ ബാലന്‍സ് ഉണ്ടെന്ന് ഉറപ്പുവരുത്തുക. അല്ലെങ്കില്‍ ചെക്ക് ബൗണ്‍സ് ആകും. ചെക്ക് ബൗണ്‍സ് ആയാല്‍ പിഴ നല്‍കേണ്ടി വരും.
നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) നടത്തുന്ന ഒരു ബള്‍ക്ക് പേയ്മെന്റ് സംവിധാനമാണ് എന്‍എസിഎച്ച്. പുതിയ നിയമം അനുസരിച്ച് ലാഭവിഹിതം, പലിശ, ശമ്പളം, പെന്‍ഷന്‍ എന്നിവ അവധി ദിവസങ്ങളില്‍ പോലും അക്കൗണ്ടിലെത്തും. ഒന്നിലധികം ക്രെഡിറ്റ് കൈമാറ്റങ്ങള്‍ ഈ നിയമം സുഗമമാക്കുന്നു. വൈദ്യുതി, ഗ്യാസ്, ടെലിഫോണ്‍, വെള്ളം, വായ്പകള്‍ക്കുള്ള തവണകള്‍, മ്യൂച്വല്‍ ഫണ്ടുകളിലെ നിക്ഷേപങ്ങള്‍, ഇന്‍ഷുറന്‍സ് പ്രീമിയങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട പേയ്‌മെന്റുകള്‍ 24 മണിക്കൂറും നടത്താനും ഇത് സഹായിക്കുന്നു.
ഈ വര്‍ഷം ജനുവരിയില്‍, ചെക്ക് അധിഷ്ഠിത ഇടപാടുകളുടെ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിന് ആര്‍ബിഐ ഒരു 'പോസിറ്റീവ് പേ' സംവിധാനം നടപ്പിലാക്കിയിരുന്നു. 50,000 രൂപയ്ക്ക് മുകളിലുള്ള പേയ്മെന്റുകള്‍ക്കായി 'പോസിറ്റീവ് പേ സിസ്റ്റം' പ്രകാരം ചെക്ക് റീ-കണ്‍ഫര്‍മേഷന്‍ കീ വിശദാംശങ്ങള്‍ ആവശ്യമായി വന്നേക്കാം.
ഈ പ്രക്രിയയില്‍, ചെക്ക് നമ്പര്‍, ചെക്ക് തീയതി, പണമടച്ചയാളുടെ പേര്, അക്കൗണ്ട് നമ്പര്‍, തുക, കൂടാതെ മുമ്പ്് അംഗീകാരം നല്‍കിയതും നല്‍കിയതുമായ ചെക്കുകളുടെ ചെക്ക് നമ്പര്‍, ക്ലിയറിംഗുകള്‍ക്കായി അവതരിപ്പിച്ച ചെക്ക് എന്നിവയുമായി ബന്ധപ്പെട്ട് ഇലക്ട്രോണിക് വിശദാംശങ്ങള്‍ ചെക്ക് നല്‍കുന്നയാള്‍ സമര്‍പ്പിക്കണം.
എസ്ബിഐ അക്കൗണ്ട് ഉടമകള്‍ക്ക് ഒരു സാമ്പത്തിക വര്‍ഷത്തില്‍ 10 ചെക്ക് ലീഫുകളാണ് ബാങ്ക് നല്‍കുക. അതിനുശേഷം അധിക ചെക്കുകള്‍ നല്‍കുന്നതിന് എസ്ബിഐ നിരക്ക് ഈടാക്കും. എന്നാല്‍, മുതിര്‍ന്ന പൗരന്മാരെ ചെക്ക് ബുക്കിന്റെ പുതിയ സേവന നിരക്കുകളില്‍ നിന്ന് ബാങ്ക് ഒഴിവാക്കിയിട്ടുണ്ട്. എസ്ബിഐ അടുത്തിടെ ചെക്ക് ഉപയോഗിച്ച് പണം പിന്‍വലിക്കുന്നതിനുള്ള പ്രതിദിന പരിധി ഒരു ലക്ഷം രൂപയായി ഉയര്‍ത്തിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.